Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒഡിഷന് പോയി അടുത്ത ദിവസം മോശമായ ഫോൺകോളുകൾ വരാൻ തുടങ്ങി; 'നേഹാ, നാളെ ഒരു ഷോർട്ട് ഡ്രസ്സ് ഇട്ടു വരാൻ പറ്റുമോ?' എന്നായിരിക്കും ചോദ്യം; സിനിമയിൽ ഗ്ലാമർ റോളാണ്. മാഡം ഓഡിഷന് വന്നത് സൽവാർ കമ്മീസിട്ടല്ലേ എന്നായിരുന്നു അവരുടെ പ്രതികരണം; ഓഡിഷനിൽ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി കസബ നായിക; നേഹാ സക്‌സേനയുടെ മീടു പുതിയ വിവാദത്തിലേക്ക്

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: അന്യനാട്ടുകാരിയാണെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നേഹ സക്‌സേന. കസബ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായി താരം കടന്നെത്തിയിട്ടുണ്ട്. കൈനിറയെ മലആള ചിത്രങ്ങളാണ് താരത്തിന് പിന്നീട് ലഭിച്ചത്. മലായാളത്തിൽ മാത്രമല്ല ിതര ഭാഷകളിലും തിളങ്ങി നിൽക്കുന്ന താരം ഇപ്പോൾ വിവാദ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്. പിറക്കും മുൻപേ അച്ഛനെ നഷ്ടപ്പെട്ട ഓർമയാണ് താരത്തിനുള്ളത്.

അമ്മക്കൊപ്പം ജീവിതത്തിൽ പടപൊരുതി സിനിമയിലെത്തിയ നടി. ഏവിയേഷൻ മേഖലയിൽ നിന്നുമാണ് സിനിമയിലേക്ക് കാലെടുത്തു വയ്ക്കുന്നത്. അന്യഭാഷക്കാരിയാണെങ്കിലും മലയാള സിനിമയാണ് ഇവർക്ക് നടിയെന്ന നിലയിൽ ഐഡന്റിറ്റി നേടിക്കൊടുത്തത്. പക്ഷെ കാസ്റ്റിങ് കൗച്ച് ദുരനുഭവം എല്ലാവരെയും പോലെ അനുഭവിക്കേണ്ട അവസ്ഥയെപ്പറ്റി ഒരു അഭിമുഖത്തിൽ താരം തുറന്നു പറയുന്നു.

കുറുക്കുവഴികളിലൂടെ പോകരുത്. നേർവഴിക്കു പോയാൽ ആരുടെ മുന്നിലും തല കുനിക്കേണ്ടി വരില്ല.' എന്ന ഉപദേശമാണ് നേഹ സക്‌സേനക്ക് അമ്മ നൽകിയത്. ഇപ്പോഴും താൻ അത് പിന്തുടരുന്നു എന്ന് നേഹ പറയുന്നു. നേഹയുടെ പഠനത്തിനും മറ്റുമായി അമ്മയെടുത്ത ലോണുകൾ മുഴുവനും ജോലി ചെയ്തു വീട്ടിയത് നേഹയാണ്. വീട്ടുജോലി ചെയ്തു വരെ നേഹ ബോർഡ് എക്‌സാം എഴുതാനുള്ള പണം കണ്ടെത്തിയിരുന്ന

തുളു ഭാഷയിലെ 'റിക്ഷ ഡ്രൈവർ' എന്ന സിനിമയിലാണ് ആദ്യം അഭിനയിക്കുന്നത്. അതിൽ തന്നെ മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചു. ബെംഗളൂരു ലീല പാലസിൽ ജോലി ചെയ്യുമ്പോഴാണ് മോഡലിങ് സിനിമാ മോഹം തലയ്ക്കു പിടിച്ചത് എന്ന് നേഹ പറയുന്നു

നേഹ ഫാഷൻ ഷോകൾ ചെയ്യാൻ തുടങ്ങി. സിനിമക്ക് വേണ്ടി ഒഡിഷനുകളിലും പങ്കെടുത്തു. 'ആ സമയത്ത് കാസ്റ്റിങ് കൗച്ച് എന്താണെന്ന് എനിക്കറിയില്ല. അങ്ങനെയൊരു വാക്കുപോലും കേട്ടിട്ടില്ല. ഒഡിഷനുകൾക്കു പോകുമ്പോൾ എനിക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. എനിക്ക് നല്ല ഉയരമുണ്ട്. എന്റേത് നല്ല കണ്ണുകളാണ്. നല്ല ഫീച്ചേഴ്സാണ്. ഓഡിഷന് പോയി അടുത്ത ദിവസം സംവിധായകരിൽ നിന്നോ നിർമ്മാതാക്കളിൽ നിന്നോ കോ ഓർഡിനേറ്റർമാരിൽ നിന്നോ മോശമായ ഫോൺകോളുകൾ വരാൻ തുടങ്ങി.

Blog Grid

'നേഹാ, നാളെ ഒരു ഷോർട്ട് ഡ്രസ്സ് ഇട്ടു വരാൻ പറ്റുമോ?' എന്നായിരിക്കും ചോദ്യം. 'എന്തിനാ ഷോർട്ട് ഡ്രസ്സ് ഇട്ടു വരുന്നേ' എന്ന് ചോദിച്ചാൽ, 'സിനിമയിൽ ഗ്ലാമർ റോളാണ്. മാഡം ഓഡിഷന് വന്നത് സൽവാർ കമ്മീസിട്ടല്ലേ' എന്നായിരിക്കും മറുപടി. 'വെസ്റ്റേൺ കോസ്‌റ്യൂംസ് സ്‌ക്രീനിൽ കാണാൻ ഭംഗിയാണ്, പക്ഷെ നേരിൽ കാണാൻ അങ്ങനെയല്ല' ഞാനവരോട് പറഞ്ഞു.' നേഹ അഭിമുഖത്തിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP