Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വീഡിയോ കോളിൽ‌ ഒരേസമയം ഒത്തുചേരാനാകുക 50 പേർക്ക് വരെ; ഒരു ലിങ്കിലൂടെ ആർക്കും കോളിൽ പങ്കുചേരാം; ലോക് ഡൗൺ കാലത്ത് ​ഗ്രൂപ്പ് വീഡിയോ സംവിധാനം ഒരുക്കി ഫേസ്‌ബുക്കിന്റെ മെസഞ്ചർ റൂം

വീഡിയോ കോളിൽ‌ ഒരേസമയം ഒത്തുചേരാനാകുക 50 പേർക്ക് വരെ; ഒരു ലിങ്കിലൂടെ ആർക്കും കോളിൽ പങ്കുചേരാം; ലോക് ഡൗൺ കാലത്ത് ​ഗ്രൂപ്പ് വീഡിയോ സംവിധാനം ഒരുക്കി ഫേസ്‌ബുക്കിന്റെ മെസഞ്ചർ റൂം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ​ഗ്രൂപ്പ് വീഡിയോ കോൾ സംവിധാനവുമായി ഫേസ്‌ബുക്കും. കോവിഡ്19നെ തുടർന്ന് ലോകമെങ്ങും ലോക് ഡൗൺ പ്രഖ്യാപിക്കുകയും സാമൂഹിക അകലത്തിന്റെ പ്രസക്തി വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ ​ഗ്രൂപ്പ് വീഡിയോ കോളിം​ഗ് ആപ്പുകളുടെ പ്രസക്തി വർധിക്കുകയായിരുന്നു. ഈ അവസരം മുതലാക്കി ​ഗ്രൂപ്പ് വീഡിയോ കോളിം​ഗ് ആപ്പായ സൂം വലിയ നേട്ടമാണ് കൊയ്തത്. ഇതോടെ വാട്സാപ്പ് തങ്ങളുടെ ​ഗ്രൂപ്പ് വീഡിയോ കോളിൽ നാലുപേർ എന്നത് എട്ടുപേരായി ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്‌ബുക്കും ​ഗ്രൂപ്പ് വീഡിയോ കോൾ രം​ഗത്ത് പുതിയ സംവിധാനങ്ങൾ ഒരുക്കുന്നത്.

ആളുകളെ അടുപ്പിക്കാൻ മെസഞ്ചർറൂം എന്നപേരിലാണ് ഫേസ്‌ബുക്ക് പുതിയ സംവിധാനം ഒരുക്കുന്നത്. ഗ്രൂപ്പ് വീഡിയോകോൾ സൗകര്യമാണ് ഇതിലുള്ളത്. 50 പേർക്കുവരെ ഒരേസമയം ഗ്രൂപ്പ്കോളിൽ സംവദിക്കാനും ഒത്തുചേരാനും സാധിക്കും. ഒരു ലിങ്കിലൂടെ ആർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. ഫേസ്‌ബുക്ക് അക്കൗണ്ടില്ലാത്തവർക്കും ലിങ്ക് വഴി മെസഞ്ചർറൂം കോളിൽ വരാം. ഫേസ്‌ബുക്ക് സിഇഒ. മാർക്ക് സുക്കർബർഗ് ഫേസ്‌ബുക്കിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്.

ലോക്ഡൗൺ കാലത്ത് വീഡിയോകോൺഫറൻസുകളുടെയും ഗ്രൂപ്പ് കോളുകളുടെയും എണ്ണംകൂടിയിരുന്നു. മെസഞ്ചർറൂമിലൂടെ കഴിഞ്ഞ മാസങ്ങളിൽ ജനപ്രീതിയാർജിച്ച ഹൗസ് പാർട്ടി, സൂം തുടങ്ങി വീഡിയോ കോൺഫറൻസ് ആപ്ലിക്കേഷനുകളുടെ ഉപഭോക്താക്കളെയാണ് ഫേസ്‌ബുക്ക് ലക്ഷ്യമിടുന്നത്. 700 ദശലക്ഷത്തിലധികം പേരാണ് വാട്സാപ്പ്, മെസഞ്ചർ കോളുകൾ ദിനംപ്രതി ഉപയോഗിക്കുന്നത്. കോവിഡ് കാലഘട്ടത്തിൽ ഇതിന്റെ ഉപയോഗം ഇരട്ടിയായതായി സുക്കർബർഗ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP