Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണ കാലത്ത് ഓൺലൈൻ കച്ചവടത്തിലേക്ക് ബെൻസും; അത്യാഡംബര കാർ ഇനി ഓൺലൈൻ വിൽപനയിലൂടെ സ്വന്തമാക്കാം; വാശദാംശങ്ങളും ഓൺലൈൻ പോർട്ടലിൽ ലഭ്യം

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: കൊറോണ വ്യാപനം മൂലമുള്ള ലോക്ക് ഡൗൺ ലോകമെമ്പാടും ആരംഭച്ചതോടെ ഒട്ടുമിക്ക വാഹനനിർമ്മാണ കമ്പനികളും ഓൺലൈൻ ബിസിനസ് ആരംഭിച്ചിരിക്കുകയാണ്. ഈ നിരയിൽ ഏറ്റവും ഒടുവിലായി എത്തുകയാണ് ജർമൻ ആഡംബർ കാർ നിർമ്മാതാക്കളായ മേഴ്‌സിഡസ് ബെൻസും.

മെഴ്സിഡസിന്റെ കാറുകൾ വാങ്ങുന്നതിന് പുറമെ, വാഹനങ്ങളുടെ വിശദാംശങ്ങൾ പരിശോധിച്ച് ഇഷ്ടപ്പെട്ട രീതിയിൽ കസ്റ്റമൈസ് ചെയ്ത് സ്വന്തമാക്കാനുള്ള സൗകര്യം ഓൺലൈൻ പോർട്ടൽ വഴി വെള്ളിയാഴ്ച തുടങ്ങിയതായി മെഴ്സിഡസ് ബെൻസ് ഇന്ത്യ സിഇഒ.യും എം.ഡി.യുമായ മാർട്ടിൻ ഷ്വെങ്ക് അറിയിച്ചു. ഉപഭോക്താക്കൾക്ക് കമ്പനിയുടെ എല്ലാ വാഹനങ്ങളുടെയും വിശദാംശങ്ങൾ ഓൺലൈൻ പോർട്ടലിൽ പരിശോധിക്കാനാകും. വാഹനം ബുക്ക് ചെയ്താൽ ലോക്ഡൗൺ നിയമങ്ങൾ പാലിച്ച് അവ വീട്ടിലെത്തിച്ചു നൽകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ബെൻസിന്റെ എല്ലാ ശ്രേണിയിലുമുള്ള പുതിയ വാഹനങ്ങൾ ഓൺലൈൻ വഴി വാങ്ങാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. മെഴ്സിഡസ് ഇന്ത്യയുടെ ഓൺലൈൻ പോർട്ടൽ സന്ദർശിക്കുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ ഈ വർഷം പത്തിരട്ടി വർധനയുണ്ടായെന്ന് കമ്പനി അവകാശപ്പെടുന്നു. പോർട്ടലിന്റെ ആരംഭഘട്ടത്തിൽ ഉപയോഗിച്ച കാറുകളായിരുന്നു ഓൺലൈൻ വഴി വിറ്റിരുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 150 പഴയ കാറുകൾ ഇത്തരത്തിൽ വിറ്റഴിച്ചതായി മാർട്ടിൻ ഷ്വെങ്ക് വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP