Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

താമരശ്ശേരിയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മുസ്ലിം ലീഗ് നേതാവ് അറസ്റ്റിൽ; പോക്സോ കേസിൽ അകപ്പെട്ട് ഒളിവിലായിരുന്ന പ്രതി പിടിയിലായത് ഇന്നുരാവിലെ; അറസ്റ്റിലായത് മുസ്ലിംലീഗ് താമരശ്ശേരി മണ്ഡലം ഭാരവാഹിയും യുഡിഎഫ് കട്ടിപ്പാറ ചെയർമാനുമായിരുന്ന ഒകെഎം കുഞ്ഞി

താമരശ്ശേരിയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മുസ്ലിം ലീഗ് നേതാവ് അറസ്റ്റിൽ; പോക്സോ കേസിൽ അകപ്പെട്ട് ഒളിവിലായിരുന്ന പ്രതി പിടിയിലായത് ഇന്നുരാവിലെ; അറസ്റ്റിലായത് മുസ്ലിംലീഗ് താമരശ്ശേരി മണ്ഡലം ഭാരവാഹിയും യുഡിഎഫ് കട്ടിപ്പാറ ചെയർമാനുമായിരുന്ന ഒകെഎം കുഞ്ഞി

ജാസിം മൊയ്ദീൻ

താമരശ്ശേരി: പ്ലസ് വൺ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ മുസ്ലിം ലീഗ് നേതാവ് അറസ്റ്റിൽ. മുസ്ലിംലീഗ് താമരശ്ശേരി മണ്ഡലം ഭാരവാഹിയും യുഡിഎഫ് കട്ടിപ്പാറ പഞ്ചായത്ത് ചെയർമാനുമായിരുന്ന ഒകെഎം കുഞ്ഞിയെയാണ് താമരശ്ശേരി പൊലീസ് ഇന്ന് കാലത്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിലായിരുന്നു. പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. വൈദ്യ പരിശോധനക്ക് ശേഷം പ്രതിയെ കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കും.

പ്ലസ് വൺ വിദ്യാർത്ഥിയായ 16 കാരന്റെ പരാതിയിലാണ് നടപടി. വിദ്യാർത്ഥിയെ ഇയാൾ ബലംപ്രയോഗിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. ശിശുക്ഷേമ സമിതിയിൽ ലഭിച്ച പരാതി പൊലീസിന് കൈമാറുകയായിരുന്നു. മാർച്ച് മാസം അവസാനത്തിലാണ് സംഭവം നടക്കുന്നത്. പഠനത്തോടൊപ്പം തന്നെ ചെറിയ ജോലികൾ ചെയ്യുന്നയാളാണ് വിദ്യാർത്ഥി. ഇതറിഞ്ഞ ലീഗ് നേതാവ് തന്റെ വീട്ടിൽ ആരുമില്ലാത്തൊരു ദിവസം വീട്ടുജോലിക്കെന്ന പേരിൽ വിദ്യാർത്ഥിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെ വെച്ച് വിദ്യാർത്ഥിയെ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു എന്നാണ് പരാതി.

കുട്ടി കുതറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാൾ ബലംപ്രയോഗിച്ച് ഉപദ്രവിക്കുകയായിരുന്നു. സംഭവം കഴിഞ്ഞ് വീട്ടിലെത്തിയ വിദ്യാർത്ഥി ദിവസങ്ങളോളം മാനസിക സംഘർഷത്തിലായിരുന്നു. മാനസിക സംഘർഷത്തിന്റെ കാരണം തിരക്കിയ രക്ഷിതാക്കളോടാണ് കുട്ടി ഒകെഎം കുഞ്ഞി തന്നെ പീഡിപ്പിച്ച കാര്യം പറഞ്ഞത്. പിന്നീട് രക്ഷിതാക്കൾ തന്നെ കുട്ടിയെ ശിശുക്ഷേമ സമിതി മുമ്പാകെ ഹാജരാക്കുകയായിരുന്നു. പിന്നീട് ചൈൽഡ് ലൈനിന്റെ വിദഗ്ധ കൗൺസിലിഗിനും വിദ്യാർത്ഥിയെ വിധേയനാക്കി. പിന്നീട് ശിശുക്ഷേമ സമിതി അന്വേഷിച്ച് കണ്ടെത്തിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസിനോട് പ്രതിക്കെതിരെ കേസെടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ഒകെഎം കുഞ്ഞിക്കെതിരെ പൊലീസ് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. പരാതി ലഭിച്ചത് മുതൽ പ്രതി ഒളിവിലായിരുന്നു.അതേ സമയം നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി മുസ്ലിം ലീഗ് മണ്ഡലം കമ്മറ്റി അറിയിച്ചു. എന്നാൽ പ്രതി മുതിർന്ന മുസ്ലിംലീഗ് നേതാക്കളായ കെപിഎ മജീദ്, കെഎം ഷാജി തുടങ്ങിയവരോടൊപ്പം വേദി പങ്കിടുന്ന ചിത്രങ്ങളും പാർട്ടിയുടെ വിവിധ പരിപാടികളിൽ പങ്കെടുത്ത ചിത്രങ്ങളും പ്രചരിപ്പിച്ച് വിഷയം രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് ഇടതുപാർട്ടികളും ബിജെപിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP