Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊല്ലത്ത് മുത്തശ്ശിയെ അമ്മയും മകനും ചേർന്ന് കൊലപ്പെടുത്തിയ ശേഷം സാധാരണ മരണമെന്ന് പറഞ്ഞ് സംസ്‌ക്കരിക്കാൻ ഒരുങ്ങി; സ്ഥിരമായി വഴക്കുണ്ടാകുന്ന വീട്ടിലെ മരണത്തിൽ നാട്ടുകാർ സംശയം പ്രകടിപ്പിച്ചതോടെ പൊലീസെത്തി; മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചു പോസ്റ്റുമോർട്ടം ചെയ്തു; തലയ്ക്ക് പിന്നിലേറ്റ ക്ഷതം മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു; കൊലയിൽ കലാശിച്ചത് അടുക്കളയിലെ കലഹം

കൊല്ലത്ത് മുത്തശ്ശിയെ അമ്മയും മകനും ചേർന്ന് കൊലപ്പെടുത്തിയ ശേഷം സാധാരണ മരണമെന്ന് പറഞ്ഞ് സംസ്‌ക്കരിക്കാൻ ഒരുങ്ങി; സ്ഥിരമായി വഴക്കുണ്ടാകുന്ന വീട്ടിലെ മരണത്തിൽ നാട്ടുകാർ സംശയം പ്രകടിപ്പിച്ചതോടെ പൊലീസെത്തി; മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചു പോസ്റ്റുമോർട്ടം ചെയ്തു; തലയ്ക്ക് പിന്നിലേറ്റ ക്ഷതം മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു; കൊലയിൽ കലാശിച്ചത് അടുക്കളയിലെ കലഹം

വിനോദ് നായർ

പരവൂർ: ലോക്ക് ഡൗൺ കാലത്ത് കേരളത്തെ ഞെട്ടിച്ചു മറ്റൊരു കൊലപാതകം കൂടി. കൊല്ലം പാരിപ്പള്ളിയിൽ വയോധികയെ മകളും ചെറുമകനും ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തിയ വാർത്തയാണ് പുറത്തുവന്നത്. പുത്തൻകുളത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പുത്തൻകുളം പറണ്ടക്കുളത്ത് കല്ലുവിള വീട്ടിൽ കൊച്ചുപാർവ്വതിയെന്ന 88കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ മകൾ ശാന്തകുമാരിയും ചെറുമകൻ സന്തോഷ് എന്നിവരെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്‌ച്ച രാവിലെയാണ് കൊച്ചുപാർവതിയെ വീട്ടിൽ മുറിയിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. 10 മണിയോടെ മൃതദേഹം സംസ്‌കരിക്കാനുള്ള നടപടികൾ മകളും ചെറുമകനും ചേർന്നു ചെയ്യുകയും ചെയ്തു. അതേസമയം സ്ഥിരമായി വഴക്കു നടക്കുന്ന വീട്ടിൽ നടന്ന മരണം നാട്ടുകാരിൽ ചിലരിൽ സംശയത്തിന് ഇടയാക്കി. ഇതോടെ ഇവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പൊലീസ് സംസ്‌ക്കാര ചടങ്ങുകൾ തടയുകയായിരുന്നു. വീട്ടുകാരെ ചോദ്യം ചെയ്തതോടെ തലേ ദിവസം വീട്ടിൽ കൊച്ചുപാർവതി മകൾ ശാന്തകുമാരിയും ചെറുമകൻ സന്തോഷുമായി വാക്കുതർക്കം ഉണ്ടായതായി സൂചനലഭിച്ചു.

സംശയം തോന്നിയ പരവൂർ സിഐ ആർ. രതീഷ് മരണാനന്തര കർമങ്ങൾനിർത്തി വച്ച് അസ്വാഭാവിക മരണത്തിനു കേസെടുക്കുകയായിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റുകയും ചെയ്തു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കൊലാപാതകമാണെന്ന വിവരം ലഭിച്ചത്. തലയുടെപിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് ഇന്നലെ പോസ്റ്റുമോർട്ടത്തിൽ വ്യക്തമായതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

മകൾ ശാന്താകുമാരിയോടെപ്പം പുത്തൻകുളത്തെ കല്ലുവിള വീട്ടിൽ താമസിച്ചുവരികയാണ്. ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടാവുമായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. ബുധനാഴ്‌ച്ചയും ഇരുവരും വഴക്കുണ്ടാവുകയും കൊച്ചു പാർവ്വതി കയ്യിലിരുന്ന പാത്രം ഉപയോഗിച്ച് മകൾ ശാന്തകുമാരിയുടെ മുഖത്ത് അടിക്കുകയും ചെയ്തു. ബഹളം കേട്ട് അയലത്ത് താമസിക്കുന്ന ശാന്തകുമാരിയുടെ മകൻ സന്തോഷ് വീട്ടിലെത്തുകയും മാതാവിന്റെ മുഖം പൊട്ടിയത് ശ്രദ്ധിക്കുകയും ചെയ്തു.

തുടർന്ന് കൊച്ചുപാർവ്വതിയും ചെറുമകനുമായി വാക്കുതർക്കമുണ്ടാവുകയും കുപിതനായ ഇയാൾ കൊച്ചുപാർവ്വതിയെ പിടിച്ചുതള്ളുകയും ചെയ്തു. ഭിത്തിയിൽ തലയിടിച്ചു വീണ കൊച്ചുപാർവ്വതി തുടർന്ന് എഴുന്നേറ്റ് മുറിയിലേയ്ക്ക് പോയി. വ്യാഴാഴ്‌ച്ച രാവിലെ ചായയുമായി എത്തിയ ശാന്തകുമാരിയാണ് മാതാവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെ ശാന്തകുമാരിയേയും മകൻ സന്തോഷിനെയും പൊലീസ്‌കസ്റ്റഡിയിൽ എടുത്തു നടത്തിയ ചോദ്യംചെയ്യലിൽ ഇരുവരും കുറ്റംസമ്മതിക്കുകയായിരുന്നു. ഇരുവർക്കുമെതിരെ പരവൂർ പൊലിസ് കൊലപാതക്കുറ്റംചുമത്തി കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP