Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷൻ ചെയർമാന്റെ നിയമനം ചട്ടം ലംഘിച്ച്; ഉപലോകായുക്തയായിരുന്ന റിട്ട. ജസ്റ്റിസ് ജി.ശശിധരനെ ചെയർമാനാക്കിയത് ഭരണഘടനാ ലംഘനമെന്ന് ആക്ഷേപം; കൊറോണ കാലത്ത് കമ്മീഷൻ ചെയർമാനെതിരെ ഗവർണർക്കും മുഖ്യമന്ത്രിക്കും പരാതി; ചട്ടം ലംഘിച്ച് സർക്കാർ കമ്മീഷൻ ചെയർമാനെ നിയമിച്ചതിനെ ചൊല്ലി വിവാദം പുകയുന്നു

സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷൻ ചെയർമാന്റെ നിയമനം ചട്ടം ലംഘിച്ച്; ഉപലോകായുക്തയായിരുന്ന റിട്ട. ജസ്റ്റിസ് ജി.ശശിധരനെ ചെയർമാനാക്കിയത് ഭരണഘടനാ ലംഘനമെന്ന് ആക്ഷേപം; കൊറോണ കാലത്ത് കമ്മീഷൻ ചെയർമാനെതിരെ ഗവർണർക്കും മുഖ്യമന്ത്രിക്കും പരാതി; ചട്ടം ലംഘിച്ച് സർക്കാർ കമ്മീഷൻ ചെയർമാനെ നിയമിച്ചതിനെ ചൊല്ലി വിവാദം പുകയുന്നു

പി.വിനയചന്ദ്രൻ

തിരുവനന്തപുരം : പിന്നോക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുന്നതിനുള്ള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്റെ ചെയർമാനെ സംസ്ഥാന സർക്കാർ നിയമിച്ചത് ചട്ടങ്ങൾ ലംഘിച്ചെന്ന് പരാതി. അഞ്ചു വർഷം ഉപലോകായുക്തയായിരുന്നു റിട്ട.ജസ്റ്റിസ് ജി.ശശിധരന്റെ നിയമനമാണ് പുതിയ വിവാദത്തിന് വഴിയൊരുക്കുന്നത്. സർക്കാർ നടത്തിയ ഗുരുതരമായ ചട്ടലംഘനങ്ങൾ അക്കമിട്ട് നിരത്തികൊണ്ട് ഗവർണർക്കും മുഖ്യമന്ത്രിക്കും മുന്നിൽ പരാതിയും എത്തിക്കഴിഞ്ഞു.

ലോകായുക്തയായോ, ഉപലോകായുക്തയായോ സേവനമനുഷ്ഠിക്കുന്നവർ തുടർന്ന് സംസ്ഥാന സർക്കാരിൽ നിന്ന് പ്രതിഫലം പറ്റുന്ന മറ്റേതെങ്കിലും പദവികൾ വഹിക്കാൻ പാടില്ലെന്നും അത്തരം സ്ഥാനത്തേക്ക് ഇക്കൂട്ടർ യോഗ്യരല്ലെന്നും 1999ലെ ലോകായുക്ത ആക്ടിന്റെ സെക്ഷൻ 5 (2) പറയുന്നുണ്ട്. ഇത്തരക്കാരെ നിയമിക്കുന്നത് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 309ന്റെ ലംഘനമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇതോടെയാണ് നിയമലംഘനം വെളിവാകുന്നത്.

2009 ജനുവരി 31 മുതൽ അഞ്ചു വർഷമാണ് റിട്ട ജസ്റ്റിസ് ജി.ശശിധരൻ ഉപലോകായുക്തയായി സേവനം അനുഷ്ടിച്ചത്. തുടർന്ന് 2014ൽ സേവനം പൂർത്തിയാക്കിയ ഇദ്ദേഹത്തിന് ഒരു വർഷംമുമ്പാണ് പുതിയ നിയമനം നൽകിയത്. മൂന്നുവർഷമാണ് കാലാവധി. ഹൈക്കോടതിയിൽ നിന്നും വിരമിച്ച ശേഷം ഡാംസേഫ്റ്റി കമ്മീഷണറായും ഇദ്ദേഹം പ്രവർത്തിച്ചു. തുടർന്നാണ് ഉപലോകായുക്തയായത്. ഉപലോകായുക്തയായതോടെ കാലാവധിക്ക് ശേഷം മറ്റു സർക്കാർ പദവികൾ വഹിക്കാൻ അയോഗ്യനാകും. ഇത് മറികടന്നാണ് നിയമനം നൽകിയതെന്നാണ് പരാതി. റിട്ട. ജസ്റ്റിസ് ജി.ശിവരാജനായിരുന്നു നേരത്തെ കമ്മീഷൻ ചെയർമാൻ.

1993 (1993 ലെ ആക്റ്റ് 11) പ്രകാരമാണ് കേരള സർക്കാർ രൂപീകരിച്ച ഒരു സ്റ്റാറ്റിയൂട്ടറി ബോഡിയായി കേരള സംസ്ഥാന കമ്മീഷൻ രൂപീകരിച്ചത്. പൗരന്മാരുടെ പിന്നോക്ക വിഭാഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുക. കാലാകാലങ്ങളിൽ, പിന്നോക്ക വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥയുടെ അളവ് വിലയിരുത്തുന്നതിനും സംസ്ഥാന നിയമസഭയിൽ ആനുകാലിക റിപ്പോർട്ടുകൾ സമർപ്പിക്കുക എന്നിവയാണ് കമ്മീഷന്റെ ജോലി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP