Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലീഗ് നേതാക്കൾ ഭരിക്കുന്ന ദർശന ടിവി പിരിച്ചു വിട്ടത് 50 ജീവനക്കാരെ; പിന്നാലെ കോൺഗ്രസിന്റെ ചാനലായ ജയ് ഹിന്ദിൽ മാസശമ്പളത്തിൽ 40 ശതമാനം വെട്ടിക്കുറച്ചു; ശമ്പളപ്രശ്‌നം പണ്ടേ രൂക്ഷമായ ചാനൽ മാനേജമെന്റിന്റെ നടപടിക്കെതിരെ തൊഴിലാളികൾക്കിടയിൽ അമർഷം പുകയുന്നു; വീക്ഷണം പത്രത്തിന്റെ കാര്യവും പരമദയനീയം; പാർട്ടി ചാനലിൽ കോവിഡ് കാലത്തെ ശമ്പളം വെട്ടിച്ചുരുക്കൽ സാലറി ചലഞ്ചിൽ ഇടഞ്ഞു നിൽക്കുന്ന പ്രതിപക്ഷത്തെ മെരുക്കാനുള്ള ആയുധമാക്കി ഭരണപക്ഷവും

ലീഗ് നേതാക്കൾ ഭരിക്കുന്ന ദർശന ടിവി പിരിച്ചു വിട്ടത് 50 ജീവനക്കാരെ; പിന്നാലെ കോൺഗ്രസിന്റെ ചാനലായ ജയ് ഹിന്ദിൽ മാസശമ്പളത്തിൽ 40 ശതമാനം വെട്ടിക്കുറച്ചു; ശമ്പളപ്രശ്‌നം പണ്ടേ രൂക്ഷമായ ചാനൽ മാനേജമെന്റിന്റെ നടപടിക്കെതിരെ തൊഴിലാളികൾക്കിടയിൽ അമർഷം പുകയുന്നു; വീക്ഷണം പത്രത്തിന്റെ കാര്യവും പരമദയനീയം; പാർട്ടി ചാനലിൽ കോവിഡ് കാലത്തെ ശമ്പളം വെട്ടിച്ചുരുക്കൽ സാലറി ചലഞ്ചിൽ ഇടഞ്ഞു നിൽക്കുന്ന പ്രതിപക്ഷത്തെ മെരുക്കാനുള്ള ആയുധമാക്കി ഭരണപക്ഷവും

ജാസിം മൊയ്തീൻ

കോഴിക്കോട്: കോൺഗ്രസ് ചാനലായ ജയ്ഹിന്ദിൽ തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറച്ചുകൊണ്ട് ചാനൽ മാനേജിങ് ഡയറക്ടർ എം എം ഹസ്സന്റെ ഉത്തരവ് പുറത്തുവന്നതോടെ സോഷ്യൽ മീഡീയയിൽ കോൺഗ്രസ് നേതാക്കളെ പരിഹസിച്ചു നിരവധി പേർ രംഗത്ത്. സാലറി ചലഞ്ചിൽ സർക്കാറിനെതിരെ ഉത്തരവ് കത്തിച്ചുപ്രതിഷേധിച്ച ഭരണപക്ഷ സംഘടനകളുടെ നിലപാടും ജയ് ഹിന്ദ് ചാനലിലെ നടപടിയും കൂട്ടിക്കെട്ടിയാണ് വിമർശനം മുറുകുന്നത്. ശമ്പളകാര്യത്തിൽ പണ്ടേ പിന്നിലായ ജയ് ഹിന്ദി ടിവിയിൽ 40 ശതമാനം വരെയാണ് ശമ്പളം വെട്ടിക്കുറച്ചത്.

പതിനായിരം രൂപ വരെ ശമ്പളം വാങ്ങുന്നവർക്ക് ഈ മാസം മുതൽ 30 ശതമാനം കുറച്ചെ നൽകൂ. 10,000 മുതൽ 15,000 വരെ വാങ്ങുന്നവരുടെ ശമ്പളം 35 ശതമാനം വെട്ടിക്കുറക്കും. 30000 രൂപവരെ ശമ്പളം വാങ്ങൂന്ന ജീവനക്കാരിൽ നിന്ന് 40 ശതമാനവുമാണ് വെട്ടിക്കുറച്ചത്. ഇതിനു മുകളിലുള്ളവർക്ക് പകുതി ശമ്പളം മാത്രമേ നൽകൂവെന്നുമാണ് ഉത്തരവിൽ പറയുന്നത്. ബഹുഭൂരിഭാഗം ജീവനക്കാരും 10,000 മുതൽ 15,000 രൂപ വരെ ശമ്പളം വാങ്ങുന്ന വിഭാഗത്തിൽപ്പെട്ടവരായതിനാൽ ഈ ഉത്തരവ് ജീവനക്കാരെ സാരമായി ബാധിക്കും. പലർക്കും ഈ മാസം മുതൽ പതിനായിരം രൂപയിൽ താഴെയായിരിക്കും ശമ്പളമായി ലഭിക്കുക. ഇതുവെച്ച് എങ്ങനെ മുന്നോട്ട് പോകുമെന്ന ആശങ്കയിലാണ് ജീവനക്കാർ.

വിവിധ ജില്ലാ ബ്യൂറോകളിലെ ഓഫീസുകളുടെ വാടകയും വണ്ടിക്കൂലിയുമടക്കം കുടിശ്ശികയായി കിടക്കുകയാണ്. നേരത്തെ പലയിടത്തും റിപ്പോർട്ടർമാർ തങ്ങളുടെ കയ്യിൽ നിന്നെടുത്ത് വാടക നൽകിയിരുന്നെങ്കിലും ഇതുവരെ ആ തുക കമ്പനിയിൽ നിന്ന് ലഭിച്ചില്ലെന്ന പരാതിയുമുണ്ട്. പുതിയ ഉത്തരവ് പ്രകാരം ഇനി മാധ്യമപ്രവർത്തകർക്ക് ടിഎ നൽകുന്നതും നിയന്ത്രിക്കുമെന്നാണ് പറയുന്നത്. മാർക്കറ്റിങ് ജീവനക്കാർക്ക് മാത്രമായിരിക്കും ടിഎ ലഭിക്കുക. വണ്ടിക്കൂലി ലഭിക്കാതെ പിന്നെങ്ങനെയാണ് വാർത്ത റിപ്പോർട്ട് ചെയ്യാൻ പോകുക എന്നാണ് റിപ്പോർട്ടർമാർ ചോദിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ചാനലിൽ തുടർന്നുപോകാൻ ബുദ്ധിമുട്ടാണെന്ന് പലരും മാനേജ്മെന്റിനെ അറിയിച്ചതായാണ് വിവരം.

അതേ സമയം കൊറോണ കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതുവരെ ജീവനക്കാർ ഈ ശമ്പളത്തിന് ജോലി ചെയ്യേണ്ടി വരുമെന്നാണ് മാനേജ്മെന്റ് പറയുന്നത്. കോവിഡിനെത്തുടർന്ന് സംസ്ഥാനത്തുണ്ടായ സാമ്പത്തിക പ്രതിസന്ധി ചാനലിനെയും സാരമായി ബാധിച്ചിരിക്കുകയാണ്. ഈ പ്രതിസന്ധിയിൽ നിന്ന് മറികടക്കാനുള്ള ചെലവുചുരുക്കൽ പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ തീരുമാനമെന്നും ഉത്തരവിൽ പറയുന്നു. കോൺഗ്രസ് നേതൃത്വം ഇതുവരെ വിഷയത്തിൽ നിലപാട് സ്വീകരിച്ചിട്ടില്ല. നേരത്തെ ചാനലിന്റെ ചുമതലക്കാരനെ നിശ്ചയിച്ചുകൊണ്ട് കെപിസിസി പ്രസിഡണ്ട് സർക്കുലർ ഇറക്കിയിരുന്നെങ്കിലും ഗ്രൂപ്പുകളുടെ ഇടപെടലുകളെ തുടർന്ന് പിൻവലിക്കുകയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ചാനലിനെയും ചാനലിന്റെ ഓൺലൈൻ പ്ലാറ്റ് ഫോമുകളെയും കൂടുതൽ ജനങ്ങളിലേക്കെത്തിക്കാനുമായി വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളുണ്ടാക്കിയിരുന്നെങ്കിലും കുറച്ചുദിവസമായി അവയെല്ലാം നിശ്ചലമാണ്. പാർട്ടി മുഖപത്രമായ വീക്ഷണത്തിന്റെയും സാമ്പത്തിക സ്ഥിതി വളരെ പ്രതിസന്ധിയിലാണ്. കേരളത്തിൽ ഓൺലൈൻ എഡിഷനില്ലാത്ത അപൂർവ്വം ദിനപ്പത്രങ്ങളിലൊന്നാണ് വീക്ഷണം. പ്രിന്റിങ് നിർത്തിയ വർത്തമാനം പത്രം പോലും അടുത്ത കാലത്ത് ഓൺലൈൻ എഡിഷൻ സജീവമാക്കിയിട്ടുണ്ട്. വീക്ഷണത്തിൽ നിന്ന് വർഷങ്ങളായി ശമ്പളം കിട്ടാതെ മലപ്പുറത്തെ ഒരു മുതിർന്ന മാധ്യമപ്രവർത്തകൻ പത്രപ്രവർത്തനം തന്നെ മതിയാക്കിയിരുന്നു.

കൊവിഡിന്റെ പശ്ചാതലത്തിൽ മാധ്യമങ്ങൾ നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് പത്രപ്രവർത്തക യൂണിയൻ മുക്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരെ പിരിച്ചുവിടുകയോ ശമ്പളം നിഷേധിക്കുകയോ ചെയ്യരുതെന്ന് മുഖ്യമന്ത്രി മാധ്യമസ്ഥാപനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. നേരത്തെ ഇകെ സമസ്തയുടെ കീഴിലുള്ള ദർശന ചാനലിൽ നിന്ന് 50 ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവുണ്ടായരുന്നു. ജയ്ഹിന്ദിലും സമാന പ്രതിസന്ധി രൂപപ്പെട്ടതോടെ കൊറോണ കേരളത്തിലെ മാധ്യമസ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്നാണ് വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP