Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹിന്ദി സിനിമകളിലെ സംഭാഷണങ്ങൾ ഉരുവിട്ടുകൊണ്ട് ആദ്യം പിതാവിന്റെ കഴുത്തിൽ കടിച്ച് മുറിച്ചു; പിന്നീട് ജനനേന്ദ്രിയം ഛേദിച്ചും ക്രൂരമായ കൊലപാതകം; നാഗ്പൂരിൽ ജിം ട്രെയിനറായ യുവാവ് പിതാവിനെ ക്രൂരമായി കൊലപ്പെടുത്തി; പൊലീസ് പ്രതിയെ കീഴടക്കിയത് ബലപ്രയോഗത്തിലൂടെ

മറുനാടൻ ഡെസ്‌ക്‌

നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ജിം ട്രെയിനറായ മകൻ പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തി. 25 കാരനായ വിക്രാന്ത് എന്ന യുവാവാണ് സംഭവത്തിൽ അറസ്റ്റിലായത്.കഴുത്തിൽ ആഴത്തിൽ കടിച്ചു മുറിപ്പെടുത്തിയശേഷം ജനനേന്ദ്രിയം ഛേദിച്ചാണ് ഇയാൾ പിതാവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. അക്രമവാസനയോടെ പെരുമാറിയ വിക്രാന്തിനെ ഏറെ പണിപ്പെട്ടാണ് പൊലീസ് കീഴടക്കിയത്.

മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ഹിന്ദി സിനിമയിലെ സംഭാഷണം ഉരുവിട്ടുകൊണ്ടാണ് ഇയാൾ കൃത്യം നടത്തിയത്. അകാരണമായി ക്ഷോഭിച്ച വിക്രാന്ത്, 55 കാരനായ പിതാവിനെ ആക്രമിക്കുകായിരുന്നു.

ആദ്യം പിതാവിന്റെ കഴുത്തിൽ ആഴത്തിൽ കടിച്ച് മാരകമായ മുറിവുണ്ടാക്കിയ വിക്രാന്ത്, 55 വയസുകാരനെ വരാന്തയിലേക്ക് വലിച്ചിഴച്ച ശേഷം ജനനേന്ദ്രിയം ഛേദിക്കുകയായിരുന്നു. തത്ക്ഷണം പിതാവ് മരിച്ചതായി പൊലീസ് പറയുന്നു. വിക്രാന്ത് പിതാവിന്റെ കഴുത്തിൽ കടിച്ചതോടെ രക്തം പുറത്തേക്ക് ഒഴുകാൻ തുടങ്ങിയെന്നും ബന്ധുക്കൾ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.

പിതാവിനെ ആക്രമിക്കുന്നത് കണ്ട് ഓടിയെത്തി തടുക്കാൻ ശ്രമിച്ച അമ്മയെയും സഹോദരിയെയും ഇയാൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അഞ്ച് പൊലീസുകാർ ചേർന്നാണ് ഇയാളെ പിടിച്ചുകെട്ടിയതെന്ന് ഹഡ്കേശ്വർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ രാജ്കമൽ പറഞ്ഞു. ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയതായും പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP