Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

24 മണിക്കൂറിനിടെ രാജ്യത്ത് 47 പേർ കൂടി മരിച്ചു; മൊത്തം മരണം 826; പുതുതായി രോഗം സ്ഥിരീകരിച്ചത് 1975 പേർക്ക്; രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 26917; നാലു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തത് 5000 കൊവിഡ് കേസുകൾ; മരണനിരക്കിലും രോഗികളുടെ എണ്ണത്തിലും മുന്നിലുള്ള മഹാരാഷ്ട്ര തന്നെ; ഗുജറാത്ത്, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, തമിഴ്‌നാട്, ഉത്തർപ്രദേശ്, ആന്ധ്ര എന്നിവടങ്ങളിലും അതീവ ജാഗ്രത; ഇന്ത്യയുടെ കോവിഡ് ഭൂപടത്തിൽ ചുവന്ന് നിൽക്കുന്നത് 8 സംസ്ഥാനങ്ങൾ

24 മണിക്കൂറിനിടെ രാജ്യത്ത് 47 പേർ കൂടി മരിച്ചു; മൊത്തം മരണം 826; പുതുതായി രോഗം സ്ഥിരീകരിച്ചത് 1975 പേർക്ക്; രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 26917; നാലു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തത് 5000 കൊവിഡ് കേസുകൾ; മരണനിരക്കിലും രോഗികളുടെ എണ്ണത്തിലും മുന്നിലുള്ള മഹാരാഷ്ട്ര തന്നെ; ഗുജറാത്ത്, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, തമിഴ്‌നാട്, ഉത്തർപ്രദേശ്, ആന്ധ്ര എന്നിവടങ്ങളിലും അതീവ ജാഗ്രത; ഇന്ത്യയുടെ കോവിഡ് ഭൂപടത്തിൽ ചുവന്ന് നിൽക്കുന്നത് 8 സംസ്ഥാനങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, തമിഴ്‌നാട്, ഉത്തർപ്രദേശ്, ആന്ധ്ര്. ഈ എട്ടു സംസ്ഥാനങ്ങളിൽ ഇനിയുള്ള ഒരാഴ്ച എങ്ങനെയായിരിക്കും രോഗവ്യാപന രീതി അതനുസരിച്ചായിരിക്കും ഇന്ത്യയുടെ കോവിഡിൽനിന്നുള്ള വിമുകതി. ഇന്നും ഇന്ത്യയിൽ കോവിഡ് മരണങ്ങൾ കൂടുകയാണ് ഉണ്ടായത്. രാജ്യത്ത് 24 മണിക്കൂറിനിടെ 47 പേർകൂടി മരിച്ചു. 1975 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയുമുണ്ടായി. ഇതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 26917 ആയി. ഇതിൽ 5914 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടിട്ടുണ്ട്. മരണസംഖ്യ 826 ആയിട്ടുമുണ്ട്. രോഗം ഭേദമാകുന്നവരുടെ എണ്ണം വർധിക്കുന്നതും ആശ്വാസമാവുന്നുണ്ട്.

മരണനിരക്കിലും രോഗികളുടെ എണ്ണത്തിലും മുന്നിലുള്ള മഹാരാഷ്ട്രയിൽ രോഗബാധിതർ 7628 ആയി. 323 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. ഗുജറാത്തിൽ മരണം 133 ആണ്. 3071 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മധ്യപ്രദേശിൽ 99 മരണവും 2096 പേർക്ക് രോഗവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡൽഹിയിൽ രോഗം സ്ഥിരീകരിച്ചവരിൽ 19 പേർ നഴ്‌സിങ് സ്റ്റാഫുകളാണ്. 2625 പേർക്കാണ് ഡൽഹിയിൽ ഇതുവരെ രോഗം ബാധിച്ചിട്ടുള്ളത്. 54 പേർ മരിക്കുകയും ചെയ്തു. കേരളത്തിൽ ഇന്ന് 11 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം പിടിപ്പെട്ടവർ 468 ആയി. നാല് പേർ ഇന്ന് രോഗമുക്തരായിട്ടുണ്ട്. ഇതോടെ നിലവിൽ രോഗികളായി 123 പേരാണ് വിവിധ ആശുപത്രികളിൽ തുടരുന്നത്.

ഗുജറാത്ത്- 3071, ഡൽഹി- 2625, രാജസ്ഥാൻ- 2083, മധ്യപ്രദേശ്- 1945, തമിഴ്‌നാട്- 1821, ഉത്തർപ്രദേശ്- 1794, ആന്ധ്രാപ്രദേശ്- 1016 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് രോഗികളുടെ എണ്ണം. തെലങ്കാനയിൽ കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തോട് അടുക്കുകയാണ്. കൂടുതൽ കേസുകളുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്തുള്ള ഗുജറാത്തിൽ 256 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 133 പേരാണ് ഗുജറാത്തിൽ മാത്രം ആകെ മരണം. ഡൽഹിയിൽ പുതുതായി 111 പേർക്കും ഉത്തർപ്രേദശിൽ 177 പേർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.

രാജ്യത്തുകൊവിഡ്- 19 രോഗബാധിതരിൽ 80 % ഉള്ളത് ഏഴ് സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്‌നാട്, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് രോഗവ്യാപനം രൂക്ഷമായിരിക്കുന്നത്. ലോക്ക് ഡൗൺ അവസാനിക്കുമ്പോഴേയ്ക്കും രാജ്യത്തെ രോഗബാധിതരുടെ എണ്ണം നാൽപതിനായിരത്തിൽ താഴെ ആയിരിക്കുമെന്നാണ് പ്രതീക്ഷയെങ്കിലും ഈ ഏഴ് സംസ്ഥാനങ്ങളാണ് ആശങ്ക ഉണ്ടാക്കുന്നത്. രാജ്യത്തുകൊവിഡ് ബാധിതരിൽ 50 % വും മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി എന്നീ സംസ്ഥാനങ്ങളാണ്.

രാജ്യത്ത് നാലു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തത് 5000 കൊവിഡ് കേസുകളാണ്. 5804 പേരാണ് രോഗം ഭേദമായവർ. മഹാരാഷ്ട്രയിലും ഗുജറാത്തിലും കൊവിഡ് വ്യാപനം ഉയർന്നതോടെയാണ് സ്ഥിതി ഗുരുതരമായത്. ഇന്നലെ റിപ്പോർട്ട് ചെയ്ത 1834 പുതിയ കേസുകളിൽ 1067 കേസുകളും മഹാരാഷ്ട്രയിലും ഗുജറാത്തിലുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP