Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പിരിയാൻ തക്ക കാരണങ്ങളൊന്നും ഇല്ല; ആരോ മനഃപൂർവ്വം തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നു; തങ്ങളുടെ ജീവിതത്തിൽ ഇതുവരെയും ഒരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ല; കഴിയുന്നത് വളരെ സ്നേഹത്തോടെ; ഏറെ നാൾ ഞങ്ങളെ എല്ലാവരും വേട്ടയാടി; ഇനി വെറുതെ വിട്ട് സന്തോഷത്തോടെ ജീവിക്കാൻ അനുവദിക്കണം; ഹാദിയയും ഷെഫിനും പിരിയുന്നുവെന്ന പരിവാർ ഗ്രൂപ്പിലെ പ്രചരണങ്ങൾ വാജ്യമെന്ന് ഷെഫിൻ ജഹാൻ മറുനാടനോട്; വേർപിരിയൽ പ്രചരണം കൊടുമ്പരിക്കൊള്ളുമ്പോൾ

പിരിയാൻ തക്ക കാരണങ്ങളൊന്നും ഇല്ല; ആരോ മനഃപൂർവ്വം തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നു; തങ്ങളുടെ ജീവിതത്തിൽ ഇതുവരെയും ഒരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ല; കഴിയുന്നത് വളരെ സ്നേഹത്തോടെ; ഏറെ നാൾ ഞങ്ങളെ എല്ലാവരും വേട്ടയാടി; ഇനി വെറുതെ വിട്ട് സന്തോഷത്തോടെ ജീവിക്കാൻ അനുവദിക്കണം; ഹാദിയയും ഷെഫിനും പിരിയുന്നുവെന്ന പരിവാർ ഗ്രൂപ്പിലെ പ്രചരണങ്ങൾ വാജ്യമെന്ന് ഷെഫിൻ ജഹാൻ മറുനാടനോട്; വേർപിരിയൽ പ്രചരണം കൊടുമ്പരിക്കൊള്ളുമ്പോൾ

ആർ പീയൂഷ്

കൊച്ചി: ദേശീയതലത്തിൽ ഏറെ വിവാദം സൃഷ്ടിച്ച ഹാദിയ - ഷെഫിൻ ജഹാൻ ദമ്പതികൾ വേർപിരിയുന്നു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് വെളിപ്പെടുത്തൽ. ഷെഫിൻ ജഹാനാണ് ഇക്കാര്യം മറുനാടൻ മലയാളയോട് വെളിപ്പെടുത്തിയത്. കോട്ടയം ജില്ലയിലെ വൈക്കത്ത് കാരാട്ട് വീട്ടിൽ കെ.എം അശോകന്റെ മകൾ അഖില(24) എന്ന പെൺകുട്ടി ഇസ്ലാം മതം സ്വീകരിച്ച് ഷെഫീൻ ജഹാനെ വിവാഹം കഴിക്കുകയായിരുന്നു. ഏറെ വിവാദങ്ങൾക്കും നിയമ നടപടികൾക്കും ഒടുവിലായിരുന്നു ഇവരുടെ വിവാഹം.

അഖിലയുടെ പിതാവിന്റെ പരാതിയെ തുടർന്ന് ഈ വിവാഹം ഹൈക്കോടതി റദ്ദാക്കിയതോടെ ഷെഫീൻ ജഹാൻ സുപ്രീംകോടതിയെ സമീപിച്ചു. ആയുർവേദ ഡോക്ടറാകാൻ പഠിക്കുന്ന സമയത്തായിരുന്നു ഹാദിയയുടെ മതംമാറ്റവും അനുബന്ധ സംഭവങ്ങളും. ഏറെ നാൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഹാദിയയുടെയും ഷെഫീൻ ജഹാന്റെയും വിവാഹം സുപ്രീംകോടതി അംഗീകരിച്ചത്. ഇപ്പോഴിതാ ഇരുവരും പിരിയുന്നു എന്ന വാർത്തയാണ് പ്രചരിക്കുന്നത്. സുപ്രീകോടതിയിൽ ഇത് സംബന്ധിച്ച് കേസ് ഫയൽ ചെയ്തു എന്ന തരത്തിലാണ് പ്രചരിക്കുന്ന വാർത്ത. ഈ പ്രചരണം പാടേ നിഷേധിച്ച് കൊണ്ടാണ് ഷെഫിൻ ജഹാൻ രംഗത്ത് വന്നിരിക്കുന്നത്.

അത്തരത്തിൽ ഒരു പ്രചരണം ശ്രദ്ധയിൽപെട്ടിട്ടില്ല. ഞങ്ങൾ പിരിയാൻ തക്ക കാരണങ്ങളൊന്നും ഇല്ലതാനും. ആരോ മനഃപൂർവ്വം തെറ്റിദ്ധാരണ പരത്താൻ വേണ്ടിയാണ് ഇത്തരം പ്രചരണങ്ങൾ അഴിച്ചു വിടുന്നത്; ഷെഫിൻ പറയുന്നു. തങ്ങളുടെ ജീവിതത്തിൽ ഇതുവരെയും ഒരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. വളരെ സ്നേഹത്തോടെയാണ് കഴിയുന്നത്. ഏറെ നാൾ ഞങ്ങളെ എല്ലാവരും വേട്ടയാടി, ഇനിയും വെറുതെ വിട്ട് ഞങ്ങളെ സന്തോഷത്തോടെ ജീവിക്കാൻ അനുവദിക്കണമെന്നും ഷെഫിൻ ജഹാൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

ഏതാനം ദിവസങ്ങളായി ചില ഫേസ്‌ബുക്ക് വാട്ട്സാപ്പ് ഗ്രൂപ്പുകളിലാണ് ഷെഫിൻ ജഹാനും ഹാദിയയും പിരിയുന്നു എന്ന തരത്തിൽ പ്രചരണം ഉണ്ടായത്. ഷെഫിൻ ജഹാന്റെ ചില പ്രവർത്തികൾ ഇഷ്ടപ്പെടാത്തതിനാലാണ് ഒരുമിച്ചുള്ള ജീവിതം അവസാനിപ്പിക്കാനായി ഹാദിയ കേസുമായി മുന്നിട്ടിറങ്ങിയത് എന്നായിരുന്നു പ്രചരണം. എന്നാൽ ഇരുവരും തമ്മിൽ അത്ര രസത്തിലല്ല എന്ന് ഹാദിയ(അഖില)യുടെ പിതാവ് അശോകൻ മറുനാടൻ മലയാളിയോട് വെളിപ്പെടുത്തി.

പിരിയാനായി കേസു കൊടുത്തതായോ മറ്റു വിവരങ്ങളോ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പിതാവിന്റെ വെളിപ്പെടുത്തലുകളും പ്രചരിക്കുന്ന വാർത്തകളും തമ്മിൽ കൂട്ടിയോജിക്കുമ്പോൾ കാര്യമായ എന്തോ പ്രശ്നം ഷെഫിൻ ജഹാനും ഹാദിയയ്ക്കിടയിലും പുകയുന്നുണ്ട് എന്ന് മനസ്സിലാക്കാം. എന്നാൽ ഇത് ഷെഫിൻ ജഹാൻ നിഷേധിച്ചതോടെ സംഭവത്തിന്റെ നിജസ്ഥിതി അറിയാൻ കുറച്ചു നാൾകൂടി കാത്തിരിക്കേണ്ടി വരും.

ഏറെ വിവാദമായ മതം മാറൽ കേസായിരുന്നു അഖില ഹാദിയ സംഭവം. കേസിൽ വാദം കേൾക്കുന്ന കാലയളവിലാണ് കൊല്ലം സ്വദേശിയും എസ്.ഡി.പി.ഐ പ്രവർത്തകനുമായ ഷെഫിൻ ജഹാനുമായി ഹാദിയയുടെ വിവാഹം നടന്നത്. ഈ സംഭവത്തിൽ, ഹാദിയയുടെ സംരക്ഷകരായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് സൈനബ ടീച്ചർക്കെതിരെയും കേസ് വിധിയിൽ പരാമർശമുണ്ടായിരുന്നു. വിവാഹിതയായ ഹാദിയയെ ഭർത്താവിനൊപ്പം വിടാതിരുന്നതും, യുവതിയുടെ താൽപര്യത്തിന് വിരുദ്ധമായി അച്ഛന്റെയും അമ്മയുടെയും ഒപ്പം വിട്ടതും കേസ് വിധി ഏറെ ചർച്ചയാക്കി. പിന്നീട് സുപ്രീ കോടതി ഇരുവരുടെയും വിവാഹം നിയമപരമാണെന്ന് വിധി പുറപ്പെടുവിച്ചു.

2017 മെയ്‌ 24ന് വിവാഹം അസാധുവാക്കിയ കേരളാ ഹൈക്കോടതി വിധി റദ്ദാക്കി ഉത്തരവിറക്കിയിരുന്നു. ഹൈക്കോടതി വിധിക്കെതിരെ ഷഫിൻ ജഹാൻ സമർപ്പിച്ച അപ്പീലിലാണ് ഹേബിയസ് കോർപസ് ഹർജികളിൽ വിവാഹം റദ്ദാക്കാനാവില്ല എന്നു നിരീക്ഷണം നടത്തി സുപ്രീം കോടതി വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണു പ്രമാദമായ ഈ കേസ് പരിഗണിച്ചത്. അഖിക്ക് ഷഫിൻ ജഹാനോടൊപ്പം പോകാമെന്നും അവരുടെ പഠനം തുടരാമെന്നും കോടതി തുടർന്നു പറഞ്ഞു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര എഴുതിയ വിധിന്യായത്തോട് യോജിച്ചുകൊണ്ട് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് മറ്റൊരു വിധിയുമെഴുതി. ഹൈക്കോടതിക്ക് തെറ്റു സംഭവിച്ചതിൽ തന്റെ മനോവേദന പ്രകടിപ്പിക്കാനാണ് താൻ ശ്രമിക്കുന്നതെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് വ്യക്തമാക്കുകയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP