Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഭിപ്രായം പറഞ്ഞാലുടനെ വെട്ടിനിരത്തുക, വാളോങ്ങുക, തുടങ്ങിയ ജനാധിപത്യ വിരുദ്ധ സമീപനങ്ങൾ; സംഘങ്ങളുടെ പിടിയിലാണ് മലയാളസിനിമ എന്ന് വർഷങ്ങൾക്ക് മുമ്പേ പരസ്യമായി പറഞ്ഞ അച്ഛനാണ് അച്ഛാ ശരിക്കും ഹീറോ; ജസ്റ്റിസ് ഹേമാ കമ്മീഷൻ റിപ്പോർട്ടിന് പിന്നാലെ വൈറലായി ഷമ്മി തിലകന്റെ കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

ലയാള സിനിമയെ നിയന്ത്രിക്കുന്നത് നടന്മാർ, സംവിധായകർ നിർമ്മാതാക്കൾ എന്നിവർ ഉൾപെട്ട ലോബി ആണെന്ന ജസ്റ്റിസ് ഹേമ കമീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി നടൻ ഷമ്മി തിലകൻ. അഭിപ്രായം പറഞ്ഞാലുടനെ വെട്ടിനിരത്തുക, വാളോങ്ങുക, തുടങ്ങിയ ജനാധിപത്യ വിരുദ്ധ സമീപനങ്ങൾ കൈക്കൊള്ളുവാൻ സംഘടന മൂന്നാംകിട രാഷ്ട്രീയ പാർട്ടിയല്ലെന്ന് അവർ പറഞ്ഞതും ഇവരെ ഉദ്ദേശിച്ച് തന്നെയല്ലേയെന്നും അദ്ദേഹം ചോദിച്ചു.

മാഫിയാ_സംഘങ്ങളുടെ_പിടിയിലാണ് മലയാളസിനിമ എന്ന് വർഷങ്ങൾക്ക് മുമ്പേ തന്നെ പരസ്യമായി പറഞ്ഞ തിലകനല്ലേ ശരിക്കും ഹീറോയെന്നും അദ്ദേഹം കുറിച്ചു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:-

#മലയാള_സിനിമയെ_നിയന്ത്രിക്കുന്നത്_നടന്മാർ_സംവിധായകർ_നിർമ്മാതാക്കൾ_എന്നിവരുൾപ്പെട്ട_15പേരുടെ_ലോബി ആണെന്ന് ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട്.

ഇവരിൽ ഒരാൾ മാത്രം തീരുമാനിച്ചാൽ പോലും അവർക്ക് ഇഷ്ടമില്ലാത്ത ആരെയും എന്നന്നേയ്ക്കുമായി ഈ രംഗത്ത് നിന്ന് ഇല്ലാതാക്കാൻ കഴിയുമെന്നും..; അവസരങ്ങൾക്കായി കിടപ്പറയടക്കം പങ്കിടാനുള്ള ആവശ്യം പുരുഷന്മാർ മുന്നോട്ട് വെയ്ക്കുന്നുവെന്നും..; സിനിമയിൽ അപ്രഖ്യാപിത വിലക്ക് നിലവിലുണ്ടെന്നും, പല നടിമാരും പല നടന്മാരും ലോബിയുടെ അപ്രഖ്യാപിത വിലക്ക് നേരിടേണ്ടി വരുന്നുവെന്നും, പ്രമുഖരായ നടിമാർക്കും നടന്മാർക്കും ഇപ്പോഴും വിലക്കുണ്ട് എന്നും..; നടിമാർ വസ്ത്രം മാറുന്നത് ക്യാമറയിൽ പകർത്തി പ്രചരിപ്പിക്കുന്നത് പതിവാണെന്നും, ഇത്തരം ദൃശ്യങ്ങൾ കൈവശം വെച്ച് ഭീഷണിപ്പെടുത്തുന്നത് ലോബിയുടെ രീതിയാണെന്നും, അവർക്ക് ഇഷ്ടമില്ലാതെ പെരുമാറിയാൽ സൈബർ ആക്രമണം നടത്താറുണ്ടെന്നും, ഇവർക്ക് വിധേയരായി പ്രവർത്തിച്ചാൽ മാത്രമേ നിലനിൽപ്പുള്ളൂ എന്ന സ്ഥിതിയാണ് നിലവിലുള്ളത് എന്നും മറ്റും റിപ്പോർട്ടിൽ പറയുന്നു..!

ഇത് തന്നെയല്ലേ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ വിധിന്യായത്തിൽ,#തങ്ങളുടെ_ഇഷ്ടത്തിനും_ഇംഗിതത്തിനും_താളത്തിനും_തുള്ളാത്തവർക്ക്_ബുദ്ധിമുട്ടുകൾ_ഉണ്ടാക്കുന്നു എന്ന് പറഞ്ഞിരിക്കുന്നത്..? (copy attached)

ഇത് തന്നെയല്ലേ അമ്മ സംഘടനാ ഭാരവാഹികളുടെ ലീക്കായ വാട്ട്‌സ്ആപ്പ് സന്ദേശത്തിൽ, പറയുന്ന സൂപ്പർബോഡി..? ( https://youtu.be/2g5NpRPDYTw )

അഭിപ്രായം പറഞ്ഞാലുടനെ വെട്ടിനിരത്തുക, വാളോങ്ങുക, തുടങ്ങിയ ജനാധിപത്യ വിരുദ്ധ സമീപനങ്ങൾ കൈക്കൊള്ളുവാൻ സംഘടന മൂന്നാംകിട രാഷ്ട്രീയ പാർട്ടിയല്ലെന്ന് അവർ പറഞ്ഞതും ഇവരെ ഉദ്ദേശിച്ച് തന്നെയല്ലേ..?

അങ്ങനെയെങ്കിൽ..; #മാഫിയാ_സംഘങ്ങളുടെ_പിടിയിലാണ്_മലയാളസിനിമ എന്ന് വർഷങ്ങൾക്ക് മുമ്പേ തന്നെ പരസ്യമായി പറഞ്ഞ തിലകനല്ലേ ശരിക്കും ഹീറോ..?!അതെ...#അച്ഛനാണച്ഛാ_ശരിയായ_ഹീറോ..

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP