Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കമൽ വിഷയത്തിൽ എല്ലാവരും മൗനികളാണ്. അവരങ്ങനെയാണ്! എന്നും അങ്ങനെ തന്നെയാണ്; സെല്ലുലോയ്ഡിന്റെ മറയ്ക്കുള്ളിൽ മറയ്ക്കാൻ നമ്മൾ ഉണ്ടാവും എന്ന് അയാൾക്ക് നന്നായി അറിയാം; ഓർക്കാപ്പുറത്ത് വന്ന ഈ പീഡനഗോൾ വെറുമൊരു പ്രാദേശികവാർത്തയായി ഒതുങ്ങിപ്പോകും: അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

കമൽ വിഷയത്തിൽ എല്ലാവരും മൗനികളാണ്. അവരങ്ങനെയാണ്! എന്നും അങ്ങനെ തന്നെയാണ്; സെല്ലുലോയ്ഡിന്റെ മറയ്ക്കുള്ളിൽ മറയ്ക്കാൻ നമ്മൾ ഉണ്ടാവും എന്ന് അയാൾക്ക് നന്നായി അറിയാം; ഓർക്കാപ്പുറത്ത് വന്ന ഈ പീഡനഗോൾ വെറുമൊരു പ്രാദേശികവാർത്തയായി ഒതുങ്ങിപ്പോകും: അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവ്വതി പ്രഭീഷ്

സംവിധായകരായ പ്രിയദർശനെതിരെയോ മേജർ രവിക്കെതിരെയോയാണ് ഇത്തരത്തിലൊരു വാർത്ത വന്നതെന്ന് വെറുതേയൊന്ന് സങ്കല്പിക്കുക.

എങ്കിൽ....

ഷാനിയും, വേണുവും, സനീഷും അയ്യപ്പനും തുടങ്ങി മാധ്യമ പ്രവർത്തകർ സ്ത്രീസുരക്ഷയെ കുറിച്ച് കണ്ഠം പൊട്ടിയലറും.

പ്രൈം ടൈം,കവർ സ്റ്റോറി, പറയാതെ വയ്യ തുടങ്ങിയ സാമൂഹ്യപരിപാടികൾ ആഴ്ചകളോളം യുവതിക്കു വേണ്ടി നിലയുറപ്പിക്കും.

സച്ചിദാനന്ദൻ, സാറാ ജോസഫ് ,കുരീപ്പുഴ,ചുള്ളിക്കാട് തുടങ്ങി സുനിൽ പി ഇളയിടം,ശ്രീചിത്രൻ വരെയുള്ള സാംസ്‌കാരികനായകർ വായ 90 ഡിഗ്രി മലർക്കെ തുറക്കും.

ഭാഗ്യലക്ഷ്മിയും സജിതാമീത്തിലും റിമയുമൊക്കെ അവൾക്കൊപ്പം ഹാഷ്ടാഗുമായി നിലയുറപ്പിക്കും.

മതേതരവാദികൾ അവരുടെ ജാതി വലിച്ച് പുറത്തിടും. സവർണ്ണഫാസിസ്റ്റ് പീഡനമെന്ന് മുദ്ര കുത്തും.

ദീപാ നിഷാന്തും ഭാരതിക്കുട്ടി ശാരദകുട്ടിയുമൊക്കെ തൂലിക പടവാളാക്കി മുഖപുസ്തകത്തിലൂടെ വേട്ടക്കാർക്കെതിരെ കുരച്ചുചാടും.

സൈബർപോരാളികൾ ഒരു കാതം മുന്നേ കയറി മേജർ രവിയുടെ മേജർ പദവിയിൽ കയറിപ്പിടിച്ച് ഇന്ത്യൻ പട്ടാളത്തിനിട്ട് കൂടി കൊട്ട് കൊടുക്കും.

സുഡുക്കൾ ഇവരുടെ സിനിമയിലെ നായകനായ മോഹൻലാലിന്റെ പുറത്ത് കൂടി കുതിരക്കയറും.

പക്ഷേ കമൽ വിഷയത്തിൽ എല്ലാവരും മൗനികളാണ്. അവരങ്ങനെയാണ്! എന്നും അങ്ങനെ തന്നെയാണ്.

ബൗദ്ധികനിലവാരം വല്ലാതെ കൂടിയതുക്കൊണ്ട് ഇടതുപക്ഷം ചേർന്നു നടന്നുനീങ്ങുന്ന അഴുകിയ രാവണനു മേൽ വിവാദങ്ങളുടെ പെരുമഴക്കാലം എത്രമേൽ ആർത്തിരമ്പിപ്പെയ്താലും സെല്ലുലോയ്ഡിന്റെ മറയ്ക്കുള്ളിൽ മറയ്ക്കാൻ നമ്മൾ ഉണ്ടാവും എന്ന് അയാൾക്ക് നന്നായി അറിയാം. ഓർക്കാപ്പുറത്ത് വന്ന ഈ പീഡനഗോൾ വെറുമൊരു പ്രാദേശികവാർത്തയായി ഒതുങ്ങിപ്പോകും. ആയുഷ്‌കാലം മുഴുവനും അയാൾ വടക്കോട്ടു നോക്കി കഥയെഴുതിക്കൊണ്ടേയിരിക്കുന്നത് സ്വപ്നക്കൂടുകൾ ഒരുപാട് ഒരുക്കിതന്നെയാണ്.

NB: ഇതൊരു വ്യക്തിവൈരാഗ്യം മൂലമുള്ള ആരോപണം മാത്രമാണെങ്കിൽ ആരോപണമുന്നയിച്ച ചാനലിനും നടിക്കുമെതിരെ നിയമനടപടി സ്വീകരിക്കാൻ കമൽ ഒരുങ്ങുക. അല്ലെങ്കിൽ കേരള ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത് പണ്ടത്തെ ഉദയാചിത്രങ്ങളിൽ കാണുന്ന പോലെ ഒരു പൂവൻകോഴി ഇരുന്ന് കുവുന്ന പ്രതീതിയാവും പൊതുസമൂഹത്തിന് ഉണ്ടാവുക!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP