Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ലോക്ക്ഡൗൺ പിൻവലിച്ചാലും നിയന്ത്രണം തുടരേണ്ടി വരുമെന്ന് കേരളം; ഹോട്ട് സ്പോട്ടുകളിൽ ഒഴികെ ഉള്ളിടത്ത് ഇളവു വേണമെന്ന് ഫോണിൽ വിളിച്ച അമിത്ഷായോട് മുഖ്യമന്ത്രി പിണറായി വിജയൻ; ഘട്ടം ഘട്ടമായി നിയന്ത്രണം പിൻവലിച്ചാൽ മതിയെന്നും നിലപാട് അറിയിച്ചു; കേരളത്തിന് സംസാരിക്കാൻ അവസരം ഇല്ലാത്തതിനാൽ പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നില്ല; പകരം യോഗത്തിൽ പങ്കെടുക്കുന്നത് ചീഫ് സെക്രട്ടറി ടോം ജോസ്

ലോക്ക്ഡൗൺ പിൻവലിച്ചാലും നിയന്ത്രണം തുടരേണ്ടി വരുമെന്ന് കേരളം; ഹോട്ട് സ്പോട്ടുകളിൽ ഒഴികെ ഉള്ളിടത്ത് ഇളവു വേണമെന്ന് ഫോണിൽ വിളിച്ച അമിത്ഷായോട് മുഖ്യമന്ത്രി പിണറായി വിജയൻ; ഘട്ടം ഘട്ടമായി നിയന്ത്രണം പിൻവലിച്ചാൽ മതിയെന്നും നിലപാട് അറിയിച്ചു; കേരളത്തിന് സംസാരിക്കാൻ അവസരം ഇല്ലാത്തതിനാൽ പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നില്ല; പകരം യോഗത്തിൽ പങ്കെടുക്കുന്നത് ചീഫ് സെക്രട്ടറി ടോം ജോസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച വീഡിയോ കോൺഫറൻസിങ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്നില്ല. സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസാണ് പങ്കെടുക്കുന്നത്. ഇന്നത്തെ യോഗത്തിൽ കേരളാ മുഖ്യമന്ത്രിക്ക് സംസാരിക്കാൻ അവസരം ഇല്ല. കഴിഞ്ഞ തവണ വീഡിയോ കോൺഫറൻസിൽ സംസാരിക്കാത്ത മുഖ്യമന്ത്രിമാർക്കാണ് ഇത്തവണ അവസരമുള്ളത്. സംസ്ഥാനത്തിന്റെ നിലപാടുകൾ കേന്ദ്രത്തിന് എഴുതി നൽകിയിട്ടുണ്ട്.

ലോക്ക്‌ഡൗൺ പിൻവലിച്ചാലും ചില മേഖലകളിൽ നിയന്ത്രണം തുടരേണ്ടി വരുമെന്ന് കേരളം അറിയിച്ചു. പ്രവാസികളെ തിരികെയെത്തിച്ചാൽ ക്വാറന്റൈൻ ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു. മേഘാലയ, മിസോറാം പുതുച്ചേരി, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹരിയാന, ഒഡീഷ, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് ഇന്ന് സംസാരിക്കാൻ അവസരം.

അതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനുമായി ടെലഫോണിൽ സംസാരിച്ചു. ഘട്ടം ഘട്ടമായി ലോക്ക് ഡൗൺ പിൻവലിക്കണമെന്ന് അമിത് ഷായോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തുകൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ലോക്ഡൗൺ നീട്ടണമോ എന്ന കാര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിങ് മുഖേന ചർച്ച നടത്തുന്നത്.

ഡൽഹി,മഹാരാഷ്ട്ര, ഒഡീഷ, മധ്യപ്രദേശ്, പഞ്ചാബ്, പശ്ചിമ ബംഗാൾ, എന്നീ സംസ്ഥാനങ്ങൾ ലോക്ഡൗൺ നീട്ടണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ലോക്ഡൗൺ പിൻവലിക്കുന്നതിൽ കേന്ദ്രം തീരുമാനമെടുക്കട്ടെ എന്നാണ് കേരളത്തിന്റെ നിലപാട്. ഒപ്പം കർണാടക, തമിഴ്‌നാട്, ആന്ധ്ര പ്രദേശ് എന്നിവയുൾപ്പെടെ ആറ് സംസ്ഥാനങ്ങൾ കേന്ദ്ര തീരുമാനം അംഗീകരിക്കും എന്ന നിലപാടിലാണ്. നിലവിൽ തെലുങ്കാന മെയ് ഏഴ് വരെ ലോക്ഡൗൺ നിട്ടീയിട്ടുണ്ട്. ലോക്ഡൗൺ പിൻവലിക്കണമെന്നാണ് ഛത്തീസ് ഘട്ടിന്റെ ആവശ്യം.

രാജ്യത്തെ 13 നഗരങ്ങളിൽ രോഗ വ്യാപനം ശക്തമാവുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ. മുംബൈ, അഹമ്മദാബാദ്, ഇന്ദോർ, പൂണെ, ജയ്പൂർ , ഹൈദരാബാദ്, താനെ, സൂറത്ത്, ചെന്നൈ, ഭോപ്പാൽ, ആഗ്ര, ജോധ്പൂർ , ഡൽഹി എന്നീ നഗരങ്ങളിലാണ് രോഗബാധ തീവ്രമായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP