Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മരണം ഒരു വശത്ത് അരങ്ങ് തകർക്കുമ്പോഴും ജീവിതത്തിലേക്ക് മടങ്ങാൻ ഉറച്ച് യൂറോപ്പ്; ഒട്ടേറെ രാജ്യങ്ങൾ ലോക്ക് ഡൗൺ പിൻവലിച്ച് തുടങ്ങിയതിന് പിന്നാലെ ആദ്യം വിമാന സർവീസിനും ഉടൻ തുടക്കം; ലണ്ടനിൽ നിന്നും മിക്ക യൂറോപ്യൻ രാജ്യങ്ങളിലേക്കും വിസ് എയറിന്റെ സർവീസുകൾ തുടങ്ങുന്നു

മരണം ഒരു വശത്ത് അരങ്ങ് തകർക്കുമ്പോഴും ജീവിതത്തിലേക്ക് മടങ്ങാൻ ഉറച്ച് യൂറോപ്പ്; ഒട്ടേറെ രാജ്യങ്ങൾ ലോക്ക് ഡൗൺ പിൻവലിച്ച് തുടങ്ങിയതിന് പിന്നാലെ ആദ്യം വിമാന സർവീസിനും ഉടൻ തുടക്കം; ലണ്ടനിൽ നിന്നും മിക്ക യൂറോപ്യൻ രാജ്യങ്ങളിലേക്കും വിസ് എയറിന്റെ സർവീസുകൾ തുടങ്ങുന്നു

സ്വന്തം ലേഖകൻ

യുകെ, ഇറ്റലി, ഫ്രാൻസ്, ജർമനി, സ്പെയിൻ തുടങ്ങിയ മിക്ക യൂറോപ്യൻ രാജ്യങ്ങളിലും കൊറോണ ബാധിച്ച് ദിവസവും ആയിരങ്ങൾ മരിച്ച് വീഴുകയും പതിനായിരങ്ങൾക്ക് രോഗബാധയുണ്ടാകുകയും ചെയ്യുന്ന ഈ പ്രതിസന്ധിയിലും അതിന് മുന്നിൽ പകച്ച് നിൽക്കാതെ ജീവിതത്തിലേക്ക് മടങ്ങാൻ ഉറച്ചിരിക്കുകയാണ് യൂറോപ്പ്. മരണം ഒരു വശത്ത് അരങ്ങ് തകർക്കുമ്പോഴും ഒട്ടേറെ യൂറോപ്യൻ രാജ്യങ്ങളാണ് ലോക്ക് ഡൗൺ പിൻവലിക്കുന്നത്. അതിന് പുറകെ ആദ്യ വിമാന സർവീസുകൾക്കും ഉടൻ തുടക്കമാകുമെന്നാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ലണ്ടനിൽ നിന്നും മിക്ക യൂറോപ്യൻ രാജ്യങ്ങളിലേക്കും വിസ് എയറിന്റെ വിമാന സർവീസുകൾ തുടങ്ങാൻ പോവുകയാണ്.

ലണ്ടനിൽ നിന്നും പോർട്ടുഗൽ, സ്പെയിൻ തുടങ്ങിയ യൂറോപ്യൻ ഡെസ്റ്റിനേഷനുകളിലേക്ക് വിസ് എയറിന്റെ ആദ്യ സർവീസുകൾ അടുത്ത ആഴ്ചയായിരിക്കും പറന്നുയരുന്നത്.ലണ്ടനിലെ ലുട്ടനിൽ നിന്നും ലിബ്സബണിലെ ടെനെറൈഫിലേക്കും ഇസ്രയേലിലെ ടെൽ അവീവിലേക്കും ബുഡാപെസ്റ്റ് പോലുള്ള മറ്റ് യൂറോപ്യൻ നഗരങ്ങളിലേക്കും വിസ് എയറിന്റെ വിമാനങ്ങൾ പറക്കും. വിമാനങ്ങൾ പറക്കുന്നതിന് മുമ്പ് ഇവ തീർത്തും കോവിഡ് 19 വിമുക്തമാണെന്ന് ഉറപ്പ് വരുത്തിയിട്ട് മാത്രമേ സർവീസ് നടത്തുകയുള്ളു. ഈ വിമാനത്തിന്റെ ചാർജുകൾ ആരംഭിക്കുന്നത് 16.99 പൗണ്ട് മുതലാണ്.

എന്നാൽ വിസ് എയർ സർവീസ് നടത്തുന്ന മിക്ക രാജ്യങ്ങളും ഈ ഒരു സാഹചര്യത്തിൽ വിദേശികൾ വരുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളാണെന്നും അതിനാൽ ഈ വിമാനസർവീസുകൾ പുനരാരംഭിക്കുന്നത് പ്രായോഗികമല്ലെന്നൊരു റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്. യൂറോപ്യൻ ഭൂഖണ്ഡത്തിലെ മിക്ക രാജ്യങ്ങളും കൊറോണ വൈറസ് ലോക്ക്ഡൗണിലായിരിക്കുന്നതിനാൽ യൂറോപ്യൻ എയർ ട്രാഫിക്ക് 90 ശതമാനത്തോളം ചുരുങ്ങിയിട്ടുണ്ടെന്നാണ് അയാട്ട വെളിപ്പെടുത്തുന്നത്. വിമാനയാത്രക്കൊരുങ്ങുന്നവർ 48 മണിക്കൂർ മുമ്പെങ്കിലും കോവിഡ് 19 ടെസ്റ്റിന് നിർബന്ധമായും വിധേയരായി രോഗമില്ലെന്നുറപ്പിക്കണമെന്ന നിയമം കൊണ്ടു വരാൻ മിനിസ്റ്റർമാരോട് ആവശ്യപ്പെട്ട് ബ്രിട്ടനിലെ രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളമായ ഗാത്വികിലെ ചീഫ് എക്സിക്യൂട്ടീവ് രംഗത്തെത്തിയിരുന്നു.

കോവിഡ്-19 ഭീഷണിയിൽ സർവീസുകൾ നടത്തുന്ന എല്ലാ വിമാനങ്ങളിലെയും കാബിൻ ക്രൂവിനും യാത്രക്കാർക്കും കർക്കശമായ നിയമങ്ങൾ ഏർപ്പെടുത്തുമെന്നാണ് വിസ് എയർ പറയുന്നത്. ഇതിന്റെ ഭാഗമായി കാബിൻ ക്രൂനിർബന്ധമായും മാസ്‌കുകളും ഗ്ലൗസുകളും ട്രിപ്പുകളിലൂടനീളം ധരിക്കേണ്ടി വരും. കൂടാതെ സാനിട്ടൈസിങ് വൈപുകൾ യാത്രക്കാർക്കെല്ലാം വിതരണം ചെയ്യുകയും ചെയ്യുമെന്നും വിസ് എയർ അറിയിക്കുന്നു. എന്നാൽ യാത്രക്കാർ വിമാനത്തിൽ ഫേസ് മാസ്‌ക് ധരിക്കണ്ടി വരുമോയെന്ന കാര്യം എയർലൈൻ വ്യക്തമാക്കിയിട്ടില്ല. മിക്ക യാത്രക്കാരും കൊറോണ പേടിയാൽ ഇപ്പോൾ തന്നെ മാസ്‌ക് ധരിച്ചാണ് സഞ്ചരിക്കുന്നത്.

കൊറോണ ഭീഷണിയാൽ യാത്രക്കാർക്കിടയിൽ വേണ്ടത്ര അകലമുറപ്പ് വരുത്തുന്നതിനുള്ള മാറ്റങ്ങൾ വിമാനങ്ങളിൽ ഈ മാസം ആദ്യം തന്നെ വരുത്തിയിരുന്നുവെന്നാണ് വിസ് എയർ ചീഫ് എക്സിക്യൂട്ടീവായ ജോസെഫ് വരാഡി പറയുന്നത്. കൊറൊണ പശ്ചാത്തലത്തിൽ മറ്റ് ലോ കോസ്റ്റ ്എയർലൈനുകളൊന്നും സർവീസ് ആരംഭിക്കുന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. വിസ് എയറിന്റെ പ്രധാന എതിരാളിയായ റ്യാൻ എയർ അതിന്റെ 90 ശതമാനം വിമാനങ്ങളും സർവീസ് മുടക്കിയിരിക്കുകയാണിപ്പോൾ. ഇവയിൽ ചിലത് മാത്രം ഏപ്രിൽ 30 വരെ സർവീസ് നടത്താൻ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. മെയ്‌ 18 മുതലുള്ള യാത്രകൾക്കായി ഈസി ജെറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP