Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുള്ളി ആരെയോ ഫോൺ ചെയ്തു ഭയങ്കര കരച്ചിലായിരുന്നു; പുറത്തേക്ക് ഏറെ നേരം നോക്കി നിന്ന അയാൾ എന്റെ മുമ്പിൽ സ്വാതന്ത്യം കിട്ടാൻ കൊതിക്കുന്ന ഒരു കുട്ടിയെപ്പോലെ നിന്നു; പാക്കിസ്ഥാനി സിനിമകൾ കാണിച്ചപ്പോൾ മുഖഭാവത്തിന് മാറ്റമില്ല; ഓസ്‌ട്രേലിയെ പാക്കിസ്ഥാൻ തറപറ്റിച്ച ആ കളി കണിച്ചപ്പോൾ നിറഞ്ഞ സന്തോഷം; ശത്രുരാജ്യം ജയിക്കുന്നത് കാണാൻ ഇഷ്ടപ്പെട്ട നിമിഷം; വൈറലായി യുവാവിന്റെ കുറിപ്പ്  

മറുനാടൻ ഡെസ്‌ക്‌

മറുനാട്ടിൽ ക്വാറന്റൈനിൽ കഴിയുമ്പോൾ ശത്രുക്കൾ പോലും ഒറ്റ മനസോടെയാണ് ഒറ്റക്കെട്ടായി നിൽക്കുന്നത്. രോഗവ്യാപനം തടയുക. എല്ലാവരും പഴയ അവസ്ഥയിലേക്ക് തിരികെയെത്തുക എന്നു തന്നെയാണ് പ്രാർത്ഥിക്കുന്നത്. എന്നാൽ ശത്രുരാജ്യത്തിൽ നിന്നുള്ള ഒരാളാണ് കൂട്ടിനെങ്കിൽ എന്താകും മാനസിക വികാരം. അതിർത്തികൾക്കപ്പുറത്തെ ശത്രുതയെ മറന്ന് മനസുകൊണ്ട കൈകോർക്കുന്ന ഒരനുഭവകുറിപ്പുമായി രംഗത്തെത്തുകയാണ് ബാൻസർ തോമസ് എന്ന യുവാവ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദുബായിൽ വർസാനിലെ സർക്കാരിന്റൈഎസലേഷൻ സെന്ററിൽ കഴിയുന്ന മോട്ടിവേഷനൽ ട്രെയിനർ ബാൻസൺ തോമസ് ജോർജ് സമൂഹമാധ്യമത്തിലിട്ട അനുഭവക്കുറിപ്പാണ് വൈറലായി മാറുന്നത്.

ബാൻസൺ തോമസിന്റെ സമൂഹമാധ്യമ കുറിപ്പ് വായിക്കാം:-

ഇത്തിരിപ്പോന്ന ഒരു virus ലോകം മുഴുവനും പടർന്നു പിടിച്ചപ്പോൾ അത് പലരെയും പല രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്! ഒരുപാട് പേർ അവരുടെ hidden talents കണ്ടെത്തി! ഉള്ളിൽ ഉറങ്ങി കിടന്നിരുന്ന പലതും തിരിച്ചറിയാൻ സാധിച്ച ദിനങ്ങളാണ് ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഒരു രീതിയിൽ പറഞ്ഞാൽ തിരിച്ചറിവുകളുടെ കാലം! എനിക്കും അത്തരം ഒരു തിരിച്ചറിവുണ്ടായ ദിനം ആയിരുന്നു ഇന്നലെ (23.04.2020).
1988 ൽ കേരളത്തിൽ ഒരു പച്ചമലയാളിയായി, അതിലുപരി ഒരു ഇന്ത്യക്കാരനായി ജനിച്ച എനിക്ക് ക്രിക്കറ്റ് എന്നത് ഒരു കളി എന്നതിന് മുകളിലായി ഒരു വികാരമോ ഭ്രാന്തോ ഒക്കെ ആയിരുന്നു. ഒരുപക്ഷെ ആ കാലത്ത് ജനിച്ചതുകൊണ്ട് ആവാം! ഇന്ന് cricket ഉണ്ടാക്കുന്ന ഓളത്തിനും ഒരുപാട് മുകളിൽ ആയിരുന്നത്. Sachin ഉണ്ടായിരുന്ന കളികൾ, അവസാനിമിഷം സച്ചിൻ ജയിപ്പിക്കുന്ന കളികൾ ,India തോൽവി സമ്മതിക്കാൻ പോകുന്നു എന്ന് തോന്നുമ്പോൾ കളി ജയിക്കാൻ വേണ്ടി മുട്ടിന്മേൽ നിന്ന് പ്രാർത്ഥിച്ച ദിനങ്ങൾ, ആ പ്രാർത്ഥനയുടെ ഫലമായിട്ടാണ് കളി ജയിച്ചത് എന്ന് വിശ്വസിക്കാൻ ആഗ്രഹിച്ചിരുന്ന കാലമായിരുന്നത്. ക്രിക്കറ്റ്കളി ഒരു ആവേശമാക്കി മാറ്റിയ ആ മനുഷ്യന്റെ, അല്ല ക്രിക്കറ്റിന്റെ ദൈവത്തിന്റെ Birthday ആണ് ഇന്ന്.

അദ്ദേഹം തന്നിരുന്ന ആവേശം പിന്നീടങ്ങോട്ട് മറ്റാരും തരാത്തതുകൊണ്ടോ life busy ആയത്‌കൊണ്ടോ എന്തോ കളി കാണുന്നത് കുറഞ്ഞു എന്നത് ഒരു യാഥാർഥ്യമാണ്. എന്നാലും ഉള്ളിൽ ഉണ്ടായിരുന്ന ക്രിക്കറ്റ് പ്രേമി അത്‌പോലെ തന്നെ ഉണ്ടായിരുന്നു എന്നത് മറ്റൊരു സത്യം മാത്രം. പിന്നീട് വന്ന M.S. Dhobi, Virat kohli, Rohit Sharma , Bumrah , Pandya തുടങ്ങിയവരിൽ കൂടെ ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ആ ഇന്ത്യക്കാരൻ എന്റെ ഉള്ളിൽ ഇപ്പോഴുമുണ്ട്. കളിക്കുന്ന കളികളിൽ എല്ലാം ഇന്ത്യ ജയിക്കണം എന്ന് കഠിനമായി ആഗ്രഹിച്ചിരുന്ന ഞാൻ അത് പോലെ തന്നെ ആഗ്രഹിച്ചിരുന്ന മറ്റൊരു കാര്യമുണ്ട്. കളിക്കുന്ന കളികളിൽ എല്ലാം Pakistan തോൽക്കണമെന്ന്. ഇത് എന്റെ മാത്രം ആഗ്രഹം ആണെന്ന് തോന്നുന്നില്ല ഒരുപക്ഷെ എല്ലാ ഇന്ത്യക്കാരനും ഒരിക്കലെങ്കിലും ഇങ്ങനെ ചിന്തിച്ചു കാണണം.

Flashback കഴിഞ്ഞ സ്ഥിതിക്ക് ഇനി ഞാൻ മുമ്പേ പറഞ്ഞ തിരിച്ചവിന്റെ കാര്യത്തിലേക്ക് കടക്കാം. അതായത് flashback ൽ നിന്ന് current situation ലോട്ട് വരാമെന്ന് ചുരുക്കം. Corona positive ആണെന്ന് അറിഞ്ഞപ്പോൾ ദുബായിൽ വർസാനിലെ സർക്കാരിന്റെ ഒരു isolation centre ലോട്ട് എന്നെ മാറ്റിയിരുന്നു. ഇവിടെ എനിക്ക് കൂട്ടായി കിട്ടിയത് Pakistan ൽ നിന്നുള്ള റയീസ് ഖാൻ എന്നൊരു വ്യക്തിയാണ്. അദ്ദേഹത്തിന്റെ സ്ഥലം പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ അതിർത്തിപ്രദേശമായ Kurram Agency ആണ്. അവിടെ ജനിച്ചുവളർന്ന റയീസ് ഖാൻ സ്‌കൂളിൽ ഒന്നും പോയിട്ടില്ല. ഇവിടെ isolation ൽ എത്തിയ അന്ന് മുതൽ ഞങ്ങൾ പരസ്പരം സംസാരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ എന്റെ പാതി മുറിഞ്ഞ Hindi പുള്ളിക്കും, പുള്ളീടെ Hindi എനിക്കും അത്ര വ്യക്തമാവുന്നുണ്ടായിരുന്നില്ല. എന്നാലും ഞങ്ങൾ communicate ചെയ്യുന്നുണ്ടായിരുന്നു. വാക്കുകൾ അവസാനിക്കുന്നിടത്തു ആംഗ്യഭാഷ തുടങ്ങിയിരുന്നു.
അങ്ങനെയിരിക്കെ ഇന്നലെ രാവിലെ പുള്ളി ആരെയോ ഫോൺ ചെയ്തു ഭയങ്കര കരച്ചിലായിരുന്നു. ഇവിടെ വന്ന ശേഷം ഇങ്ങനൊരു incident ആദ്യായിട്ടാണ്.

അറിയുന്ന ഭാഷയിൽ പുള്ളിയോട് കാര്യം തിരക്കിയപ്പോൾ, ഒന്നുമില്ല എല്ലാം ok ആണെന്ന മറുപടിയാണ് കിട്ടിയത്. പുറം ലോകം കാണാൻ പറ്റാത്ത frustration പുള്ളി തീർത്തത് കണ്ടതാണ് ഞാൻ. കഴിഞ്ഞ ദിവസം ജനലിന്റെ സ്റ്റിക്കർ കുറച്ചു കീറി മാറ്റി പുറത്തേക്ക് ഏറെ നേരം നോക്കി നിന്ന റയീസ് എന്റെ മുമ്പിൽ Freedom കിട്ടാൻ കൊതിക്കുന്ന ഒരു കുട്ടിയെപ്പോലെയായിരുന്നു.. പുറത്തു വല്യ കാഴ്ചകൾ ഒന്നും ഉണ്ടായിട്ടല്ല മറിച്ച് തുറസ്സായ ഭൂമിയും ആകാശവും ഒക്കെ കാണാനുള്ള കൊതികൊണ്ടാണ്.

നമ്മൾ ignore ചെയ്തിരുന്ന പലതിനും പറഞ്ഞറിയിക്കാനാവാത്ത ഭംഗി ഉണ്ടെന്ന് തിരിച്ചറിഞ്ഞ നാളുകളാണിത്. പുള്ളീടെ മാനസികാവസ്ഥ കുറച്ചൊക്കെ മനസിലായതുകൊണ്ടും, അറിയാത്ത ഭാഷ വെച്ച് ഈ situation handle ചെയ്യാൻ പറ്റില്ല എന്ന് മനസിലായതുകൊണ്ടും എന്റെ കൂടെ work ചെയ്യുന്ന Mukhtar നെ ഫോൺ ചെയ്ത് പുള്ളിയെകൊണ്ട് സംസാരിപ്പിച്ചു. അതുകഴിഞ്ഞു പുള്ളി കുറച്ചൊക്കെ ok ആയി എന്ന് തോന്നി. But still ആ വിഷമം മാറിയിട്ടില്ല എന്ന് തോന്നിയപ്പോൾ Pakistan films കാണണോ എന്നന്വേഷിച്ചു. പുള്ളിക്ക് അതിലൊന്നും ഒരു താല്പര്യവും ഇല്ലെന്ന് മനസിലായി . പിന്നെ ആകെ ഇഷ്ടമുള്ളത് ക്രിക്കറ്റ് ആണ് .

Pakistan ജയിക്കുന്നത് കാണാൻ ഇഷ്ടമില്ലാതിരുന്ന ഞാൻ, Pakistan ഓസ്ട്രേലിയക്കെതിരെ അതിഗംഭീരമായി ജയിക്കുന്ന ഒരു കളി പുള്ളിക്ക് മറ്റൊരു ഫോണിൽ വെച്ച് കൊടുത്തു. ഓരോ സിക്‌സിലും ഫോറിലും വിക്കറ്റിലുമൊക്കെ പുള്ളീടെ മുഖത്തു മാറി മറിഞ്ഞ സന്തോഷമുണ്ട്. എനിക്ക് ഇഷ്ടമില്ലാതിരുന്ന ഒരു കാര്യം വേറെ ഒരാളുടെ സന്തോഷത്തിനു വേണ്ടി ചെയ്തു കൊടുത്തപ്പോൾ കിട്ടിയൊരു ആനന്ദമുണ്ട് എനിക്ക് . ഒരുപക്ഷെ ഇത്‌പോലെ ഇതിനു മുമ്പ് ഞാൻ അനുഭവിച്ചിട്ടില്ല. Physically ആയിക്കോട്ടെ Mentally ആയിക്കോട്ടെ, കൂടെയുള്ളവന്റെ സന്തോഷം ആണ് എന്റേം സന്തോഷം എന്ന തിരിച്ചറിവാണ് എനിക്കുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP