Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

താങ്കളുടേത് കടം കയറി നശിച്ച വ്യക്തി രാവിലെ എഴുന്നേറ്റ് കിട്ടുന്നടത്തുനിന്നെല്ലാം കടം വാങ്ങി ഗത്യന്തരമില്ലാതെ ആത്മഹത്യ ചെയ്യുന്ന കേരളത്തിലെ പഴയ കാരണവന്മാരുടെ നിലപാടുകൾക്ക് തുല്യം; ജനങ്ങളെ സേവിക്കലല്ല ഭയപ്പെടുത്തലാണ് താങ്കളുടെ ജോലി; പേടിക്കണ്ട ഇന്ത്യ ഭരിക്കുന്നത് മോദിജി ആണ്; ഒരു അപേക്ഷയുണ്ട് 'വെറുതെ കുളം കലക്കരുത്.... ധനമന്ത്രിയും ഐഎംഎഫും പിന്നെ എസ് ഡി ആർഉം; തോമസ് ഐസക്കിന് മറുപടിയുമായി ബിജെപി ട്രഷറർ ജെ ആർ പത്മകുമാർ

താങ്കളുടേത് കടം കയറി നശിച്ച വ്യക്തി രാവിലെ എഴുന്നേറ്റ് കിട്ടുന്നടത്തുനിന്നെല്ലാം കടം വാങ്ങി ഗത്യന്തരമില്ലാതെ ആത്മഹത്യ ചെയ്യുന്ന കേരളത്തിലെ പഴയ കാരണവന്മാരുടെ നിലപാടുകൾക്ക് തുല്യം; ജനങ്ങളെ സേവിക്കലല്ല ഭയപ്പെടുത്തലാണ് താങ്കളുടെ ജോലി; പേടിക്കണ്ട ഇന്ത്യ ഭരിക്കുന്നത് മോദിജി ആണ്; ഒരു അപേക്ഷയുണ്ട് 'വെറുതെ കുളം കലക്കരുത്.... ധനമന്ത്രിയും ഐഎംഎഫും പിന്നെ എസ് ഡി ആർഉം; തോമസ് ഐസക്കിന് മറുപടിയുമായി ബിജെപി ട്രഷറർ ജെ ആർ പത്മകുമാർ

ജെ ആർ പത്മകുമാർ

ധനമന്ത്രിയും IMF ഉം പിന്നെ SDR ഉം.

മ്മുടെ ധനമന്ത്രി ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചാനൽ ചർച്ചയിൽ നോട്ടടിക്കുന്നതുമായി ബന്ധപ്പെട്ടു പറഞ്ഞു പോയ വിഡ്ഡിത്തരത്തിനെ ന്യായികരിക്കൽ അദ്ദേഹം നടത്തുന്ന പൂഴികടകൻ അഭ്യാസങ്ങളാണ് FB - യിലും മറ്റു മാധ്യമങ്ങളിലും നാം കാണുന്നത്. ധന തത്വശാസ്ത്രത്തിന്റെ ബാലപാഠം അറിയുന്നവർ പോലും ഇത്തരം വിടുവായത്തരത്തെ ന്യായികരിക്കില്ല. 'ഇങ്ങനെ ബെല്ലും ബ്രേക്കുമില്ലാതെ' പോകാൻ ഒരു ധനമന്ത്രിക്ക് എങ്ങനെ കഴിയുന്നു.

ഇന്നലത്തെ അദ്ദേഹത്തിന്റെ ലേഖനം _ ''ഒരു ലക്ഷം കോടി lMF വെറുതെ തരാമെന്ന് പറഞ്ഞു ഇന്ത്യ വേണ്ടന്ന് വച്ചു, ഇന്ത്യ തിന്നുകയുമില്ല തീറ്റിക്കുകയുമില്ല.' ധനമന്ത്രി മനസ്സിലാക്കാനുള്ളത് വെറുതെ കിട്ടുന്നത് ഗുണമേന്മ നോക്കാതെ ഭക്ഷിക്കാൻ കഴിയുമോ, ഒരു പക്ഷേ കമ്മ്യൂണിസ്റ്റ്കാർക്ക് കഴിയുമായിരിക്കും. 'വാനരന് വാല് അലങ്കാരമെന്നത് പോലെയാണ് ധനമന്ത്രിക്ക് അവസരവാദം', എന്താ IMF നെ കുറിച്ചും world Bank നെ കുറിച്ചും നാടുനീളെ നടന്ന് പ്രസംഗിച്ചത്..

ആഗോള ഭീകരനാണ്, മുതലാളിത്വത്തിന്റെ സന്തതിയാണ്, വികസ്വര രാജ്യങ്ങളെ കുത്തുപാളയെടുപ്പിക്കാൻ വരുന്നവരാണ്. ഞാൻ ഓർക്കുന്നു മുമ്പൊരിക്കൽ തിരുവനന്തപുരം മ്യൂസിയം കാണാൻ വന്ന സായിപ്പ് കോർപ്പറേഷൻ ഓഫീസിലോട്ട് എത്തി നോക്കിയപ്പോൾ ഇതാ ആഗോള ഭീകരൻ വന്നേ എന്ന് കൂകിവിളിച്ച് കരിഓയിൽ ഒഴിച്ച കഥ - ഇപ്പോൾ താങ്കൾ വന്ന് പറയുന്നു IMF പാവം കുഞ്ഞ് എന്നാണ്.. നമ്മളെ സഹായിക്കാൻ വന്നതാണ്, സ്വികരിക്കണം, സമനില തെറ്റിയോ താങ്കൾക്ക് ?

IMF - ഉം world Bank - ഉം എന്താണ് എന്ന് എല്ലാപേർക്കുമറിയാം, അവർക്ക് അവരുടെതായ താല്പര്യങ്ങൾ ഉണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനെ തുടർന്ന് പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങൾക്ക് ഉണ്ടായ war damage പരിഹരിക്കാൻ 1944-ൽ Bretton woods നഗരത്തിൽ കൂടിയ 44 രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഈ ഇരട്ട ധനകാര്യ സ്ഥാപനങ്ങൾ. അംഗ രാജ്യങ്ങൾക്ക് കടം കൊടുക്കുക കൂടാതെ അത്യാവശ്യ ഘട്ടത്തിൽ വിദേശ നാണയ ശേഖരം ഉറപ്പാക്കാൻ ഹ്രസ്വ കാലത്തെക്ക് വിദേശ കറൻസിയുടെ കുറവു പരിഹരിക്കാൻ താങ്കൾ വലിയ രീതിയിൽ കൊട്ടിഘോഷിക്കുന്ന SDR (Special Drawing Rights) നൽകാറുണ്ട്. ഇതാണ് ഇന്ത്യ വാങ്ങി കുറേ നോട്ട് അടിച്ച് താങ്കൾക്ക് തോർത്ത് വാങ്ങാനും ഹെലികോപ്ടർ വാടകയ്ക്ക് എടുക്കാനും നൽകണമെന്നു പറയുന്നത്. ഈ രീതിയിൽ നോട്ടു് അടിച്ച രാജ്യങ്ങളുടെ ചരിത്രം നമുക്ക് അറിയാമല്ലോ, ഇന്ത്യയെയും അങ്ങനെ ആക്കണമെന്നാണോ താങ്കളുടെ അഭിപ്രായം. മാത്രമല്ല ഇന്ത്യയ്ക്ക് ഇപ്പോൾ SDR ആവശ്യമുണ്ടോ?

വലിയ രീതിയിലുള്ള വിദേശ കറൻസി റിസർവ്വ് ഇന്ത്യയ്ക്ക് ഉണ്ട്. മാത്രമല്ല നമ്മടെ റിസർവ്വ ബാങ്കിന്റെ കരുതൽ ശേഖരം തന്നെ നല്ല രീതിയിൽ ഉണ്ട്. കഴിഞ്ഞ വർഷം Reserve Bank കരുതൽ ധനത്തിന്റെ തോത് 0.5% കുറച്ചപ്പോൾ തന്നെ 52000 കോടിയും ലാഭവിഹിതമുൾപ്പെടെ കേന്ദ്ര സർക്കാരിന് 1.74 ലക്ഷം കോടി നൽകിയ കാര്യം ഓർമ്മയുണ്ടല്ലോ? ഇനി ഐസക്ക് മന്ത്രി പറയുന്നത് പോലെ നോട്ടടിക്കാൻ Reserve Bank ന് SDR - ന്റെ ആവശ്യമുണ്ടോ? Reserve Bank നോട്ട് അടിക്കുന്നതിന് ഒരു സ്ഥിര mechanism ഉണ്ട്, രാഷ്ട്രിയ താല്പര്യങ്ങളല്ല.. സാമ്പത്തിക വളർച്ചയുടെ തോത്, പണലഭ്യത, വില സൂചിക, രാജ്യത്തിന്റെ സാമ്പത്തിക കാലാസ്ഥ തുടങ്ങി നിരവധി ഘടകങ്ങൾ അതിൽ ഉൾപ്പെടും അത് മനസ്സിലാക്കി professional ആയി തീരുമാനം എടുക്കും അല്ലാതെ Reserve Bank നമ്മുടെ ട്രഷറി പോലെയോ ഊരാളൂങ്കൽ സൊസൈറ്റി പോലെയുള്ള സ്ഥാപനമല്ലാ, പിന്നെ SDR വെറുതെ തരാമെന്ന് പറഞ്ഞതല്ല, അതിലെ കാണാചരട് കാണാൻ ധനമന്ത്രിക്കുള്ളിലെ സാമ്പത്തിക ശാസ്ത്രജ്ഞനു കഴിയണം. നമ്മൾ കണ്ടില്ലേ സൗജന്യ സേവനവുമായി വന്ന Sprinklr സ്വകാര്യ Data - യുമായി പോയത്.. വെറുതെ സഹായിക്കില്ല. നിബദ്ധനകൾ വരും.. താങ്കൾ മുമ്പ് പറഞ്ഞിട്ടുള്ളത് പോലെ ബഡ്ജറ്റ് തയ്യാറാക്കുമ്പോൾ പേനയിൽ പിടിച്ച് മാറ്റി എഴുതിക്കും ക്ഷേമ പദ്ധതികൾ ഇല്ലാതാക്കും പാവപ്പെട്ടവന്റെ സബ്‌സിഡി എടുത്ത് കളയും. അത് വേണോ..

അവസാനമായി താങ്കൾ പറഞ്ഞ ഒരു കാര്യത്തിന് മറുപടി പറയാതെ പോകുന്നത് ശരിയല്ലയെന്ന് തോന്നി, അതായത് അമേരിക്കൻ പ്രസിഡന്റ് ട്രംപ് SDR വേണ്ട എന്ന് പറഞ്ഞപ്പോൾ നിർമ്മലാ സീതാരാമനും ഒപ്പം കൂടി സഹായം വേണ്ടയെന്ന് വച്ചു എന്ന താങ്കളുടെ ആരോപണം.. ആരെ പറ്റിക്കാനാണ് താങ്കൾ ഇങ്ങനെ എഴുതുന്നത്.. താങ്കളുടെ FB Post - ഉം ദേശാഭിമാനിയും മാത്രമല്ല ജനങ്ങൾ കാണുന്നത്..., IMF ന്റെ ഘടന താങ്കൾക്ക് അറിവുള്ളതാണല്ലോ! അതിൽ Contribution ഉള്ള അംഗരാജ്യങ്ങളുടെ 85% അംഗികരിച്ചാലെ SDR Issue ചെയ്യാൻ കഴിയൂ എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്, തെറ്റുണ്ടെങ്കിൽ തിരുത്താം. അമേരിക്കയ്ക്ക് 16.5 % contribution ഉണ്ട്, അതുകൊണ്ട് അമേരിക്ക എതിർത്താൽ പിന്നെ SDR ഇറക്കാൻ കഴിയില്ല. പിന്നെ എന്തിന് താങ്കൾ ഇന്ത്യയെ അതിലേക്ക് വലിച്ചിഴക്കുന്നു.

ബോധപൂർവ്വം ജനങ്ങളെ ആശങ്കയിൽ ആക്കുന്നതിന് വേണ്ടിയാണ്.. താങ്കളുടെ നിലപാട് കടം കയറി നശിച്ച വ്യക്തി രാവിലെ എഴുന്നേറ്റ് കിട്ടുന്നടത്തുനിന്നെല്ലാം കടം വാങ്ങി ഗത്യന്തരമില്ലാതെ ആത്മഹത്യ ചെയ്യുന്ന കേരളത്തിലെ പഴയ കാരണവന്മാരുടെ നിലപാടുകൾക്ക് തുല്യമാണ്. ജനങ്ങളെ സേവിക്കലല്ല ഭയപ്പെടുത്തലാണ് താങ്കളുടെ ജോലി.. പേടിക്കണ്ട ഇന്ത്യ ഭരിക്കുന്നത് മോദിജി ആണ്... 2001 മുതൽ ഇത്തരം പ്രതിസന്ധികളെ നേരിട്ട് വിജയം വരിച്ച പാരമ്പര്യം അദ്ദേഹത്തിനുണ്ട്, ഈ പ്രതിസന്ധിയെയും അദ്ദേഹം തരണം ചെയ്യും. ഒരു അപേക്ഷയുണ്ട് 'വെറുതെ കുളം കലക്കരുത്..'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP