Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പള്ളി പിടുത്തം പോലെ എളുപ്പമുള്ള പണിയല്ല തിരുമേനീ, ഈ പ്രതിപക്ഷ പ്രവർത്തനം; അതിന് സെൻസുവേണം ,സെൻസിബിലിറ്റി വേണം; സി പി എം പ്രതിപക്ഷത്തിരിക്കുന്ന കാലത്താണ് നിങ്ങൾ ഇത്തരത്തിൽ ഒരു വാഴ വെട്ട് പ്രസ്താവന ഇറക്കിയിരുന്നെങ്കിൽ നികൃഷ്ടജീവി, പരനാറി, വികൃത മനസ്, കടക്കു പുറത്ത് തുടങ്ങിയ ഇമ്പമേറിയ ഗാനങ്ങൾ കേൾക്കാൻ കഴിഞ്ഞേനെ; റോയ് മാത്യു എഴുതുന്നു

  റോയ്മാത്യു

ള്ളി പിടുത്തമല്ല ബിഷപ്പേ,

പ്രതിപക്ഷ പ്രവർത്തനം

ഓർത്തഡോക്സ് സഭയുടെ തൃശൂർ ബിഷപ്പ് യൂഹാനോൻ മോർ മീലിത്തിയോസ് മെത്രാൻ സ്പ്രിങ്ക് ലർ ഇടപാടിൽ കേരളത്തിലെ പ്രതിപക്ഷ ഇടപെടലിനെ അവഹേളിച്ചു കൊണ്ട് ഒരു പ്രസ്താവന ദേശാഭിമാനിയിൽ കൊടുത്തിരുന്നു.

2002ൽ യാക്കോബായ സഭയുടെ പുരയ്ക്ക് തീ കൊടുത്ത് വാഴ വെട്ടിയ ശേഷം ഓർത്തേഡോക്സ് സഭയിലേക്ക് കാലുമാറിയ കക്ഷിയാണിദ്ദേഹം. ഇപ്പോ ഏതായാലും ലോക് ഡൗൺ കാലമാണല്ലോ, അതുകൊണ്ട് പുരക്കൊന്നും തീ കത്തിക്കാനും വാഴ വെട്ടാനും കഴിയാത്ത അവസ്ഥയിലാണെന്നറിയാം.
അതുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറ്റ് പലരും സ്പ്രിങ്ക് ലർ ഇടപാടിൽ ഹൈക്കോടതിയിൽ നൽകിയ കേസിലെ ണജ (ഇ) 84, 129, 132, 148& 163 ീള 2020 റമലേറ 24/04/2020 ഇടക്കാല ഉത്തരവ് സ്വസ്ഥമായി ഒന്ന് വായിക്കണം.

അപ്പോ, പുരയ്ക്ക് തീ കൊടുത്ത് വാഴ വെട്ടിയ കക്ഷി ആരാണെന്ന് പിടികിട്ടും. പള്ളി പിടുത്തം പോലെ എളുപ്പമുള്ള പണിയല്ല തിരുമേനീ, ഈ പ്രതിപക്ഷ പ്രവർത്തനം. അതിന് സെൻസുവേണം - സെൻസിബിലിറ്റി വേണം. - സ്പ്രിങ്കലർ കമ്പിനി സർക്കാരിലെ ചില തൽപരകക്ഷികളുമായി ചേർന്ന് കോവിഡ് രോഗികളുടെ വിവരം അടിച്ചു മാറ്റാൻ ശ്രമിച്ചതിനെ കോടതി തടഞ്ഞു കൊണ്ട് നൽകിയ ഉത്തരവിലെ പ്രധാന നിർദ്ദേശങ്ങൾ ഇതാണ്. സ്മാർട്ട് ഫോണിലെ വ്യക്തി വിവരങ്ങൾ ആവശ്യക്കാർക്ക് ചോർത്താവുന്ന കാലമാണിതെന്ന സി പി എമ്മുകാരുടെ തള്ളൽ നിങ്ങൾ ഏറ്റുപിടിച്ചത് എന്തിനാണെന്ന് മനസിലാവുന്നില്ല.
സി പി എം പ്രതിപക്ഷത്തിരിക്കുന്ന കാലത്താണ് നിങ്ങൾ ഇത്തരത്തിൽ ഒരു വാഴ വെട്ട് പ്രസ്താവന ഇറക്കിയിരുന്നെങ്കിൽ നികൃഷ്ടജീവി, പരനാറി, വികൃത മനസ്, കടക്കു പുറത്ത് തുടങ്ങിയ ഇമ്പമേറിയ ഗാനങ്ങൾ കേൾക്കാൻ കഴിഞ്ഞേനെ.

ഉത്തരവിലെ പ്രധാന നിർദ്ദേശങ്ങൾ:-

23. We also guided to do so, implied by the singular intent to ensure that there is no 'data epidemic' after the COVID- 19 epidemic is controlled.
24. Resultantly :

(a) We hereby direct the Government of Kerala and its concerned department to anonymise all the data that have been collected and collated from the citizens of the state with respect to COVID 19 epidemic , as also respect to all data to be collected in the future and to allow Sprinklr to have further access to any such data only after the process of annonimisation is completed.
(b) The Government of Kerala is directed to inform every citizen, from whom data is to be taken in future, that such data is likely to be accessed by Sprinklr or other third party service providers and their specific consent to such effect shall be obtained in the necessary forms or formats.
c. We hereby injunct Sprinklr from committing any act which will be, directly or indirectly, in breach of confidentiality of the data entrusted to them for analysis/processing by the Government of Kerala under the impugned contract/s; and that they shall not disclose or part with any such data to any third party/person/entity - of whatever nature or composition - anywhere in the world.

d. We further order that Sprinklr shall not, directly or indirectly, deal with the data or any part of it entrusted to them by the Government of Kerala under the impugned contract/s, in conflict with the various confidentiality clauses/caveats therein; and that they will forthwith entrust back all such data to the Government of Kerala as soon as their contractual obligation, as regards its analysis/processing, is completed as per the requirements under the impugned contracts

e. Since the Government of Kerala has taken the position before us that, according to them, no data is available with Sprinklr as of now, any residual or secondary data available with the latter shall be immediately entrusted back by them to the Government and this shall be treated as a peremptory order.

f. As a necessary corollary to the above directions, we further injunct Sprinklr from advertising or representing or holding over to any third party/person/entity - of whatever nature or composition - that they are in possession or have access to any data regarding COVID-19 patients or persons vulnerable/susceptible to it; and that they shall not use or exploit any such data, or the name and the official logo of the Government of Kerala, directly or indirectly, for any commercial benefit and will deal with such in full confidence to the citizens of Kerala.

ഇത് വായിച്ചിട്ട് വീണ്ടും വാഴ വെട്ടാനോ, പള്ളി പിടിക്കാനോ തോന്നുന്നെങ്കിൽ ആവാം. നമ്മൾക്ക് വെളിവുണ്ടാവാൻ പാടുന്ന ഒരു പാട്ടുണ്ടല്ലോ ... അത് നമുക്ക് പാടാം

'വെളിവു നിറഞ്ഞോരീശോ നിൻ
വെളിവാൽ കാണുന്നു.
വെളിവീലടിയാർ അഗിലധാരമതാം വെളിവും നീ
കാന്ത്യാ ഞങ്ങളേ നീ താതൻ
കതിരെ ശോഭിക്കെന്നും '

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP