Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ്, സന്നദ്ധ സേവന പ്രവർത്തനങ്ങൾ വിപുലപ്പെടുത്തി ഇൻകാസ് ഫുജൈറ

കോവിഡ്, സന്നദ്ധ സേവന പ്രവർത്തനങ്ങൾ വിപുലപ്പെടുത്തി ഇൻകാസ് ഫുജൈറ

സ്വന്തം ലേഖകൻ

ഫുജൈറ: ലോകത്തെ ഭീതിയിലാഴ്‌ത്തി കോവിഡ്19 മഹാമാരി സംഹാര താണ്ഡവമാടുമ്പോൾ ലോക്ക് ഡൗണിൽ കുടുങ്ങി തൊഴിലും വാസവും നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി ഇൻകാസ് ഫുജൈറ തുടങ്ങി വെച്ച സന്നദ്ധ സേവന പ്രവത്തനങ്ങൾ വിപുലപ്പെടുത്തി. ഫുജൈറയിൽ തുടക്കത്തിൽ തന്നെ സേവന രംഗത്തേക്ക് ഇറങ്ങിയ കൂട്ടായ്മയാണ് ഇൻകാസ്. ഫുജൈറ അതിർത്തിയിൽ റാസൽഖൈമയിൽ ഉൾപ്പെട്ട അൽ ഖേലിൽ ലേബർ ക്യാമ്പിൽ ഭക്ഷണ ക്ഷാമം നേരിട്ട നൂറ്റമ്പതോളം വരുന്ന തൊഴിലാളികൾക്ക് ഭക്ഷണ സാമഗ്രികൾ എത്തിച്ചുകൊണ്ട് തുടക്കം കുറിച്ച പ്രവർത്തനം ഒരു മാസത്തോളമായി തുടരുകയാണ്. പാചകം ചെയ്തതും കൂടാതെ ഭക്ഷണ സാമാഗ്രികളുടെ കിറ്റുകളും മരുന്നുകളും എത്തിച്ചു നൽകി കൊണ്ടിരിക്കുന്നുണ്ട്.

രോഗ ലക്ഷണമുള്ളവരെ ടെസ്റ്റിന് അയക്കുന്നതിനും ശേഷിച്ചവരെ കൊറന്റൈറൻ ചെയ്യുന്നതിനും, സഹായിക്കുന്നു. പ്രദേശത്തു രോഗ വ്യാപനം ശക്തിപ്പെട്ടില്ലങ്കിലും ലോക്ക് ഡൗൺ മൂലം ബുദ്ധിമുട്ടുന്ന ധാരാളമാളുകളുണ്ട്. തങ്ങളുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോഴും വൈകിയെത്തിയതാണെങ്കിലും നോർക്ക സംവിധാനവുമായും ഇൻകാസ് പ്രവർത്തകർ സഹകരിക്കുന്നുണ്ട്. അതോടൊപ്പം നാട്ടിൽ ബന്ധപ്പെട്ടു അവിടെയും ഇൻകാസ് സഹായഹസ്തം എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. പല കാരണങ്ങളാൽ നാട്ടിൽ നിർബന്ധമായും എത്തപ്പെടേണ്ട ആളുകളുടെ പ്രശ്‌നങ്ങൾ ബന്ധപ്പെട്ട കേന്ദ്ര മന്ത്രിമാരുടെയും സംസ്ഥനസർക്കാറിന്റെയും ശ്രദ്ധയിൽ പെടുത്താൻ ഇൻകാസ് നേതാക്കൾക്കു കഴിഞ്ഞു.

നടപടികൾ ഒന്നും ഉണ്ടാവുന്നില്ലയെന്നതിൽ കടുത്ത പ്രതിഷേധവും നിരാശയുമുണ്ട്. പ്രതിപക്ഷ നേതാക്കളെയും പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താൻ ശ്രമിച്ചു. ഇൻകാസ് ഫുജൈറ പ്രസിഡന്റ കെ സി അബൂബക്കറിന്റെ നേതൃത്വത്തിൽ ഇൻകാസ് വളണ്ടിയർമാരും വിവിധ മേഖലയിൽ പ്രതിനിധികളെ നിശ്ചയിച്ചു കൊണ്ടാണ് പ്രവർത്തിക്കുന്നത്. ഫുജൈറ, കൽബ, ഖോർഫക്കാൻ, ദിബ്ബ, മസാഫി തുടങ്ങിയ മേഖലകളിൽ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. ജനറൽ സെക്രട്ടറി ജോജു മാത്യു, ട്രഷറർ നാസർ പാണ്ടിക്കാട്, ഹംസ പി സി, ഷാജി കാസ്മി, എ കെ യൂസുഫലി, ലസ്റ്റിൻ, ഇൻകാസ് എറണാംകുളം ജില്ലാ പ്രസിഡന്റ് രാജേഷ് കെ അപ്പു, പാലക്കാട് ജില്ലാ പ്രസിഡന്റ് നാസർ പറമ്പിൽ, ട്രഷറർ ഉസ്മാൻ ചെക്യാട്, മലപ്പുറം പ്രസിഡന്റ സുബൈർ ഇ ടി, മോനി ചാക്കോ, സീനി ജമാൽ, അബ്ദുൽ സമദ്, അനൂപ് തുടങ്ങിയവരെല്ലാം മുഴുവൻ സമയ വളണ്ടിയർമാരായി രംഗത്തുണ്ട്. ഹെൽപ് ലൈൻ നമ്പറുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദിവസവും നിരവധി കോളുകളാണ് കിട്ടി കൊണ്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP