Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്‌കൂളും കോളേജും ജൂണിൽ തുറക്കില്ലെന്ന് സൂചന; ഒരു മാസമെങ്കിലും വൈകി മാത്രമേ അടുത്ത അധ്യയന വർഷം സാധ്യമാകൂവെന്ന തിരിച്ചറിവിൽ കേരളവും; പാഠ്യപദ്ധതി വെട്ടിച്ചുരുക്കി പഠന കാലം കുറിച്ച് പുതിയ അധ്യയന വർഷമെന്ന് സൂചന; പരീക്ഷകൾ എന്ന് നടത്തണമെന്ന കേരളത്തിന്റെ തീരുമാനവും കേന്ദ്ര നിർദ്ദേശങ്ങൾ വ്യക്തമായ ശേഷം; സ്‌കൂൾ തുറക്കലിൽ അനിശ്ചിതത്വം തുടരുമ്പോൾ

സ്‌കൂളും കോളേജും ജൂണിൽ തുറക്കില്ലെന്ന് സൂചന; ഒരു മാസമെങ്കിലും വൈകി മാത്രമേ അടുത്ത അധ്യയന വർഷം സാധ്യമാകൂവെന്ന തിരിച്ചറിവിൽ കേരളവും; പാഠ്യപദ്ധതി വെട്ടിച്ചുരുക്കി പഠന കാലം കുറിച്ച് പുതിയ അധ്യയന വർഷമെന്ന് സൂചന; പരീക്ഷകൾ എന്ന് നടത്തണമെന്ന കേരളത്തിന്റെ തീരുമാനവും കേന്ദ്ര നിർദ്ദേശങ്ങൾ വ്യക്തമായ ശേഷം; സ്‌കൂൾ തുറക്കലിൽ അനിശ്ചിതത്വം തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : കോവിഡ് ഭീതി കാരണം സ്‌കൂളുകൾ ജൂണിൽ തുറക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി. അടുത്ത അധ്യയന വർഷത്തിൽ പത്ത് മാസം ക്ലാസും ഉണ്ടാകില്ല. രാജ്യത്തെ സർവകലാശാലകളിലും മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും പുതിയ അധ്യയന വർഷം സെപ്റ്റംബറിൽ തുടങ്ങിയാൽ മതിയെന്നു യുജിസി നിയോഗിച്ച സമിതിയുടെ ശുപാർശ വിരൽ ചൂണ്ടുന്നത് പുതിയ സാഹചര്യമാണ്.

പരീക്ഷ ഓൺലൈനായി നടത്തുക, അല്ലെങ്കിൽ ലോക്ഡൗൺ തീർന്ന ശേഷം എഴുത്തുപരീക്ഷയുടെ സമയക്രമം നിശ്ചയിക്കുക എന്നു യുജിസി നിയോഗിച്ച മറ്റൊരു സമിതിയും ശുപാർശ ചെയ്തു. ഇവ പരിശോധിച്ചു വരികയാണെന്നും ഈയാഴ്ച തീരുമാനമെടുക്കുമെന്നും കേന്ദ്ര മാനവശേഷി മന്ത്രാലയം അറിയിച്ചു. സാധാരണ ജൂലൈയിലാണ് സർവ്വകലാശാലകളിൽ ഓരോ വർഷത്തേയും അധ്യയനം തുടങ്ങേണ്ടത്. കഴിഞ്ഞ വർഷത്തെ പരീക്ഷകൾ തീർന്നിട്ടുമില്ല. ഇതെല്ലാം പൂർത്തിയാക്കിയ ശേഷമാകും പുതിയ ക്ലാസുകൾ തുടങ്ങുക.

പ്രവേശന പരീക്ഷകളായ നീറ്റ്, ജെഇഇ എന്നിവ ജൂണിൽ നടത്താൻ കഴിയും. എന്നാൽ കോവിഡ് സാഹചര്യം കൂടി പരിഗണിച്ചാവും അന്തിമ തീരുമാനം. വൈസ് ചാൻസലർമാരുമായി ആലോചിച്ച് അക്കാദമിക് കലണ്ടർ തയാറാക്കാനും യുജിസി ആലോചിക്കുന്നുണ്ട്. മാർച്ച് 16 മുതൽ മാറ്റിവച്ച എല്ലാ പൊതു പരീക്ഷകളും ജൂലൈയിൽ നടത്തുക, അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകി ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും പരിഗണനയിലുണ്ട്. ഏതായാലും സിലബസിലും മറ്റും സമൂല മാറ്റം ഇത്തവണ ഉണ്ടാകും. കേന്ദ്ര നിർദ്ദേശം അനുസരിച്ച് മാത്രമേ കേരളത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിൽ തീരുമാനം എടുക്കൂ.

നേരത്തെ മെയ്‌ 11ന് പരീക്ഷകൾ നടത്താൻ സംസ്ഥാന സർക്കാർ നിയോഗിച്ച സമിതി ശുപാർശ ചെയ്തിരുന്നു. ഈ തീരുമാനം പിന്നീട് തൽകാലം നടപ്പാക്കേണ്ടെന്നും തീരുമാനിച്ചിരുന്നു. കേന്ദ്ര നിലപാട് വ്യക്തമായ ശേഷം തീരുമാനം എടുക്കാമെന്നും നിശ്ചയിച്ചു. ലോക് ഡൗണിന് ശേഷം മാത്രമേ കേന്ദ്ര സർക്കാർ അന്തിമ തീരുമാനം എടുക്കൂ. സ്‌കൂൾ തുറക്കുന്നത് രോഗ വ്യാപന സാധ്യത കൂട്ടുമെന്ന കേന്ദ്ര സർക്കാർ വിലയിരുത്തുന്നുണ്ട്. മിക്ക സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ ഇപ്പോഴുമുണ്ട്. ഈ സാഹചര്യത്തിലാണ് തീരുമാനം വൈകുന്നത്.

സാധാരണ ജൂലായ് പകുതിയോടെയാണ് അധ്യയനവർഷം തുടങ്ങുന്നത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള അടച്ചിടൽ നീണ്ടുപോകുന്ന സാഹചര്യത്തിൽ അധ്യയനവർഷം ആരംഭിക്കുന്നത് ഒന്നരമാസംകഴിഞ്ഞ് മതിയെന്നാണ് സമിതിയുടെ നിർദ്ദേശം. അടച്ചിടൽമൂലം നടക്കാതിരുന്ന വർഷാവസാന, സെമസ്റ്റർ പരീക്ഷകൾ ജൂലായിൽ നടത്തണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്. കംപ്യൂട്ടർ, ഇന്റർനെറ്റ് ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമാണെങ്കിൽ ഓൺലൈൻ പരീക്ഷ നടത്താം. വിദ്യാർത്ഥികളുടെ പഠനരീതി, പ്രാദേശികവൈവിധ്യം, പ്രാദേശികഭാഷാ മാധ്യമത്തിലുള്ള പഠനം തുടങ്ങിയവയും പരിഗണിച്ചുവേണം ഓൺലൈൻ പരീക്ഷ നടത്താൻ. അല്ലെങ്കിൽ അടച്ചിടൽകാലം കഴിഞ്ഞ് സാധാരണ നടക്കുന്നതുപോലെയുള്ള പരീക്ഷ നടത്തണമെന്നും സമിതി ശുപാർശ ചെയ്തു.

പരീക്ഷകൾ നടത്തുന്നതിനെക്കുറിച്ചും അക്കാദമിക് കലണ്ടർ തയ്യാറാക്കുന്നതിനെക്കുറിച്ചും റിപ്പോർട്ട്‌നൽകാൻ ഹരിയാണ സർവകലാശാല വൈസ് ചാൻസലർ ആർ.സി. കുഹാദ് അധ്യക്ഷനായ സമിതിയെയും ഓൺലൈൻ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ഇഗ്‌നോ വി സി. നാഗേശ്വർറാവു അധ്യക്ഷനായ സമിതിയെയും യുജിസി. നിയോഗിച്ചിരുന്നു. സമിതികളുടെ നിർദ്ദേശങ്ങൾ യുജിസി. പരിഗണിച്ചുവരുകയാണ്. അടുത്തയാഴ്ച മാർഗരേഖയിറക്കുമെന്ന് മാനവശേഷി മന്ത്രാലയവൃത്തങ്ങൾ പറഞ്ഞു.

നീറ്റ്, ജെ.ഇ.ഇ. പരീക്ഷകൾ ജൂണിൽ നടത്താനുള്ള ഒരുക്കത്തിലാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി. അടച്ചിടൽ നീളുന്നതുമൂലം ഈ പരീക്ഷകളും വൈകിപ്പിച്ചേക്കും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാർച്ച് 16-നാണ് വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചിടാൻ കേന്ദ്രസർക്കാർ നിർദ്ദേശിച്ചത്. കേരള സർവകലാശാല പരീക്ഷകൾ മെയ് രണ്ടാംവാരം മുതൽ പുനരാരംഭിക്കാനാണ് ആലോചന. 22ന് വൈസ് ചാൻസലറുടെ അധ്യക്ഷതയിൽ ചേർന്ന പരീക്ഷാ മോണിറ്ററിങ് സമിതിയാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. പരീക്ഷകൾ പുനരാരംഭിക്കാൻ പര്യാപ്തമായ പരീക്ഷാ കലണ്ടറിന് സമിതി രൂപം നൽകിയിട്ടുണ്ട്.

നിലവിലെ ലോക്ക് ഡൗൺ പിൻവലിച്ചതിനുശേഷം പൊതുഗതാഗത സംവിധാനങ്ങൾ പുനഃസ്ഥാപിക്കപ്പെടുന്ന മുറയ്ക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഉത്തരവുകൾക്ക് അനുസൃതമായി മാത്രമേ പരീക്ഷാ തിയ്യതികൾ പ്രഖ്യാപിക്കുകയുള്ളൂ. മുഴുവൻ പരീക്ഷകളും കഴിഞ്ഞയുടൻതന്നെ സമയബന്ധിതമായി മൂല്യനിർണയം പൂർത്തിയാക്കുന്നതിനുള്ള നടപടികൾക്കും കമ്മിറ്റി രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ലോക്ക് ഡൗൺ പിൻവലിച്ചതിനുശേഷം ആരോഗ്യവകുപ്പ് നിഷ്‌കർഷിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാത്രമായിരിക്കും പരീക്ഷകൾ നടത്തുകയെന്ന് സർവകലാശാല അറിയിച്ചു.

2019 ജൂലൈയിൽ നടന്ന രണ്ടാം സെമസ്റ്റർ എംഎ മലയാളം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എംഎസ്സി സുവോളജി (റെഗുലർ, സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചതായി സർവകലാശാല അറിയിച്ചു. വിശദവിവരങ്ങൾക്ക് സർവകലാശാലയുടെ വെബ്സൈറ്റ് സന്ദർശിക്കണം. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി മെയ് 18 ആണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP