Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

''അവൾ രാവിലെ എഴുന്നേൽക്കുമ്പോൾ ആദ്യം കാണുന്നതും രാത്രി ഉറങ്ങും മുമ്പ് അവസാനമായി കാണുന്നതും ഞങ്ങളെയാണ്; നിഷയ്ക്ക് സ്വന്തം മുറിയുണ്ട്; അവളുടെ ആ സ്പെയ്സ് നിഷ ഇഷ്ടപ്പെടുന്നു; മകളെക്കുറിച്ച് വാചാലയായി സണ്ണി ലിയോൺ

മറുനാടൻ ഡെസ്‌ക്‌

പോൺ ഇൻഡസ്ട്രിയിൽ നിന്നും കടന്നുവന്ന താരമാണ് സണ്ണി ലിയോൺ. വിമർശനങ്ങൾ കേൾക്കാൻ താൽപര്യമില്ലാത്ത സണ്ണി ഭർത്താവ് ഡാനിയൽ വെബ്ബറിന്റെയും മക്കളുടെയും വിശേഷങ്ങൾ ആരാധകരോട് പങ്കുവയ്ക്കാറുമുണ്ട്. ഇവർക്ക് മൂന്ന് കുട്ടികളാണുള്ളത്. നിഷയാണ് മൂത്തത്. നിഷയെ സണ്ണിയും വെബ്ബറും ചേർന്ന് ദത്തെടുക്കുകയായിരുന്നു. പിന്നാലെ സരോഗസിയിലൂടെ നോഹ്, അഷർ എന്നി ഇരട്ടക്കുട്ടികളുടേയും അമ്മയും അച്ഛനുമായി ഇരുവരും.

നിഷയ്ക്ക് നാല് വയസ്സാണ് പ്രായം. ഇരട്ടക്കുട്ടികളായ നോഹയ്ക്കും ആഷറിനും രണ്ട് വയസ്സ് തികഞ്ഞു. നാലുവയസ്സുകാരിയായ മകൾ നിഷയ്ക്കൊപ്പമുള്ള വീഡിയോയാണ് സണ്ണി ലിയോൺ പുതിയതായി പങ്കുവച്ചിരിക്കുന്നത്.'' നിഷ, നീ എന്തൊരു സുന്ദരിയാണ്, ഞാൻ ഭാഗ്യവതിയായ അമ്മയാണ്'' എന്ന അടിക്കുറിപ്പോടെയാണ് സണ്ണി ലിയോൺ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

'' അവൾ രാവിലെ എഴുന്നേൽക്കുമ്പോൾ ആദ്യം കാണുന്നതും രാത്രി ഉറങ്ങും മുമ്പ് അവസാനമായി കാണുന്നതും ഞങ്ങളെയാണ്. അവളുടെ ഡയപ്പർ മാറ്റുന്നത് ഞങ്ങളാണ്. ഒന്നിരിച്ചിരുന്ന് ടിവി കാണും. ഒരു ദിവസം നിരവധി തവണ അവളെ പാർക്കിലേക്ക് കൊണ്ടു പോകും. നിഷയ്ക്ക് സ്വന്തം മുറിയുണ്ട്. അവളുടെ ആ സ്പെയ്സ് നിഷ ഇഷ്ടപ്പെടുന്നു'' -; ഒരു അഭിമുഖത്തിൽ നിഷയെ കുറിച്ച് സണ്ണി ലിയോൺ പറഞ്ഞത് ഇങ്ങനെയാണ്. 2011 ജനുവരിയിലാണ് സണ്ണി ലിയോൺ ഡാനിയൽ വെബ്ബറിനെ വിവാഹം കഴിക്കുന്നത്. 2017 ജൂലൈയിലാണ് ഇരുവരും നിഷയെ ദത്തെടുത്തത്.

 

      View this post on Instagram

Nisha is so so pretty!! I’m a lucky mommy! With the sweetest heart!!!

A post shared by Sunny Leone (@sunnyleone) on Apr 25, 2020 at 11:43am PDT

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP