Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊവിഡ് ദുരിതബാധിതർക്ക് കൈത്താങ്ങുമായി സരിത നായരും; തിരുവനന്തപുരം കരിമഠം കോളനിലെ വീടുകളിലേക്കുള്ള അവശ്യസാധനങ്ങൾക്കൊപ്പം കുട്ടികൾക്കുള്ള ലാക്ടോജൻ, ഡയപ്പറുകൾ എന്നിവയും എത്തിച്ചു; സർക്കാർ സഹായങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും അതൊന്നും തികയുന്നില്ലെന്ന് കോളനിവാസികളുടെ പരാതി; സോളാറടക്കമുള്ള വിവാദങ്ങളിൽപ്പെട്ടിട്ടുണ്ടെങ്കിലും നാട്ടുകാർ തികഞ്ഞ സ്‌നേഹത്തോടെയാണ് ഇടപെടുന്നതെന്ന് സരിത

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക് ഡൗണിൽ ദുരിതത്തിലായ കുടുംബങ്ങൾക്ക് സഹായമെത്തിച്ച് സോളാർ വിവാദ നായിക സരിത എസ്.നായർ.തിരുവനന്തപുരം കരിമഠം കോളനിയിലാണ് സരിത സഹായവുമായി എത്തിയത്. വീടുകളിലേക്കുള്ള അവശ്യസാധനങ്ങൾക്കൊപ്പം കുട്ടികൾക്കുള്ള ലാക്ടോജൻ,ഡയപ്പറുകൾ എന്നിവയൊക്കെ സരിത എത്തിച്ചു

സർക്കാരുകളിൽ നിന്നുള്ള സാഹയങ്ങൾ ഇവിടങ്ങളിൽ ലഭിക്കുന്നുണ്ടെങ്കിലു അഞ്ചും ആറും കുടുംബങ്ങൾക്ക് സാധനസാമഗ്രികൾ പര്യപ്തമാകുന്നില്ലെന്നാണ് കോളനിവാസികളുടെ പരാതി.കഴിഞ്ഞ ദിവസങ്ങളിൽ വിളവൂർക്കൽ,മലയിൻകീഴ് എന്നിവിടങ്ങളിലും സരിത സാധനങ്ങൾ വിതരണം ചെയ്തിരുന്നു. സോളാറടക്കം വിവാദങ്ങളിൽപ്പെട്ടിട്ടുണ്ടെങ്കിലും നാട്ടുകാർ തികഞ്ഞ സ്നേഹത്തോടെയാണ് ഇടപെടുന്നതെന്ന് സരിത പറയുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP