Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രക്തബന്ധങ്ങൾ അപകടത്തിലേക്ക് പോകുമ്പോൾ സാധാരണക്കാരനും സൂപ്പർ ഹീറോ ആയി മാറുന്ന പ്രമേയം; ബ്രിട്ടീഷ് മലയാളി സമൂഹത്തിന്റെ പ്രശംസ പിടിച്ചുപറ്റി ഈസി മണി മേക്കിങ് എന്ന മ്യൂസിക്കൽ ആൽബം; അണിയറയിൽ ബ്രിട്ടനിലെ മലയാളി അസോസിയേഷൻ അംഗങ്ങളും; കൈയടി നേടി മ്യൂസിക്കൽ ആൽബം മിഴിയെ 2

മറുനാടൻ ഡെസ്‌ക്‌

യു കെ മലയാളികൾ അഭിനയിച്ച, പൂർണമായും ഇംഗ്ലണ്ടിൽ ചിത്രികരിച്ച വ്യത്യസ്തതയ്യാർന്ന മലയാള മ്യൂസിക് ആൽബം തരംഗമായി മാറുന്നു. രക്തബന്ധങ്ങളുടെ വിലയും രക്തബന്ധങ്ങൾ അപകടത്തിലേക്ക് പോകുമ്പോൾ സംഭവിക്കുന്ന വീഴ്ചകളും ആഴത്തിൽ സ്പർശിച്ചാണ് ആൽബം ഹൃദയസ്പർശിയായി മാറുന്നത്. ഷോർട്ട് ഫിലിം പ്രണയം, വിരഹം തുടങ്ങിയ പതിവ് ഇതി വൃത്തങ്ങളിൽ നിന്നും മാറി പുതുതലമുറയുടെ 'ഈസി മണി മേക്കിങ്' എന്ന പ്രവണതയെ അടിസ്ഥാനമാക്കിയാണ് ഈ ആക്ഷൻ ത്രില്ലർ മ്യൂസിക് ആൽബം ചിത്രികരിച്ചിരിക്കുന്നത് .

രക്തബന്ധങ്ങൾ അപകടകളിലേക്കു പോകുമ്പോൾ ഏത് സാധാരണക്കാരനും സൂപ്പർഹീറോ ആയി മാറുന്നു. ശ്രയ പ്രൊഡക്ഷൻനാണ് ഈ ആൽബം റിലീസ് ചെയ്തിരിക്കുന്നത് .നിരവധി പുതുമുഖ കലാകാരന്മാർക്ക് അവസരം നൽകിയ ആശ്രേയ പ്രൊഡക്ഷന്റെ പല ഗാനങ്ങളും ഇതിനോടകം യൂട്യൂബിൽ പത്ത് ലക്ഷം പ്രേക്ഷകരെ നേടി കഴിഞ്ഞു.

യൂ കെ മലയാളിയും, ഐ.ടി പ്രൊഫെഷനലു ,നിരവധി ഗാനങ്ങളുടെ സംഗീത സവിധായകനുമായ അബി എബ്രഹാം ആണ് ഈ മ്യൂസിക് ആൽബം സഗീതസംവിധാനം ചെയ്തിരിക്കുന്നത്. മിഥുൻ ജയരാജ്,ക്രിസ്റ്റോ സേവ്യർ എന്നിവർ ചേർന്ന് ഗാനം ആലപിച്ചിരിക്കുന്നു .

തന്റെ സിനിമാ മോഹം ഉള്ളിലൊതുക്കി യൂ കെയിൽ സ്ഥിരതാമസമാക്കിയ പ്രവീൺ ഭാസ്‌ക്കർ സംവിധാനം ചെയുന്ന രണ്ടാമത്തെ ആൽബം ആണ് മിഴിയെ 2. അദ്ദേഹം തന്നെയാണ് ഇതിൽ പ്രധാനകഥാപാത്രമായി അഭിനയിച്ചിരിക്കുന്നത്.ആഷ് എബ്രഹാമാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

ഗ്രേറ്റ് യാർമൗത് മലയാളി അസ്സോസിയേഷനി (GYMA )ലെ മെംബേർസ് ആയ പതിമൂന്നോളം കലാകാരന്മാരാണ് മറ്റുകഥാപാത്രങ്ങൾ .ഇവരെല്ലാം പുതുമുഖങ്ങളാണ് എന്നുള്ളതാണ് ഈ മ്യൂസിക്കൽ ആൽബത്തെ വ്യത്യസ്തമാക്കുന്നത് .അസോസിയേഷൻ ഭാരവാഹിയായ ദിലീപ് കുറുപ്പത്ത് ആണ് ആർട്ട് ഡയറക്ടർ .സംഗീത രചന ഗോപു മുരളീധരൻ , RAP -ആഷ് എബ്രഹാം. നിരവധി മലയാള തമിഴ് സിനിമകളുടെ ഛായാഗ്രാഹകനായ അബു ഷാ ഈ ആൽബത്തിന്റെയും കാമറ ചെയ്തിരിക്കുന്നത് .

ഇംഗ്ലണ്ടിന്റെ കിഴക്കേയറ്റമായ ഗ്രേറ്റ് യാർമോത്തിലും ലണ്ടനിലുമായാണ് ഈ ആൽബം ചിത്രികരിച്ചിരിക്കുന്നത് .റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ ആയിരക്കണക്കിന് പ്രേക്ഷകരെനേടി ഈ ആൽബം ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. പ്രവീൺ, ആഷ്, ബിൽഗി, അനീഷ്, എബ്രഹാം, പ്രിയ, ദിലീപ്, ബ്ലിന്റോ, ലിന്റോ, പ്രിൻസ്, റോബിൻ, മാസ്റ്റർ ഡാന്നി, മാസ്റ്റർ അതുൽ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP