Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഓപ്പറേഷൻ സാഗർറാണി: കോഴിക്കോട് ജില്ലയിൽ പിടിച്ചെടുത്ത് നശിപ്പിച്ചത് 8026 കിലോ പഴകിയ മത്സ്യം; മത്സ്യം എത്തിയത് തമിഴ്‌നാട്, കർണാടക, ഗോവ, ഒഡീഷ എന്നിവിടങ്ങളിൽ നിന്നും

ഓപ്പറേഷൻ സാഗർറാണി: കോഴിക്കോട് ജില്ലയിൽ പിടിച്ചെടുത്ത് നശിപ്പിച്ചത് 8026 കിലോ പഴകിയ മത്സ്യം; മത്സ്യം എത്തിയത് തമിഴ്‌നാട്, കർണാടക, ഗോവ, ഒഡീഷ എന്നിവിടങ്ങളിൽ നിന്നും

സ്വന്തം ലേഖകൻ

കോഴിക്കോട്: ലോക്ഡൗൺ കാലയളവിൽ ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ ജില്ലയിൽ 8026 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചതായി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ പി.കെ ഏലിയാമ്മ അറിയിച്ചു. ശക്തമായ പരിശോധനകളുടെ ഫലമായി മോശം മത്സ്യം വരുന്നത് കുറഞ്ഞിട്ടുണ്ട്. ജില്ലയിലേക്ക് തമിഴ്‌നാട്, കർണാടക, ഗോവ, ഒഡീഷ എന്നിവിടങ്ങളിൽ നിന്നാണ് മത്സ്യം എത്തിക്കൊണ്ടിരിക്കുന്നത്. നാടൻ മത്സ്യത്തിന്റെ ലഭ്യത ഉറപ്പായതോടെ മോശം മത്സ്യത്തിന്റെ വരവ് ഏറെക്കുറെ നിലച്ചിട്ടുണ്ട്. വരുംദിവസങ്ങളിലും കർശന നടപടികളിലൂടെ ഭക്ഷ്യസുരക്ഷാവകുപ്പ് മുന്നോട്ടുപോകുമെന്ന് അവർ അറിയിച്ചു.

ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് ജില്ലയിൽ വിവിധയിടങ്ങളിലായി നടത്തിയ 493 പരിശോധനകളിൽ ശാസ്ത്രീയമായ ലാബ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ എടുത്തിട്ടുള്ളത്. പരിശോധനയ്ക്ക് മൊബൈൽ ലാബിലെ സേവനവും ഉപയോഗപ്പെടുത്തുന്നുണ്ട്. 12 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 44 ഇൻഫോർമൽ സാമ്പിളുകളുമാണ് കോഴിക്കോട് റീജിയണൽ അനലിറ്റിക്കൽ ലബോറട്ടറി പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. കച്ചവടക്കാർക്ക് 81 നോട്ടീസുകൾ നൽകി. ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രണ്ട് സ്‌ക്വാഡുകളും ജില്ലാ ഭരണകൂടവുമായി ചേർന്നുള്ള ഒരു സംയുക്ത സ്‌ക്വാഡുമാണ് പ്രവർത്തിക്കുന്നത്.

55 കമ്മ്യൂണിറ്റി കിച്ചൺ, 11 പഴക്കടകൾ, നാല് മിൽക്ക് യൂണിറ്റുകൾ, ഒൻപത് റേഷൻ കടകൾ, 10 ബേക്കറികൾ, ഏഴ് ജനറൽ സ്റ്റോർ, ഒൻപത് പച്ചക്കറി കടകൾ, 10 സൂപ്പർ മാർക്കറ്റ്, ഒൻപത് ചിക്കൻ സ്റ്റാൾ, മൂന്ന് മീറ്റ് സ്റ്റാൾ, എട്ട് ഹോട്ടൽ, ഒരു ഗോഡൗൺ എന്നിവയിലും പരിശോധന നടത്തി. കുറ്റ്യാടിയിൽ കാലാവധി കഴിഞ്ഞ പാൽ, ബ്രഡ് എന്നിവ കണ്ടെത്തിയ ബേക്കറിക്കെതിരെ നടപടി സ്വീകരിച്ചു. ഭക്ഷ്യസുരക്ഷാ ലൈസൻസ് ഇല്ലാതെയും ആവശ്യമായ സ്റ്റോറേജ് സൗകര്യങ്ങൾ ഇല്ലാതെയും പ്രവർത്തിച്ച കൊയിലാണ്ടിയിലെ ചിക്കൻ സ്റ്റാളിന്റെ പ്രവർത്തനം നിർത്തിവപ്പിച്ചു.

20 കോമ്പൗണ്ടിങ് കേസുകളാണ് ജില്ലയിൽ റഫർ ചെയ്തിട്ടുള്ളത്. ലോക്ക് ഡൗണിനു ശേഷം ട്രഷറികളുടെ പ്രവർത്തനം സുഗമമാക്കുന്നതോടെ ഇത്രയും കേസുകളിൽ പിഴ ഈടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഭക്ഷ്യസുരക്ഷാ ലൈസൻസ് ഇല്ലാതെ കച്ചവടം ചെയ്യുന്നത് ആറുമാസം തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ഈടാക്കാവുന്ന കുറ്റമാണ്. ഇത്തരക്കാർക്കെതിരെ പ്രോസിക്യൂഷൻ കേസുകൾ ഫയൽ ചെയ്യുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP