Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക്ക് ഡൗണിൽ ദുരിതത്തിലായവർക്ക് അമീർഖാൻ നൽകുന്ന ആട്ടയിൽ 15,000 രൂപയും; വാർത്ത കാട്ട് തീ പോലെ പ്രചരിച്ചതോടെ താരത്തിന് അഭിനന്ദനം അർപ്പിച്ച് സോഷ്യൽ മീഡിയ; പ്രചരിക്കുന്ന വീഡിയോയിലെ സത്യമിതാണ്; ടിക്ക് ടോക്ക് ദുരന്തമെന്ന് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

ലോക്ക് ഡൗണിൽ ദുരിതത്തിലായവർക്ക് നടൻ ആമിർഖാൻ വിതരണം ചെയ്ത ഭക്ഷ്യ കിറ്റിൽ 15,000 രൂപയുമുണ്ടെന്ന പ്രചരണമാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. ആട്ടയിൽ ഒളിപ്പിച്ചനിലയിൽ തുകയുണ്ടായിരുന്നുവെന്നായിരുന്നു പ്രചരണം. കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ഇത്തരം പോസ്റ്റുകൾ വ്യാപകമായി പ്രചരിച്ചിരുന്നു.നടനെ വാഴ്‌ത്തിയായിരുന്നു പോസ്റ്റുകൾ.

എന്നാൽ പ്രചരണത്തിൽ പറയുന്നതുപോലെ ആമിർ ആട്ടയിൽ ഒളിപ്പിച്ച് 15,000 രൂപ വിതരണം ചെയ്തിട്ടില്ലെന്ന് പ്രമുഖ ഫാക്ട് ചെക്കിങ് വെബ്സൈറ്റായ ബൂം ലൈവ് റിപ്പോർട്ട് ചെയ്യുന്നു. ഒരു ടിക് ടോക് വീഡിയായാണ് വ്യാജ പ്രചരണത്തിന്റെ ഉറവിടമെന്നും ബൂം ലൈവ് റിപ്പോർട്ട് ചെയ്യുന്നു.

സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്:-

ആമിർ ഖാനാണ് താരം

പാവപ്പെട്ടവർക്കായി തന്റെ വക ഒരോ കിലോ ആട്ട. കേട്ടവർ കളിയാക്കി. ആമിർഖാൻ കളിയാക്കുകയാണോ. എന്തായാലും പറഞ്ഞ സമയത്ത് ആ ഒരു കിലോ ആട്ടയ്ക്കായി നാട്ടിലെ ഏറ്റവും പാവപ്പെട്ടവർ എത്തി. വീട്ടിലെത്തി പാക്കറ്റ് തുറന്നവർ ഞെട്ടി. പായ്ക്കറ്റിനുള്ളിൽ 15,000 രൂപയുണ്ടായിരുന്നു. കിട്ടിയതാകട്ടെ ഏറ്റവും അർഹതപ്പെട്ടവർക്കും.

ഉറവിടം ടിക് ടോക് വീഡിയോ

സമാൻ എന്ന യുവാവിന്റെ ടിക് ടോക് വീഡിയോയിൽ നിന്നാണ് ഇത്തരമൊരു പ്രചരണത്തിന്റെ ഉറവിടം. ഗോതമ്പ് പൊടിയിൽ നിന്ന് പണമെടുക്കുന്നതിന്റെ വീഡിയോ സഹിതം ഇയാൾ പറയുന്നതിങ്ങനെ.

ഒരാൾ രാത്രിയിൽ ഹിന്ദുക്കളും മുസ്ലീങ്ങളുമെല്ലാം കഴിയുന്ന ചേരി പ്രദേശത്ത് ട്രക്കിൽ ആട്ടയുമായെത്തി. ഒരാൾക്ക് ഒരു കിലോ ആട്ട വീതമാണ് നൽകുകയെന്ന് അനൗൺസ് ചെയ്തു. ആരാണ് രാത്രിയിൽ ഒരു കിലോ ആട്ടയ്ക്കായി പോയി നിൽക്കുക. അത്ര ദുരിതം നേരിടുന്നവരായിരിക്കുമല്ലോ. അങ്ങനെയുള്ളവർ ആട്ട വാങ്ങി വീട്ടിലെത്തി തുറന്ന് നോക്കിയപ്പോൾ അതിൽ ഒളിപ്പിച്ച നിലയിൽ പതിനയ്യായിരം രൂപ കണ്ടു. അത്തരത്തിൽ ഏറ്റവും അർഹതയുള്ളവർക്ക് ഉചിതമായ സഹായം കൃത്യമായി കിട്ടി. പ്രശസ്തിയാഗ്രഹിക്കാത്ത അദ്ദേഹത്തിന് നന്ദിയറിയിക്കുന്നു.

ഈ വീഡിയോയിൽ ആരാണ് ഇത്തരത്തിൽ ആട്ടയിലൊളിപ്പിച്ച് പണം നൽകിയതെന്ന് പരാമർശിക്കുന്നില്ല. ഈ വീഡിയോയിലെ പരാമർശങ്ങളാണ് ആമിർഖാൻ നടത്തിയ സേവനമെന്ന പേരിൽ പ്രചരിപ്പിക്കുന്നത്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP