Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മെയ്‌ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

മെയ്‌ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ഈ മാസം മുഴുവൻ,സാമ്പത്തിക   കണക്കുകൂട്ടൽ അധികമായും ഉണ്ടാവും, ബിസിനസ്/ ജീവിത,പങ്കാളിയുമായുള്ള ചർച്ചകൾ ധാരാളം ഉണ്ടാകാം.   ശുക്രൻ ഈ മാസം തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടങ്ങുന്നതാണ്. അതിനാൽ സാമ്പത്തിക വിഷയങ്ങളിൽ നിന്നുള്ള വളരെ അധികം വെല്ലുവിളികൾ പ്രതീക്ഷിക്കുക, അത് തന്നെ ആയിരിക്കും ഈ മാസവും അടുത്ത മാസവും നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി. ങ്കാളിയോടുള്ള    തർക്കങ്ങളും പ്രതീക്ഷിക്കുക.,ബിസിനസ്/ ജീവിതം പങ്കാളിയുമായുള്ള ബന്ധം വളരെ സംവേദനാത്മകമായ ,അവസ്ഥയിൽ,എത്താം ,കാഴ്ചപ്പാടുകൾ വ്യത്യാസം ഉള്ളവ,ആയിരിക്കും ,ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം എങ്ങനെ   വിഭജിക്കണം എന്നുള്ള ചർച്ചകൾ, മറ്റുള്ളവരുടെ   കഴിവുകൾ ധനം എന്നിവ ഉപയോഗിച്ചുള്ള   പ്രൊജക്റ്റുകൾ, പുതിയ പങ്കാളിയെ കണ്ടെത്താനുള്ള   നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. സാമ്പത്തിക സഹായം   ലഭിക്കാനുള്ള അവസരങ്ങൾ ഈ സമയം ഉണ്ടാകാം. ടാക്സ്,, ഇൻഷ്വറൻസ് എന്നിവയെക്കുറിച്ചുള്ള തർക്കങ്ങളും പരിഹരിക്കപ്പെടാo.,നിഗൂഢ വിഷയങ്ങളെ പറയാനുള്ള ശ്രമം നടത്തും. അധിക ചെലവ് ഈ മാസം മുഴുവൻ ഉണ്ടാകാം. പെട്ടന്നുള്ള ചിലവുകളും പ്രതീക്ഷിക്കുക. പാർട്ട്‌ ടൈം ജോലികൾ, ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികൾ, ജോലി സ്ഥലത്തുള്ള തർക്കങ്ങൾ എന്നിവയും ഈ മാസം ഉണ്ടാകാം. വളരെ സെൻസിറ്റീവ് ആയ ദിവസങ്ങളിലൂടെ ആണ് നാം കടന്നു പോകുന്നത്. അതിനാൽ സാമ്പത്തികമായ യാതൊരു റിസ്കും എടുക്കാൻ പാടുള്ളതല്ല. മീഡിയ , ഇലെക്ട്രോനിക്സ് എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങൾ ഈ മാസം ഉണ്ടാകാം. നിരവധി ചെറു യാത്രകൾ, സഹോദരങ്ങളും ആയുള്ള ചർച്ചകൾ, ചെറു കോഴ്സുകൾ ചെയ്യാൻ ഉള്ള അവസരം, നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, ശാരീരിരിക അസ്വസ്ഥകൾ എന്നിവയു൦ ഈ മാസം ഉണ്ടാകാം. കൂടുതൽ ആശയ വിനിമയങ്ങൾ, ആശയ വിനിമയ ഉപകരണങ്ങൾ വാങ്ങാൻ ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

വ്യക്തി ബന്ധങ്ങളും , ഔദ്യോഗിക ബന്ധങ്ങളും ഈ മാസം വളരെ പ്രധാനം ആയിരിക്കും. പല ഗ്രഹങ്ങളും ഈ വിഷയങ്ങളെ ഈ മാസം മുഴുവൻ സ്വാധീനിക്കുന്നതാണ്. പുതിയ ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ചർച്ചകൾ, ചില എഗ്രീമ്ന്റുകളിൽ പൂർത്തീകരണം സംഭവിക്കാം, പുതിയ എഗ്രീമെന്റുകൾ , ഡീലുകൾ എന്നിവയും ഈ അവസരം ഉണ്ടാകാം എങ്കിലും അവയിൽ നിന്നെല്ലാം തന്നെ സങ്കീർണമായ അവസ്ഥകളും ഉണ്ടാകാം. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിലും ഈ അവസരം ശ്രദ്ധ ഉണ്ടാകാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ പല വിധത്തിൽ ഉള്ള മാറ്റങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. പുതിയ സാമൂഹിക ബന്ധങ്ങളും ഈ മാസം നിങ്ങളെ തേടി എത്താവുന്നതാണ്. പി. ആർ ജോലികൾ, ദൂര യാത്രകൾക്ക് ഉള്ള അവസരങ്ങൾ, പുതിയ ജോബ്‌ ഓഫറുകൾ, പുതിയ ഡീലുകൾക്ക് വേണ്ടി ഉള്ള ചർച്ചകൾ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക. ശുക്രൻ ഈ മാസം തന്റെ വക്ര ഗതിയിൽ ഉള്ള സഞ്ചാരം ഈ മാസം തുടങ്ങുന്നതിനാൽ എല്ലാ രാഷിക്കാർക്കും സാമ്പത്തികമായ വെല്ലുവിളികൾ ഉണ്ടാകും. നിങ്ങൾക്കും സാമ്പത്തികമായ വെല്ലുവിളികൾ പ്രതീക്ഷിക്കുക. കാരണം ശുക്രൻ സാമ്പത്തിക വിഷയങ്ങൾ സൂചിപ്പിക്കുന്ന മേഖലയിലൂടെ നീങ്ങുന്നു. വളരെ കൃത്യമായ സാമ്പത്തിക പ്ലാനിങ് ഇല്ല എങ്കിൽ, ലോങ്ങ്‌ ടേം ആയുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതാണ്. രണ്ടാമത്തെ ആഴ്ചയ്ക്ക് ശേഷം പല തരത്തിലുള്ള സാമ്പത്തിക ഒത്തു തീർപ്പുകളെ കുറിച്ചുള്ള ആശയ വിനിമയങ്ങൾ പ്രതീക്ഷിക്കുക. പാർട്ട്‌ ടൈം ജോലികൾക്ക് വേണ്ടി ഉള്ള നിരവധി അവസരങ്ങും ഉറപ്പായും നിങ്ങളെ തേടി എത്തുന്നതാണ്. അതിനാൽ ഈ അവസരത്തെ ശ്രദ്ധയോട് കൂടി കൈകാര്യം ചെയ്യണം, പാർട്ട്‌ ടൈം ജോലികൾക്ക് ഉള്ള ശ്രമങ്ങൾ നിങ്ങൾ ഇപ്പോഴേ തുടങ്ങുക. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരങ്ങൾ ഒഴിവാക്കുകയാവും നല്ലത്. ജോലിയെ കുറിച്ചുള്ള പല വിധമായ ചിന്തകളും ഈ മാസം നിങ്ങളെ പിന്തുടരും. ആദ്യത്തെ രണ്ടാഴ്ച ജോലിയെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ഈ രണ്ടാഴ്ച അത്ര നല്ല രീതിയിൽ മുന്നോട്ട് പോകണം എന്നില്ല. എന്നാൽ അതിനു ശേഷം പുതിയ ടീമിൽ ജോയിൻ ചെയ്യാൻ ഉള്ള അവസരം, പുതിയ ജോബ്‌ ഓഫർ എന്നിവ പ്രതീക്ഷിക്കുക. സഹപ്രവർത്തകരുമായുള്ള ചർച്ചകളിൽ സംയമനം പാലിക്കുക, മത്സര സ്വഭാവം ഉള്ള പ്രോജക്ക്ടുകളിൽ പ്രവർത്തിക്കേണ്ടി വരുന്നതാണ്. ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താനുള്ള   പ്ലാനുകൾ തയ്യാറാക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള അന്വേഷണം, നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ ശ്രദ്ധ വേണ്ട അവസരം, ആരോഗ്യം മെച്ചപ്പെടുത്തേണ്ട ആവശ്യകത, എന്നിവയും ഈ മാസം മുഴുവൻ പ്രതീക്ഷിക്കാം. നിലവിൽ ഉള്ള ജോലിയിൽ റിസ്കുകൾ ഏറ്റെടുക്കാൻ യോജിച്ച സമയം അല്ല. 

ജമിനി (മെയ് 21 - ജൂൺ 20)
ജോലി, ജോലി സ്ഥലം , സഹ പ്രവർത്തകർ എന്നാ വിഷയങ്ങൾ വളരെ സങ്കീർണമായ അവസ്ഥയിൽ ഈ മാസം മുഴുവൻ ഉണ്ടാകും, നിരവധി ഗ്രഹങ്ങൾ ഈ വിഷയങ്ങളെ മാസം മുഴുവൻ സജീവമാക്കി നിർത്തുന്നതാണ്. ജോലിയെ കുറിച്ചുള്ള പുതിയ തീരുമാനങ്ങൾ ഉണ്ടാകാം. എങ്കിലും നിലവിൽ ഉള്ള ജോലിയിൽ റിസ്ക്‌ എടുക്കാൻ ഉള്ള അവസരമല്ല. . ആരോഗ്യത്തെക്കുറിച്ചുള്ള ശ്രദ്ധ കൂടുതലായിരിക്കും,,പുതിയ   ഭക്ഷണക്രമം മരുന്നുകൾ, എന്നിവയ്ക്കുള്ള അവസരങ്ങൾ ഉണ്ടാക്കാം.,സഹപ്രവർത്തകരെ കുറിച്ചുള്ള അവബോധം ഗൗരവമുള്ള ചർച്ചകൾ, പുതിയ ജോലിക്ക് വേണ്ടിയുള്ള ശ്രമം, ജോലിസ്ഥലത്ത് നവീകരണം സഹപ്രവർത്തകരുമായി ചില തർക്കങ്ങൾ,,ജോലിസ്ഥലത്തെ അലസത എന്നിവയും പ്രതീക്ഷിക്കുക.,ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ പ്രതീക്ഷിക്കുക.,വളരെയധികം മത്സര സ്വഭാവം   വച്ചുപുലർത്താൻ സാധ്യതയുണ്ട്. മത്സര സ്വഭാവം ഉള്ള ജോലികളിൽ ഏർപ്പെടാനുള്ള അവസരം ഉണ്ടാകാം. ചില ജോലികളിൽ പൂർത്തീകരണം , പുതിയ ജോലിക്കുള്ള ചർച്ചകളും ഉണ്ടാകാം. ശുക്രൻ ഈ മാസം മുതൽ തന്റെ വക്ര ഗതിയിൽ ഉള്ള സഞ്ചാരം തുടങ്ങുന്നതാണ്. അതിനാൽ നിങ്ങളുടെ വ്യക്തി ബന്ധങ്ങളും ഔദ്യോഗിക ബന്ധങ്ങളും ഈ മാസം വളരെ ശ്രദ്ധ നേടും. ഭൂത കാലത്ത് നിന്നുള്ള വ്യക്തികളെ പിന്നെയും കാണാൻ ഉള്ള അവസരങ്ങൾ ഉണ്ടാകുന്നതാണ്. ഈ ബന്ധങ്ങളിൽ നിന്ന് എല്ലാം തന്നെ പല തരത്തിൽ ഉള്ള തർക്കങ്ങളും ഉണ്ടാകും. അത് പോലെ തന്നെ ശുക്രൻ സാമ്പത്തിക വിഷയങ്ങൾ, പ്രേമം , വിവാഹം എന്നിവയെ സൂചിപ്പിക്കുന്നു. അതിനാൽ ഈ വിഷയങ്ങളിൽ നിന്നുള്ള സീരിയസ് ആയുള്ള നീക്കങ്ങളും പ്രതീക്ഷിക്കുക. ഇതു ഗ്രഹം വക്ര ഗതിയിൽ നീങ്ങിയാലും, പുതിയ തുടക്കങ്ങൾ പാളി പ്പോകും എന്നതാണ്. മാനസികമായ ആരോഗ്യം പല രീതിയിലും ശ്രദ്ധിക്കേണ്ട മാസമാണ് മെയ്‌ മാസം. സൂര്യൻ നിങ്ങളുടെ വൈകാരിക സമ്മർദ്ദങ്ങളെ എടുത്തു കാണിക്കും. അതിനാൽ, ഇപ്പോഴും സേഫ് ഗെയിം രീതിയിൽ നിൽക്കാൻ ശ്രദ്ധിക്കുക.

കാൻസർ (ജൂൺ 21 - ജൂലൈ 22)
ഈ മാസം മുഴുവൻ നിങ്ങളുടെ ക്രിയെറ്റീവ് കഴിവുകൾക്ക് വളരെ അധികം പ്രാധാന്യം ഉണ്ട്. ഈ രംഗത്ത് നിന്നും ഉള്ള നിരവധി അവസരങ്ങൾ ഈ മാസം വന്നു ചേരാ൦ കല ആസ്വാദനം എന്നാ വിഷയങ്ങളും ഈ മാസം വളരെ സജീവം ആയിരിക്കും. ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് നിരവധി അവസരങ്ങളും ഉണ്ടാകാം. നിങ്ങളുടെ പ്രേമ ബന്ധങ്ങളും ഈ മാസം വളരെ സജീവമാണ്, ഈ ബന്ധങ്ങളിൽ പല തരത്തിൽ ഉള്ള മാറ്റങ്ങൾ പൂർത്തീകരണം എന്നിവയും സംഭവിക്കാം. സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താൻ ഉള്ള അവസരം, പുതിയ ഗ്രൂപ്പുകളിൽ ചേരാൻ ഉള്ള അവസരങ്ങൾ, കുട്ടികൾക്ക് ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരങ്ങൾ, സ്വന്തം കഴിവുകളെ ഉൾപ്പെടുത്താനുള്ള സമയം,,പുതിയ ഹോബികൾ വിനോദ പരിപാടികൾ എന്നിവയും ഈ മാസം പ്രതീക്ഷിക്കാം. ശുക്രൻ ഈ മാസവും, അടുത്ത മാസവും വക്ര ഗതിയിൽ നീങ്ങുന്നതാണ്. ഈ നീക്കം നിങ്ങളുടെ മാനസികമായ വെല്ലുവിളികളെ സൂചിപ്പിക്കുന്നു. ജോലിയെ കുറിച്ചുള്ള ആശങ്കകൾ ഉണ്ടാകുന്നതാണ്. ഈ മാസം നിങ്ങൾക്ക് വേണ്ടത് , ശാന്തമായ ഉറക്കം, പ്രാർത്ഥന , ധ്യാനം എന്നിവയാണ്. അനാവശ്യമായ യാതൊരു വെല്ലുവിളികളും ഏറ്റെടുക്കരുത്. ശുക്രൻ സാമ്പത്തിക വിഷയങ്ങളെ പ്രധാനമായും സൂചിപ്പിക്കുന്നു. അതിനാൽ സാമ്പത്തികമായ പല തരം നീക്കങ്ങളും. അവയിൽ നിന്നുള്ള പ്രയാസങ്ങളും പ്രതീക്ഷിക്കുക. ഈ ഗ്രഹം നിങ്ങളുടെ കുടുംബ ജീവിതത്തെയും സൂചിപ്പിക്കുന്നു. അതിനാൽ കുടുംബ ജീവിതത്തെ കുറിച്ചുള്ള പല തരം ആശങ്കയും ഈ മാസം പ്രതീക്ഷിക്കുക. മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള, കൂടുതൽ സംവാദം,പ്രതീക്ഷിക്കാം. മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ, കൂടുതൽ ശ്രദ്ധ വേണ്ട സമയമാണ്. പല,പലതരം, റിയൽ എസ്റ്റേറ്റുകൾ, വീട്,വൃത്തിയാക്കൽ, ഫർണിഷ് ചെയ്യാനുള്ള അവസരം,  കുടുംബയോഗങ്ങൾ, വീട്ടിൽ നിന്നുള്ള, യാത്രകൾ,,പൂർവിക സമ്പത്തിനെക്കുറിച്ചുള്ള,,ചർച്ചകൾ, പൂർവിക സ്മരണ, പ്രതീക്ഷിക്കുക. വീടിനുള്ളിൽ പ്രശ്നപരിഹാരം, നിരവധി ചർച്ചകൾ, തർക്കങ്ങൾ, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
നിങ്ങളുടെ കുടുംബ ജീവിതം ഈ മാസം വളരെ ഏറെ ശ്രദ്ധ നേടുന്നതാണ്. കുടുംബ യോഗങ്ങൾ, മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള, കൂടുതൽ സംവാദംഎന്നിവ ഉണ്ടാകും. . മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ, കൂടുതൽ ശ്രദ്ധ വേണ്ട സമയമാണ്. പല,പലതരം, റിയൽ എസ്റ്റേറ്റുകൾ, വീട്,വൃത്തിയാക്കൽ, ഫർണിഷ് ചെയ്യാനുള്ള അവസരം,   വീട്ടിൽ നിന്നുള്ള, യാത്രകൾ,,പൂർവിക സമ്പത്തിനെക്കുറിച്ചുള്ള, ചർച്ചകൾ, പൂർവിക സ്മരണ, പ്രതീക്ഷിക്കുക. വീടിനുള്ളിൽ പ്രശ്നപരിഹാരം, നിരവധി ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. ഈ വിഷയങ്ങളെ നിരവധി ഗ്രഹങ്ങൾ സ്വാധീനിക്കും. അതോടൊപ്പം തന്നെ അവ എല്ലാം നിങ്ങളുടെ ജോലി സ്ഥലത്തെയും സ്വാധീനിക്കുന്നതാണ്. പുതിയ ജോലിയെ കുറിച്ചുള്ള ചർച്ചകൾ, പുതിയ പ്രോജക്ക്ട്ടുകൾ, പുതിയ ജോലിയെ കുറിച്ച് അധികാരികളുമായി നടത്തുന്ന വില പേശൽ, എന്നിവ എല്ലാം ഈ മാസത്തിന്റെ പ്രത്യേകതകൾ ആയിരിക്കും. ചില ജോലികളിൽ പൂര്തീകരണവും പ്രതീക്ഷിക്കാം. സാമ്പത്തിക വിഷയങ്ങൾ, ബന്ധങ്ങൾ എന്നിവയെ സൂചിപ്പിക്കുന്ന ശുക്രൻ ഈ മാസവും, അടുത്ത മാസവും വക്ര ഗതിയിൽ നീങ്ങുന്നതാണ്. ഈ ഗ്രഹം നിങ്ങളുടെ ആശയ വിനിമയങ്ങളെയും, സഹോദരങ്ങളെയും സൂചിപ്പിക്കുന്നു. അതിനാൽ നിങ്ങളുടെ ആശയ വിനിമയങ്ങൾ, ആശയവിനിമായ് ശേഷി കൊണ്ടുള്ള ജോലികൾ, സഹോദരങ്ങലുമായുള്ള സംവാദം എനിവ വളരെ ശ്രദ്ധ നേടും. സഹോദരങ്ങളുടെ ജീവിതം വളരെ പ്രധാനമാകും. വ്യക്തി ബന്ധം, ഒസുദ്യോഗിക ബന്ധം എന്നിവയിൽ നിന്നുള്ള വെല്ലു വിളികളും കാണുന്നു.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ചെറു യാത്രകൾ, സഹോദരങ്ങലുമായുള്ള സംവാദം എന്നിവ ഈ മാസത്തിന്റെ ഹൈ ലൈറ്റ് ആയിരിക്കും. പൂർണ ചന്ദ്രൻ ഈ വിഷയങ്ങളെ ശക്തമായി സ്വാധീനിക്കും. ചെറു   കോഴ്സുകൾ ചെയ്യാനുള്ള അവസരം,,എഴുത്ത്, എഡിറ്റിം,ഗ്, ഇലക്ട്രോണിക്,   നെറ്റ്,വർക്കിങ്, ലോജിസ്റ്റിക്സ്, മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള   കൂടുതൽ അവസരം ,ആശയവിനിമയശേഷി കൊണ്ടുള്ള   മറ്റു ജോലികൾ എന്നിവ ധാരാളമായി ഉണ്ടാകും. സഹോദരങ്ങളും ആയുള്ള സംവാദം, ശാരീരിരിക അസ്വസ്ഥതകൾ, പല വിധത്തിൽ ഉള്ള ട്രെയിനിങ്ങുകൾ, ഒരേ സമയം പല ജോലികൾ ഏറ്റെടുക്കേണ്ട അവസ്ഥ എന്നിവ എല്ലാം പ്രതീക്ഷിക്കുക. സ്മബ്തിക വിഷയങ്ങൾ, ബന്ധങ്ങൾ എന്നിവയെ സൂചിപ്പിക്കുന്ന ശുക്രൻ ഈ മാസവും, അടുത്ത മാസവും കൂടുതലായി സഞ്ചരിക്കുക വക്ര ഗതിയിൽ ആയിരിക്കും. ഈ ഗ്രഹം സാമ്പത്തിക വിഷയങ്ങൾ, ദൂര യാത്രകൾ , വിദേശ ബന്ധം എന്നിവയെ സൂചിപ്പിക്കുന്നു. സാമ്പത്തിക വിഷയങ്ങൾ ഈ മാസം വളരെ സെൻസിറ്റീവ് ആയിരിക്കും. സാമ്പത്തികമായ കൊടുക്കൽ വാങ്ങലുകൾ ശ്രദ്ധിച്ചു വേണം, റീ പെയ്മെന്റ് പ്രശ്നങ്ങൾ ഭാവിയിൽ ഉണ്ടാകാം. അതിനാൽ സാമ്പത്തികമായ നീക്കങ്ങൾ ശ്രദ്ധിച്ചു വേണം.  അനാവശ്യമായ സാമ്പത്തിക ഇടപാടുകൾ ഒഴിവാക്കുക. പുതിയ പാർട്ട്‌ ടൈം ജോലിക്കുള്ള അവസരങ്ങൾ വന്നെതാവുന്നതാണ്. മീഡിയ, പബ്ലിഷിങ് എന്നിവയിൽ നിന്നുള്ള പ്രോജക്ക്ട്ടുകൾ ഉണ്ടാകാം. അവയിൽ തിരുത്തലുകളും പ്രതീക്ഷ്ക്കുക നിങ്ങളുടെ വ്യക്തി ജീവിതവും പല മാറ്റങ്ങളിലൂടെ കടന്നു പോകുന്നു. ആരോഗ്യം പ്രധാനമാണ്. പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കാം. വ്യക്തിജീവിതത്തിൽ പുതിയ,  തുടക്കങ്ങൾ,,വ്യക്തിബന്ധങ്ങളിലെ നിരവധി മാറ്റങ്ങൾ, പുതിയ ആശയങ്ങൾപുതിയ വീക്ഷണകോണുകൾ എന്നിവയും ഈ മാസത്തിന്റെ പ്രത്യേകതയാണ്. ബന്ധങ്ങളിൽ ഉള്ള തർക്കങ്ങളും പ്രതീക്ഷിക്കുക. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
സാമ്പത്തിക വിഷയങ്ങൾ ഈ മാസം വളരെ പ്രധാനമാണ്. പൂർണ ചന്ദ്രൻ ഈ വിഷയങ്ങളെ ശക്തമായി സ്വാധീനിക്കും. സാമ്പത്തിക വിഷയങ്ങളുടെ മേൽ വളരെ അധികം പ്രാധാന്യം ഈ മാസം ഉണ്ടാകും. അധിക ചെലവ് നിയന്ത്രിക്കേണ്ട അവസ്ഥയാണ് പുതിയ പാർട്ട് ടൈം ജോലിക്കുള്ള അവസരം ഉണ്ടാകാം. ക്രിയേറ്റീവ് ജോലികൾ, ,  ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള സാഹചര്യം,   എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ കഴിവുകളെ മറ്റുള്ളവർ അംഗീകരിക്കുന്ന അവസരം, പുതിയ കോഴ്സുകൾ ചെയ്യാനുള്ള ശ്രമം, അധികാരികളിൽ നിന്നുള്ള ഉപദേശം ലഭിക്കാനുള്ള ശ്രമം എന്നിവ എല്ലാം ലഭിക്കുന്നതാണ്. പെട്ടന്ന്നുള്ള ചിലവുകളും ഈ അവസരം ധാരാളം ഉണ്ടാകുന്നതാണ്. സാമ്പത്തികമായ ഞെരുക്കം ഈ വരുന്ന ദിവസങ്ങളിൽ പ്രതീക്ഷിക്കുക. മണി ചെയിൽ, എം എൽ എം അങ്ങനത്തെ പദ്ധതികളിൽ ചേരുന്നതിനു മുന്പ് നല്ല ആലോചന ആവശ്യമായി വന്നേക്കാം. സങ്കീർണമായ സാമ്പത്തിക ഡീലുകൾ ഒഴിവാക്കുക. ധനം, ബന്ധങ്ങൾ എന്നിവയെ സൂചിപ്പിക്കുന്ന ശുക്രൻ ഈ മാസവും അടുത്ത മാസവും വക്ര ഗതിയിൽ ആയിരിക്കും. അതിനാൽ, സാമ്പത്തിക വിഷയങ്ങൾ ബന്ധങ്ങൾ എന്നിവയുടെ മേലുള്ള പ്രാധാന്യം ഇരട്ടിക്കുന്നതാണ്.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
നിങ്ങളുടെ വ്യക്തി ജീവിതം പുതിയ അവസ്ഥയിലൂടെ കടന്നു പോകുന്നു, ഈ മാസം നിങ്ങൾ ഒരു പുതിയ വ്യക്തിയായി രൂപന്ത്ര പ്പെടുന്നതാണ്. പൂർണ ചന്ദ്രൻ നിങ്ങളുടെ വ്യക്തി ജീവിതത്തെ സ്വാധീനിക്കുന്നതാണ്. .   ഒരേ സമയം പല ജോലികളിലും ശ്രദ്ധ പതിപ്പിക്കേണ്ട അവസ്ഥ ഉണ്ടാകാം. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം സാധ്യമാണ്. നിങ്ങളുടെ വ്യക്തി ജീവിതം, ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകും. പുതിയ പ്രോജക്ക്ട്ടുകൾ, സാമൂഹിക ബന്ധങ്ങൾ, ഔദ്യോഗിക ബന്ധങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. പുതിയ സാമൂഹിക ബന്ധങ്ങൾ , നിലവിൽ ഉള്ള ബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ടി ഉള്ള ചർച്ചകൾ എന്നിവയും ഈ മാസം നിർബാധം നടക്കുന്നതായിരിക്കും. സാമ്പത്തിക വിഷയങ്ങൾ, ബന്ധങ്ങൾ എന്നിവയെ സൂചിപ്പിക്കുന്ന ശുക്രൻ ഈ മാസവും അടുത്ത മാസവും വക്ര ഗതിയിൽ നീങ്ങുന്നതാണ്. അത് പോലെ തന്നെ നിങ്ങളുടെ വൈകാരിമായ സമ്മർദ്ദങ്ങളും ഈ മാസം കൂടുതലായി ഉണ്ടാകും. അതുകൊണ്ട്, യാതൊരു വിധത്തിലുള്ള വാക്ക് തർക്കങ്ങളിൽ ഏർപ്പെടാൻ പാടുള്ളതല്ല. ശാരീരിരിക അസ്വസ്ഥതകൾ, ധ്യാനം, പ്രാർത്ഥന എന്നിവ അധികമായി ഉണ്ടാകുന്ന സമയമാണ്.   ദൂര യാത്രകളെ കുറിച്ചുള്ള തയ്യാറെടുപ്പ്,. ബാധ്യതകളെ കുറിച്ചുള്ള ചർച്ചകൾ  ദൂര യാത്രക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പ് , ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.  ഭൂത കാലത്തേ കുറിച്ചുള്ള ആലോചന, ഭാവി പദ്ധതികളുടെ പ്ലാനിങ് എന്നിവയും പ്രതീക്ഷിക്കുക. സാമ്പത്തികമായ കൊടുക്കൽ വാങ്ങലുകൾ ശ്രദ്ധയോടെ വേണ്ടി വരും. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരങ്ങൾ, പങ്കാളിത ബിസിനസിൽ നിന്നുള്ള വെല്ലുവിളികൾ, പങ്കാളിയോടുള്ള തർക്കങ്ങൾ, ടക്സ്, ഇന്ഷുറന്സ് എന്നിവയിൽ നിന്നുള്ള തിരുത്തലുകൾ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക. വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, കുടുമ യോഗങ്ങൾ, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും ഈ മാസം ഉണ്ടാകും.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
മാനസികമായ വെല്ലുവിളികൾ ഈ മാസം വളരെ അധികം ആയിരിക്കും. അതിനാൽ സങ്കീർണമായ സാഹചര്യങ്ങളിൽ നിന്ന് അകന്നു നിൽക്കുക. ഏകാന്തനായി, തീരാനുള്ള,ആഗ്രഹം, ചാരിറ്റി പ്രവർത്തനങ്ങൾ,ദൂരയാത്രകൾ എന്നിവ നടക്കാം., നിഗൂഡ വിഷയങ്ങൾ പഠിക്കാനുള്ള അവസരം ,നിങ്ങളുടെ  മോഹങ്ങളെയും ഭയങ്ങളെയും കുറിച്ചുള്ള കണക്ക് കൂട്ടലുകൾ , ദൂര യാത്രകൾ, ധ്യാനം, പ്രാർത്ഥന എന്നാ വിഷയങ്ങളും സജീവമാണ്. ശാരീരിരിക അസ്വസ്ഥതകൾ, ഭാവി പരിപാടികളെ കുറിച്ചുള്ള റീസേർച്ച്‌, സ്വപ്‌നങ്ങൾ നിറഞ്ഞ ഉറക്കം, വൈകാരികമായ സമ്മർദ്ദം എന്നിവയും പ്രതീക്ഷിക്കുക. ധനം, ബന്ധങ്ങൾ എന്നിവയെ സൂചിപ്പിക്കുന്ന ശുക്രൻ ഈ മാസവും, അടുത്ത മാസവും വക്ര ഗതിയിൽ ആയിരിക്കും. അതിനാൽ സാമ്പത്തിക വിഷയങ്ങൾ എല്ലാ രാഷിക്കാർക്കും എന്നത് പോലെ നിങ്ങൾക്കും വളരെ പ്രധാനമാണ്. അനാവശ്യമായ കൊടുക്കൽ വാങ്ങലുകൾ ഈ മാസം പാടുള്ളതല്ല, അത് പോലെ തന്നെ ജോലി സ്ഥലം സഹ പ്രവർത്തകർ എന്നിവരോടുള്ള ബന്ധം വളരെ ശ്രദ്ധേയം ആകുന്നതാണ്. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ ലഭിക്കാം. സഹ പ്രവർത്തകരുമായുള്ള പുതിയ ആരോഗ്യ ക്രമം, എന്നിവയും ഈ മാസം പ്രതീക്ഷിക്കുക. . വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, കുടുബ യോഗങ്ങൾ, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും ഈ മാസം ഉണ്ടാകും. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ഈ മാസം മുഴുവൻ പുതിയ ഗ്രൂപുകളിൽ ചേരാൻ ഉള്ള അവസരം ഉണ്ടാകും. പുതിയ ലോങ്ങ്‌ ടേം ജോലികൾ ചെയ്യാൻ ഉള്ള അവസരം ലഭിച്ചേക്കാം. ദൂര ദേശത് നിന്നുള്ള ജോലികൾ, ടീം അംഗങ്ങളുമായുള്ള തർക്കങ്ങൾ, ചർച്ചകൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാൻ ഉള്ള അവസരം.   നിലവിലുള്ള   ഗ്രൂപ്പുകളിൽനിന്ന്, മാറ്റങ്ങൾ ഉണ്ടാകാം ഈ ഗ്രൂപ്പുകളിൽ നിന്നും,അകൽച്ച പ്രതീക്ഷിക്കുക. ചാരിറ്റി   പ്രവർത്തനങ്ങൾ നടത്താം.,സയന്റിഫിക്, ടെക്നിക്കൽ ആശയവിനിമയ രംഗത്തുനിന്നുള്ള   ജോലികൾ,എത്താം.. ഇവയിൽ നിന്നെല്ലാം തന്നെ തിരുത്തലുകളും ഉണ്ടാകും. പുതിയ സാമ്പത്തിക പ്ലാൻ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരങ്ങൾ, കല , ആസ്വാദനം എന്നിവയ്ക്ക് ഉള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകാം. ധനം, ബന്ധങ്ങൾ എന്നിവയെ സൂചിപ്പിക്കുന്ന ശുക്രൻ ഈ മാസവും അടുത്ത മാസവും, വക്ര ഗതിയിൽ ആയിരിക്കും. അതിനാൽ സാമ്പത്തിക വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകും. ജോലി സ്ഥലത്തും വളരെ അധിക ശ്രദ്ധ വേണ്ടി വരും. പല ജോലികളിലും റീ വർക്ക്‌ ആവശ്യമാകും, സഹ പ്രവർത്തകരുമായുള്ള ബന്ധത്തിൽ തർക്കങ്ങൾ ഉണ്ടാകാം. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ, മീഡിയ മാസ് കമ്യൂണിക്കേഷൻ എന്നീ രംഗത്ത് നിന്നുള്ള ജോലികൾ, നിരവധി ചെറു പ്രജക്ക്ട്ടുകളും ഈ മാസം പ്രതീക്ഷിക്കുക. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ഈ മാസം നിങ്ങളുടെ ശ്രദ്ധ കൂടുതൽ എത്തുക ജോലി, സമൂഹത്തിലെ നിങ്ങളുടെ വില എന്നിവയിൽ ആയിരിക്കും. നിരവധി ഗ്രഹങ്ങൾ പല അവസരങ്ങളിലും ഈ വിഷയങ്ങളെ സ്വാധീനിക്കുന്നതാണ്. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ , ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികൾ എന്നിവ ഈ മാസം പ്രതീക്ഷിക്കുക. ഈ മാസത്തിന്റെ വേറെ ഒരു പ്രത്യേകത, ഈ അവസരം എന്ത് ജോലി, അല്ലെങ്കിൽ ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ ലഭിക്കുന്നുവോ, അവയിൽ ദീർഘകാലം പ്രവർത്തിക്കേണ്ടി വരും എന്നതാണ്. നിങ്ങൾ വളരെ തീവ്രമായ ഉത്കർഷേച്ഛയുള്ളഉള്ളവരായി ഈ മാസം മാറുന്നതാണ്. പ്പോര്ന ചന്ദ്രൻ ജോലിയെ ഈ മാസം സ്വാധീനികുമ്പോൾ, പല കാരണങ്ങൾ കൊണ്ടും, ജോലി സ്ഥലത്ത് നിങ്ങളുടെ മേലുള്ള ശ്രദ്ധ വര്ധിക്കുന്നതാണ്. ബന്ധങ്ങൾ, സാമ്പത്തിക വിഷയങ്ങൾ എന്നിവയെ സൂചിപ്പിക്കുന്ന ശുക്രൻ ഈ മാസവും അടുത്ത മാസവും വക്ര ഗതിയിൽ ആയിരിക്കും. എല്ലാ രാഷിക്കാർക്കും മേൽപ്പറഞ്ഞ വിഷയങ്ങളിൽ നിന്നുള്ള വെല്ലുവിളി ഉണ്ടാകാം. എന്നാൽ നിങ്ങളുടെ കൂടുതൽ ശ്രദ്ധ ക്രിയേറ്റീവ് ജോലിയിൽ ആയിരിക്കും. . പുതിയ ലോങ്ങ്‌ ടേം ജോലികൾ, ക്രിയേറ്റീവ് ജോലികൾ വളരെ അധികം ഉണ്ടാകും.,പുതിയ പ്രേമം നിലവിലുള്ള,ള ബന്ധത്തിൽ പ്രകടമായ മാറ്റങ്ങൾ, എന്നിവ പ്രതീക്ഷിക്കുക, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ, എന്നിവർക്ക് വേണ്ടിയുള്ളപ്രവർത്തനം,ക്രിയേറ്റീവ് കഴിവുകളിൽ,ലഭിക്കുന്ന അവസരങ്ങൾ, സ്വന്തം കഴിവുകളെ ഉൾപ്പെടുത്താനുള്ള സമയം,പുതിയ ഹോബികൾ വിനോദ പരിപാടികൾ എന്നിവയും പ്രതീക്ഷിക്കാം. നിങ്ങളുടെ സ്വന്തം സംരംഭത്തെ മെച്ചപ്പെടുത്താനുള്ള കഠിനമായ ശ്രമവും ഈ മാസം പ്രതീക്ഷിക്കാവുന്നതാണ്. ഈ വിഷയങ്ങളിൽ എല്ലാം തന്നെ റീ വർക്ക് ആവശ്യം ആയി വരുന്നതാണ്. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)

  • ഈ മാസം മുഴുവൻ ദൂര യാത്രകൾ, മീഡിയ മാസ് കമ്യൂണിക്കേഷൻ എന്നാ രംഗത്ത് നിന്നുള്ള ജോലികൾ എന്നിവയ്ക്കുള്ള അവസരങ്ങൾ ഉണ്ടാകാം. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകളും ഉണ്ടാകുന്നതാണ് . ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ശ്രദ്ധ വർധിക്കും.  ശുക്രൻ  നിങ്ങളുടെ കുടുംബ ജീവിതത്തെ സ്വാധീനിക്കും. വീട്ടിലെ മുതിർന്ന സ്ത്രീകളുടെ ആരോഗ്യം സന്തോഷം എന്നിവയ്ക്ക് വേണ്ടി പ്രവര്തികേണ്ടി വരുന്നതാണ്. ശുക്രൻ ഈ മാസവും അടുത്ത മാസവും വക്ര ഗതിയിൽ നീങ്ങുമ്പോൾ, വീടിനെ കുറിച്ചുള്ള പല വിഷയങ്ങളിലും പുനർ നിർമ്മാണം വേണ്ടി വരും. റിപ്പെയരിങ്, വീട് വൃത്തിയാക്കൽ, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവ ഈ മാസം മാത്രം അല്ല അടുത്ത മാസവും വേണ്ടി വരും.  ചൊവ്വ നിങ്ങളുടെ വൈകാരിക സമ്മർദ്ദങ്ങളെ വർധിപ്പിക്കുന്നതാണ്. സാമ്പത്തികമായ ചിലവുകളെ കുറിച്ചുള്ള സമ്മർദ്ദം ഉണ്ടാകാം, അതിനാൽ യാതൊരു  വിധത്തിൽ ഉള്ള രിസ്കുകളും ഏറ്റെടുക്കേണ്ടി വരുന്നതാണ്. ശരീരിരികമായ അസ്വസ്ഥതകളും ഈ മാസം പ്രതീക്ഷിക്കുക. മൾട്ടി ടാസ്കിങ് രീതിയിൽ പല ജോലികളും ചെയ്യേണ്ടി വരുന്നതാണ്. ഈ ജോലികളിൽ എല്ലാം തന്നെ കൂടുതൽ ജോലി വേണ്ടി വരും. എല്ലാം കൊണ്ടും ഈ മാസം അല്പം സെൻസിറ്റീവ് ആയതിനാൽ ശ്രദ്ധ കൂടുതൽ വേണ്ടി വരും. യൂട്യൂബ് ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക 
  • വെബ് സൈറ്റ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP