Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ബി ശ്രീനിവാസ് രാജിവെച്ചു; കേന്ദ്ര കൃഷിമന്ത്രാലയത്തിന് കീഴിലെ ദേശീയ ഹോർട്ടികൾച്ചർ ബോർഡ് മാനേജിങ് ഡയറക്ടറായിരുന്നു ശ്രീനിവാസിന്റെ സ്വയം വിരമിക്കൽ അപേക്ഷ അംഗീകരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ; ആന്ധ്രയിലെ ഗുണ്ടൂർ സ്വദേശിയായ ഉദ്യോഗസ്ഥൻ സർവീസിന് രണ്ടര വർഷം ബാക്കി നിൽക്കെ വിരമിക്കുന്നത് സ്വന്തം നാട്ടിൽ സാമൂഹിക സേവനം നടത്തുന്നതിന് വേണ്ടി; കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായും ആരോഗ്യ വകുപ്പ് മേധാവിയായും പ്രവർത്തിച്ചു

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ബി ശ്രീനിവാസ് രാജിവെച്ചു; കേന്ദ്ര കൃഷിമന്ത്രാലയത്തിന് കീഴിലെ ദേശീയ ഹോർട്ടികൾച്ചർ ബോർഡ് മാനേജിങ് ഡയറക്ടറായിരുന്നു ശ്രീനിവാസിന്റെ സ്വയം വിരമിക്കൽ അപേക്ഷ അംഗീകരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ; ആന്ധ്രയിലെ ഗുണ്ടൂർ സ്വദേശിയായ ഉദ്യോഗസ്ഥൻ സർവീസിന് രണ്ടര വർഷം ബാക്കി നിൽക്കെ വിരമിക്കുന്നത് സ്വന്തം നാട്ടിൽ സാമൂഹിക സേവനം നടത്തുന്നതിന് വേണ്ടി; കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായും ആരോഗ്യ വകുപ്പ് മേധാവിയായും പ്രവർത്തിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളാ കേഡറിലെ ഒരു മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രാജിവെച്ചു. പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന ബി.ശ്രീനിവാസാണ് രാജിവെച്ചു. കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്നു അദ്ദേഹം. സ്വയം വിരമിക്കാനുള്ള അദ്ദേഹത്തിന്റെ അപേക്ഷ മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചു. സ്വന്തം നാടായാ ആന്ധ്രയിൽ സാമൂഹിക സേവനം നടത്തുന്നതിന് വേണ്ടിയാണ് ശ്രീനിവാസ് സ്വയം വിരമിക്കൽ സ്വീകരിച്ചത്.

1991 ബാച്ചിലെ ഉദ്യോഗസ്ഥനായ ശ്രീനിവാസ് കേന്ദ്ര കൃഷിമന്ത്രാലയത്തിന് കീഴിലെ ദേശീയ ഹോർട്ടികൾച്ചർ ബോർഡ് മാനേജിങ് ഡയറക്ടറായിരുന്നു. രണ്ടുവർഷത്തെ സർവീസ് ബാക്കിനിൽക്കേയാണ് വ്യക്തിപരമായ കാരണങ്ങളാൽ അദ്ദേഹം സ്വയം വിരമിക്കുന്നത്. കേന്ദ്രത്തിൽ ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയത്തിൽ ജോയന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിൽ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ മേധാവിയായും കൊല്ലം ജില്ലാ കളക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശിയാണ്.

2018 മാർച്ച് മാസം മുതൽ അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്നു. കേരളത്തിൽ സ്തുർഹമായ സേവനം അനുഷ്ടിച്ച ഉദ്യോഗസ്ഥനാണ് ബി ശ്രീനിവാസ്. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായിരിക്കവേ ശ്രദ്ധ നേടിയ അദ്ദേഹം പിന്നീട് ആരോഗ്യ വകുപ്പിന്റെയും ചുമതലക്കാരനായി. കൊല്ലം കലക്ടർ സ്ഥാനത്തിരിക്കേ നാട്ടുകാരുടെ പ്രിയങ്കരനായ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. കേരള കേഡറിൽ സ്വയംവിരമിക്കുന്ന മൂന്നാമത്തെ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് ശ്രീനിവാസ്. 1986 ബാച്ചിലെ പി.ജി. ടെൻസിങ് രാജ്യമാകെ ബൈക്കിൽ യാത്രചെയ്യാൻ സ്വയംവിരമിച്ചു. മുൻ ചീഫ് സെക്രട്ടറി വി. കൃഷ്ണമൂർത്തി ഔദ്യോഗിക കാലാവധി അവസാനിക്കുന്നതിന് ഒരുദിവസംമുമ്പ് സ്വയം വിരമിച്ചിരുന്നു.

ഇതിന് മുമ്പ് ഐഎഎസ് ദമ്പതിമാരായ ഷറഫൂദ്ദീൻ, താര എന്നിവർ സ്വകാര്യ മേഖലയിൽ ജോലി ചെയ്യാൻ വേണ്ടി വിആർഎസ് എടുക്കാൻ ശ്രമിച്ചെങ്കിസും രാജി സമർപ്പിക്കാത്തതിന്റെ പേരിൽ ഇവരെ പുറത്താക്കുകയായിരുന്നു. ഇത് കൂടാതെ 1978 ബാച്ചിലെ ഉദ്യോഗസ്ഥനായ എം പി ജോസഫിനെയും സർവീസിൽ നിന്നും പിരിച്ചുവിട്ടിരുന്നു. അവധിയെടുത്ത ശേഷം തിരികെ പ്രവേശിക്കാതിരുന്നതിനെ തുടർന്നാണ് ജോസഫിനെ പുറത്താക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP