Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അയാൾ ചോദിച്ചതെല്ലാം ഞാൻ കൊടുത്തു; ശരീരത്തിൽ അപമര്യാദയായി സ്പർശിക്കുകയും ചെയ്തു; തലയിണ കൊണ്ട് പ്രതിരോധിച്ച് കുട്ടികളെ സംരക്ഷിച്ചു; എന്നിട്ടും തോക്കിൻ മുനയിൽ നിർത്തി അയാൾ എന്നെ ലൈംഗികമായി പീഡിപ്പിച്ചു; വെളിപ്പെടുത്തലുമായി കാറ്റി പ്രൈസ്

മറുനാടൻ ഡെസ്‌ക്‌

തോക്കിൻ മുനയിൽ നിർത്തി തന്നെ ലൈംഗികമായി പീഡിപ്പിച്ചന്ന വെളിപ്പെടുത്തലുമായി മോഡലും ഗായികയും ടിവി താരവുമായ കാറ്റി പ്രൈസ്. താൻ തോക്കിന്മുനയിൽ ലൈംഗിക അതിക്രമത്തിന് ഇരയായെന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. 2018ലാണ് സംഭവം നടന്നതെന്നും കാറ്റി പറയുന്നു.

ദക്ഷിണാഫ്രിക്കയിൽ വച്ച് തന്റെ കാർ അക്രമികൾ പിടിച്ചെടുത്ത കാര്യം കാറ്റി മുമ്പ് പങ്കുവച്ചിരുന്നു. എന്നാൽ ഇതാദ്യമായാണ് അന്ന് താൻ ലൈംഗിക അതിക്രമത്തിനും ഇരയായിരുന്നുവെന്ന് കാറ്റി തുറന്നുപറയുന്നത്. ആറുപേരടങ്ങുന്ന സംഘമാണ് തന്നെ ആക്രമിച്ചതെന്നും ആറുമക്കളുടെ അമ്മയായ കാറ്റി പറയുന്നു.

'' ഒരു ഹൊറർ സിനിമയുടേതു പോലെയായിരുന്നു അന്നുണ്ടായത്. അഡിഡാസ് ഹൂഡി ധരിച്ച വലിയൊരു മനുഷ്യൻ എന്നെനോക്കി അലറുകയായികുന്നു. അയാൾ ചോദിച്ചതെല്ലാം ഞാൻ കൊടുത്തു. ശരീരത്തിൽ അപമര്യാദയായി സ്പർശിക്കുകയും ചെയ്തു. തലയിണ കൊണ്ട് പ്രതിരോധിച്ച് കുട്ടികളെ സംരക്ഷിച്ചു. തോക്കിന്മുന എന്റെ തലയിൽ വച്ചാണ് അവർ ഭീഷണിപ്പെടുത്തിയിരുന്നത്. എപ്പോൾ വേണമെങ്കിലും ഒരു ബുള്ളറ്റ് എന്നിൽ തുളച്ചുകയറുമെന്ന് പ്രതീക്ഷിച്ചിരുന്നു. മരിക്കാൻ പോവുകയാണെന്നു തന്നെയാണ് കരുതിയിരുന്നത്. രക്ഷപ്പെട്ടത് അത്ഭുതകരമാണെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞത്'- കാറ്റി പറയുന്നു.

മുമ്പും തന്നെ തട്ടിക്കൊണ്ടുപോകുമെന്നു പറഞ്ഞ് ഭീഷണിയുണ്ടായിരുന്നുവെന്ന് കാറ്റി പങ്കുവച്ചിരുന്നു. സിംപതിക്കു വേണ്ടിയല്ല താനിതൊന്നും പറയുന്നതെന്നും ഇത്തരം ദുരിതങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നും ഇപ്പോഴും അതു തുടരുകയാണെന്ന് അറിയിക്കാനാണെന്നും കാറ്റി പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP