Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അഭിനന്ദനീയം ഈ പ്രവർത്തനം; മറ്റുള്ളവർക്ക് മാതൃകയാക്കാം ബി.കെ.എസ്.എഫ്‌നെ

അഭിനന്ദനീയം ഈ പ്രവർത്തനം; മറ്റുള്ളവർക്ക് മാതൃകയാക്കാം ബി.കെ.എസ്.എഫ്‌നെ

സ്വന്തം ലേഖകൻ

മനാമ: ബഹ്റൈനിലെ മലയാളികളായ സാമൂഹിക പ്രവർത്തകരുടെ കൂട്ടായ്മയാണ് ബഹ്റൈൻ കേരളീയ സോഷ്യൽ ഫോറം. കേവലം സാമൂഹ പ്രവർത്തകരുടെ ഒരു കൂട്ടായ്മയായി ആരംഭിച്ച ഗ്രൂപ്പ് സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. എല്ലാ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലേത് പോലെ രാഷ്ട്രീയവും ദിവസവും ചർച്ച ആകാറുണ്ട്. എന്നാൽ കഴിഞ്ഞ ഒരു മാസമായി മുൻപ് കണ്ടതിൽ നിന്നെല്ലാം വ്യത്യസത്യമായി സാമൂഹികപ്രവർത്തന രംഗത്ത് വലിയൊരു മാതൃക ആവുകയാണ് ഈ ഗ്രൂപ്പ്. ബഹ്റൈനിലെ സാമൂഹിക സാംസ്‌കാരിക മാധ്യമ മേഖലയിലെ മലയാളി സംഘടനകളിലെ ഒരു വ്യക്തിയെങ്കിലും ഈ ഗ്രൂപ്പിൽ അംഗമാണ്. ഇതിൽ നിന്നും കുറച്ച് ആളുകളെ തിരഞ്ഞെടുത്ത് ഒരു കമ്മറ്റി രൂപീകരിക്കുകയും അതിന് കീഴിൽ പ്രവർത്തനം വിപുലീകരിക്കുകയാണ് ബികെഎസ്എഫ് ചെയ്തത്. ബഷീർ അമ്പലായി, സുബൈർ കണ്ണൂർ എന്നിവർ രക്ഷാധികാരികളും, ഹാരിസ് പഴയങ്ങാടി, ലത്തീഫ് മരക്കാട്ട്, ഫസൽ ഹക്ക്, അമൽദേവ്, മണികുട്ടൻ, നജീബ് കടലായി ഇങ്ങനെ സാമൂഹിക പ്രവർത്തകരുടെ ഒരു നീണ്ട നിര തന്നെ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നു.

ഗൾഫിലെ മറ്റ് സംഘടനകൾക്ക് മാതൃക ആവുകയാണ് ഈ കൂട്ടായ്മ. 24 മണിക്കൂറും പ്രവർത്തിക്കുന്ന വാളന്റിയേഴ്സ് ഏത് സമയത്തും സഹായമെത്തിക്കുവാൻ സജ്ജരാണ്. കോവിഡ് 19 ബഹറിനിൽ റിപ്പോർട്ട് ചെയ്തതോടെ ഓരോ കാര്യങ്ങളും മുൻകൂട്ടി കണ്ടുകൊണ്ടാണ് ഇവർ പ്രവർത്തിച്ചത്. ആദ്യ ദിനങ്ങളിൽ മാസ്‌ക് വിതരണം ആരംഭിച്ചു. ഇന്ത്യയിൽ നിന്നും സൗദിയിൽ നിന്നും മാസ്‌ക് എത്തിച്ചാണ് വിതരണം ചെയ്ത് തുടങ്ങിയത്. പിന്നീട് ഭക്ഷണ പൊതികളും, ഭക്ഷ്യ ധാന്യങ്ങൾ അടങ്ങിയ കിറ്റുകളും ആവശ്യക്കാർക്ക് എത്തിച്ച് നൽകി തുടങ്ങി. ഈ പ്രവർത്തങ്ങൾ ആരംഭിച്ചിട്ട് ഇന്നേക്ക് 35 ദിവസം പിന്നിടുകയാണ്.

ജോലി നഷ്ടപ്പെട്ടും, ഭാഗിക കർഫ്യു നിലനിൽക്കുന്നതിനാൽ ജോലിക്ക് പോകുവാൻ സാധിക്കാതെ ബുദ്ധിമുട്ടുന്ന ആളുകൾക്ക് ഭക്ഷ്യ ധാന്യ കിറ്റുകൾ എത്തിച്ചും തുടങ്ങിയ പ്രവർത്തനങ്ങൾ ഇന്ന് എത്തി നിൽക്കുന്നത് 'എന്ത് ആവശ്യത്തിനും ജനങ്ങൾക്ക് ബന്ധപ്പെടുവാനുള്ള ഒരു അത്താണി ബി കെ എസ് എഫ്'എന്ന രീതിയിലേക്ക് എത്തിനിൽക്കുന്നു. ബഹ്റൈനിലെ ചില പ്രദേശങ്ങൾ കോവിഡ്19 സ്ഥിരീകരിച്ച ആളുകൾ താമസിക്കുന്ന കെട്ടിടങ്ങൾ ജനങ്ങളുടെ സുരക്ഷയെ കരുതി ലോക്ക്‌ഡൗൺ ചെയ്യുകയാണ് അധികൃതർ. ഈ സാഹചര്യത്തിൽ അവടെ താമസിക്കുന്നവർക്ക് പുറത്ത് ഇറങ്ങുവാനോ, പുറത്തുള്ളവർക്ക് അകത്ത് കയറുവാനോ സാധിക്കില്ല. അങ്ങനെയുള്ള ആളുകൾക്ക് ആവശ്യമുള്ള സാധങ്ങൾ എത്തിച്ച് കൊടുക്കുന്നു. കൊറന്റിൻ സെന്ററുകളിൽ ചികിത്സയിലുള്ളവർക്ക് സഹായമെത്തിക്കുന്നു ഇങ്ങനെ ഏത് സമയത്തും ഏതൊരു ആവശ്യത്തിനും ബി കെ എസ് എഫിനെ ബന്ധപ്പെടാം.

മറ്റൊരു പ്രത്യേകത ബഹ്റൈനിലെ എല്ലാ പ്രദേശങ്ങളിലും ഏറ്റവും വേഗത്തിൽ എത്തുവാൻ ഇവർക്ക് സാധിക്കുന്നു എന്നതാണ്. ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരുടെ ഈ പ്രവർത്തനങ്ങൾ ഏറ്റവും അഭിനന്ദനീയമാകുന്നത് സഹായങ്ങൾ അർഹരിലേക്ക് എത്തുമ്പോഴാണ് .അത് ഭാഷക്കും, ദേശത്തിനും, മതത്തിനും രാഷ്ട്രീയത്തിനുമെല്ലാം അപ്പുറത്താണ്. ഇതുവരെ 1458 കുടുംബങ്ങളിലേക്ക് ബി കെ എസ് എഫ് ന്റെ ഭക്ഷ്യധാന്യ വിതരണം എത്തിയതായി ബന്ധപ്പെട്ടവർ മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP