Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിമാനമിറങ്ങി പണിതീരാത്ത വീട്ടിൽ ഭക്ഷണം ശരിക്കുകിട്ടാതെ സ്വയം നിരീക്ഷണത്തിൽ; സഞ്ചരിച്ച ഫ്‌ളൈറ്റിൽ ആർക്കോ രോഗം വന്നതോടെ 21 ാം ദിവസം കോവിഡ് ടെസ്റ്റ്; പിറ്റേന്ന് ആദ്യം കുഴപ്പമില്ലെന്ന് പറഞ്ഞെങ്കിലും 15 മിനിറ്റിന് ശേഷം സംശയമുണ്ടെന്നും പറഞ്ഞ് ആശുപത്രിയിൽ; 14ാം നാൾ ടെസ്റ്റ് നെഗറ്റീവായതോടെ വീണ്ടും വീട്ടിലേക്ക്; മൂന്നുദിവസമായി കുടിവെള്ളമില്ല; ആഹാരം ഒരുനേരം മാത്രം; ജീവിക്കുവാനുള്ള മനുഷ്യാവകാശം ഇല്ലെങ്കിൽ മരിക്കാൻ അവകാശം തന്നു കൂടെ? പ്രവാസിയായ ഷനോജ് ചിറ്റാറിന്റെ കുറിപ്പ്

വിമാനമിറങ്ങി പണിതീരാത്ത വീട്ടിൽ ഭക്ഷണം ശരിക്കുകിട്ടാതെ സ്വയം നിരീക്ഷണത്തിൽ; സഞ്ചരിച്ച ഫ്‌ളൈറ്റിൽ ആർക്കോ രോഗം വന്നതോടെ 21 ാം ദിവസം കോവിഡ് ടെസ്റ്റ്; പിറ്റേന്ന് ആദ്യം കുഴപ്പമില്ലെന്ന് പറഞ്ഞെങ്കിലും 15 മിനിറ്റിന് ശേഷം സംശയമുണ്ടെന്നും പറഞ്ഞ് ആശുപത്രിയിൽ; 14ാം നാൾ  ടെസ്റ്റ് നെഗറ്റീവായതോടെ വീണ്ടും വീട്ടിലേക്ക്; മൂന്നുദിവസമായി കുടിവെള്ളമില്ല; ആഹാരം ഒരുനേരം മാത്രം; ജീവിക്കുവാനുള്ള മനുഷ്യാവകാശം ഇല്ലെങ്കിൽ മരിക്കാൻ അവകാശം തന്നു കൂടെ? പ്രവാസിയായ ഷനോജ് ചിറ്റാറിന്റെ കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

 പത്തനംതിട്ട: കോവിഡ് കാലത്ത് പുറംനാടുകളിൽ കഴിയുന്നവർ ഏറെ മോഹിക്കുന്നത് നാട്ടിൽ ഒന്നു എത്തിപ്പെടാനാണ്. നോർക്ക ഏർപ്പെടുത്തിയ ഓൺലൈൻ രജിസ്‌ട്രേഷന് മികച്ച പ്രതികരണമാണ് കിട്ടുന്നത്. 1.65 ലക്ഷം പേർ ഇതിനകം രജിസ്റ്റർ ചെയ്തു കഴിഞ്ഞു. എന്നാൽ, നാട്ടിൽ നേരത്തെ എത്തിയ പ്രവാസികളിൽ ചിലർക്കുണ്ടാകുന്ന ഒറ്റപ്പെട്ട ദുരനുഭവങ്ങൾ കൂടി കാണേണ്ടതും കേൾക്കേണ്ടതുമുണ്ട്. എല്ലാം ഭദ്രമാണ്, സർക്കാർ ഏർപ്പെടുത്തിയ സേവനങ്ങൾ എല്ലാവരിലും എത്തുന്നുണ്ട് എന്ന് ധരിക്കരുത്. അത്തരമൊരു അനുഭവമാണ് ചിറ്റാർ സ്വദേശിയായ ഷനോജ് പറയുന്നത്. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും അയച്ച കത്തിൽ ഷനോജ് പറയുന്ന കാര്യങ്ങൾ വല്ലാതെ വിഷമിപ്പിക്കുന്നതാണ്. മാർച്ച് 22 നാണ് ഷനോജ് ഷാർജയിൽ നിന്നും തിരുവനന്തപുരത്ത് വിമാനമിറങ്ങിയത്. പിന്നീടുണ്ടായ കാര്യങ്ങൾ തീർത്തും സങ്കടകരം.

ഷനോജ് സ്വമേധയാ നാട്ടിലെ പ്രൈമറി ഹെൽത്ത് സെന്ററിലും ചിറ്റാർ പൊലീസ് സ്റ്റേഷനിലും റിപ്പോർട്ട് ചെയ്തു. മാർച്ച് 21 മുതൽ ഏപ്രിൽ 10 വരെ പണി പൂർത്തീകരിക്കാത്ത പ്രാഥമിക സൗകര്യങ്ങൾക്ക് പോലും സൗകര്യമില്ലാത്ത സ്വന്തം വീട്ടിൽ നിരീക്ഷണത്തിലായി. ശരിയായ രീതിയിൽ ഭക്ഷണം കിട്ടാതെ 21 ദുരിത ദിവസങ്ങൾ തള്ളി നീക്കി. ഷനോജ് സഞ്ചരിച്ചിരുന്ന ഫ്‌ളൈറ്റിൽ ആർക്കോ കോവിഡ് സ്ഥിരീകരിച്ചതിനാൽ, ഹെൽത്ത് ഇൻസ്‌പെക്ടറുടെ നിർദ്ദേശപ്രകാരം, ഏപ്രിൽ 10 ന് ടെസ്റ്റ് നടത്തി. ഏപ്രിൽ 11ന് വൈകുന്നേരം 5 മണിക്ക് വിളിച്ച് കുഴപ്പമില്ലെന്ന് പറഞ്ഞു. 15 മിനിറ്റിന് ശേഷം റിസൽറ്റ് സംശയമുണ്ടെന്നും ആശുപത്രിയിൽ വരണമെന്നും നിർദ്ദേശിച്ചു. രാത്രി 9 മണിയോടെ ആശുപത്രിയിൽ അഡ്‌മിറ്റായി.

പിന്നീട് സംഭവിച്ചത് ഷനോജിന്റെ വാക്കുകളിൽ:

'14 ദിവസങ്ങൾക്ക് ശേഷം ഏപ്രിൽ 24-4-2020 ൽ വൈകുന്നേരം കൊറോണ ടെസ്റ്റ് നെഗറ്റീവ് ആയതിനാൽ ഹോസ്പിറ്റൽ മോചിതനാകുകയും ആംബുലൻസിൽ മുൻപ് താമസിച്ചിരുന്ന (മറ്റാരും ഇല്ലാത്ത) പണിതീരാത്ത വീട്ടിൽ എത്തിക്കുകയും ചെയ്തു. ഞാൻ ഇവിടെ എത്തിയ വിവരം പഞ്ചായത്ത് പ്രസിഡണ്ടിന്റെയും ഹെൽത്ത് ഇൻസ്‌പെക്ടറുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു . ഇന്നേക്ക് മൂന്നാം ദിവസം കുടി വെള്ളം ഇല്ല കമ്യൂണിറ്റി കിച്ചണിൽ നിന്നും എത്തിക്കുന്ന ഒരു നേരത്തെ ആഹാരം മാത്രം. അനേകായിരം കോടി ജനങ്ങളുടെ വിശപ്പു മാറ്റാനും രോഗനിവാരണത്തിനും വേണ്ടി ചെലവഴിക്കുമ്പോൾ ഒരു വ്യക്തിയുടെ ആവലാതി ഉന്നതങ്ങളിൽ ഇരിക്കുന്ന അങ്ങയെ പോലുള്ള ആളുകളുടെ ശ്രദ്ധയിൽ പെടണമെന്നില്ല. കോവിഡ് ഉണ്ട് എന്ന (സംശയത്തിന്റെയോ) രോഗിയായതിന്റെ പേരിൽ സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട എനിക്ക് . ആഹാരപദാർത്ഥങ്ങൾ എത്തിച്ചു നൽകുവാൻ മനസ്സുള്ളവർ ഉണ്ടാവാം. ഇനി എത്തിച്ചു നൽകിയാൽ അവരും നിരീക്ഷണത്തിൽ ആകും .(അനുഭവം)

ഞാനായി ഒരു വ്യക്തിയെ അറിഞ്ഞുകൊണ്ട് അങ്ങനെയൊരു ബുദ്ധിമുട്ടിലേക്ക് തള്ളിയിടാനും ആഗ്രഹിക്കുന്നില്ല സർ, അതുപോലെ 'കോവിഡ് ടെസ്റ്റ്' നടത്തിയ റിസൾട്ട് ചോദിച്ചാൽ റിസൾട്ട് കാണാൻ കഴിയില്ല എന്ന അധികൃതരുടെ ഭാഷ്യം ഒരു രോഗിക്ക് അവന്റെ രോഗനിർണയം നടത്തിയ റിസൽട്ട് കാണാൻ അവകാശമില്ലാത്ത ഈ നാട്ടിൽ ഒരു പ്രവാസി ആയതിന്റെ പേരിൽ അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങൾ നാളിതുവരെ അനുഭവിച്ച ദുരിതങ്ങൾ തുടർന്നും അനുഭവിക്കാൻ ശേഷി ഇല്ലാത്തതിനാൽ ഇരുകൈകളും കൂപ്പി പറയുകയാണ് ജീവിക്കുവാനുള്ള മനുഷ്യാവകാശം ഇല്ലെങ്കിൽ മരിക്കാൻ അവകാശം തന്നു കൂടെ..?

ഷനോജിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

സർ,

ആദരണീയരായ ഇന്ത്യാ മഹാരാജ്യത്തിലെ പ്രധാനമന്ത്രിയും, കേരളത്തിലെ മുഖ്യമന്ത്രിയും അറിയുവാൻ താഴ്മയായി ബോധ്യപ്പെടുത്തുന്നു.മാർച്ച് ഇരുപത്തിരണ്ടാം തീയതി ഷാർജയിൽ നിന്നും AL 9l6 എയർ ഇന്ത്യ വിമാനത്തിൽ (സീറ്റ് നമ്പർ 26 ഇ ) തിരുവനന്തപുരത്ത് എത്തിയ ഷനോജ് ശ്രീധർ എന്ന ഞാൻ സ്വമേധയാ പ്രൈമറി ഹെൽത്ത് സെന്റിലും ചിറ്റാർ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തതിനു ശേഷം അന്നേ ദിവസം മുതൽ ഏപ്രിൽ 10 തീയതി വരെ പണി പൂർത്തീകരിക്കാത്ത പ്രാഥമിക കാര്യങ്ങൾക്കുപോലും സൗകര്യമില്ലാത്ത എന്റെ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.

ഏറെ വൈഷമ്യങ്ങൾ സഹിച്ചും ഭക്ഷണം ദൗർലഭ്യം അനുഭവപ്പെട്ടും 21 ദിവസങ്ങൾക്കുശേഷം ചിറ്റാർ പ്രൈമറി ഹെൽത്ത് സെൻരറിലെ ഹെൽത്ത് ഇൻസ്‌പെക്ടറുടെ നിർദ്ദേശപ്രകാരം (ഞാൻ സഞ്ചരിച്ചിരുന്ന ഫ്‌ളൈറ്റിൽ ആർക്കോ രോഗം സ്ഥിരീകരിച്ചു എന്ന കാരണത്താൽ, അദ്ദേഹം പറയുകയുണ്ടായി ) യാതൊരുവിധത്തിലുള്ള രോഗങ്ങളോ രോഗലക്ഷണങ്ങളെ ഇല്ലാത്ത ഞാൻ 10-4-2020 ടെസ്റ്റ് നടത്തുകയും തുടർന്ന് 11-4-2020 വൈകുന്നേരം അഞ്ചുമണിക്ക് ഫോണിൽ വിളിച്ച് കുഴപ്പമില്ല എന്ന് പറയുകയും 15 മിനിറ്റുകൾക്ക് ശേഷം വീണ്ടും വിളിച്ച് റിസൾട്ട് എന്തോ സംശയം ഉണ്ട് ആയതിനാൽ നിങ്ങൾ ഹോസ്പിറ്റലിൽ എത്തണമെന്നും അറിയിച്ചു. രാത്രി ഏഴരയോടെ കൂടി ആംബുലൻസ് എത്തുകയും അന്നേദിവസം രാത്രി 9 മണിക്ക് ( 1142020 ) ഹോസ്പിറ്റലിൽ അഡ്‌മിറ്റ് ആവുകയും ചെയ്തു.

14 ദിവസങ്ങൾക്ക് ശേഷം ഏപ്രിൽ 24-4-2020 ൽ വൈകുന്നേരം കൊറോണ ടെസ്റ്റ് നെഗറ്റീവ് ആയതിനാൽ ഹോസ്പിറ്റൽ മോചിതനാകുകയും ആംബുലൻസിൽ മുൻപ് താമസിച്ചിരുന്ന (മറ്റാരും ഇല്ലാത്ത) പണിതീരാത്ത വീട്ടിൽ എത്തിക്കുകയും ചെയ്തു. ഞാൻ ഇവിടെ എത്തിയ വിവരം പഞ്ചായത്ത് പ്രസിഡണ്ടിന്റെയും ഹെൽത്ത് ഇൻസ്‌പെക്ടറുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു . ഇന്നേക്ക് മൂന്നാം ദിവസം കുടി വെള്ളം ഇല്ല കമ്യൂണിറ്റി കിച്ചണിൽ നിന്നും എത്തിക്കുന്ന ഒരു നേരത്തെ ആഹാരം മാത്രം. അനേകായിരം കോടി ജനങ്ങളുടെ വിശപ്പു മാറ്റാനും രോഗനിവാരണത്തിനും വേണ്ടി ചെലവഴിക്കുമ്പോൾ ഒരു വ്യക്തിയുടെ ആവലാതി ഉന്നതങ്ങളിൽ ഇരിക്കുന്ന അങ്ങയെ പോലുള്ള ആളുകളുടെ ശ്രദ്ധയിൽ പെടണമെന്നില്ല. കോവിഡ് ഉണ്ട് എന്ന (സംശയത്തിന്റെയോ) രോഗിയായതിന്റെ പേരിൽ സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട എനിക്ക് . ആഹാരപദാർത്ഥങ്ങൾ എത്തിച്ചു നൽകുവാൻ മനസ്സുള്ളവർ ഉണ്ടാവാം. ഇനി എത്തിച്ചു നൽകിയാൽ അവരും നിരീക്ഷണത്തിൽ ആകും .(അനുഭവം)

ഞാനായി ഒരു വ്യക്തിയെ അറിഞ്ഞുകൊണ്ട് അങ്ങനെയൊരു ബുദ്ധിമുട്ടിലേക്ക് തള്ളിയിടാനും ആഗ്രഹിക്കുന്നില്ല സർ, അതുപോലെ 'കോവിഡ് ടെസ്റ്റ്' നടത്തിയ റിസൾട്ട് ചോദിച്ചാൽ റിസൾട്ട് കാണാൻ കഴിയില്ല എന്ന അധികൃതരുടെ ഭാഷ്യം ഒരു രോഗിക്ക് അവന്റെ രോഗനിർണയം നടത്തിയ റിസൽട്ട് കാണാൻ അവകാശമില്ലാത്ത ഈ നാട്ടിൽഒരു പ്രവാസി ആയതിന്റെ പേരിൽ അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങൾ നാളിതുവരെ അനുഭവിച്ച ദുരിതങ്ങൾ തുടർന്നും അനുഭവിക്കാൻ ശേഷി ഇല്ലാത്തതിനാൽ ഇരുകൈകളും കൂപ്പി പറയുകയാണ് ജീവിക്കുവാനുള്ള മനുഷ്യാവകാശം ഇല്ലെങ്കിൽ മരിക്കാൻ അവകാശം തന്നു കൂടെ..? ഇത് ഒരുപക്ഷേ എന്നെ പോലെ ഒറ്റപ്പെട്ടുപോയ ഓരോ പ്രവാസിയായ രോഗിയുടെയും മനസ്സാണ് ആണ് ചിന്തയാണ് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP