Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചാന്ദ്രപ്പിറവി കാണാൻ ടെലസ്‌കോപ്പും ജ്യോതിശാസ്ത്ര കലണ്ടറുമൊക്കെ ഉപയോഗിക്കാം എന്ന് മതപുസ്തകത്തിൽ ഉള്ളതാണോ? അല്ലേയല്ല; അപ്പോഴത് പുസ്തകവിരുദ്ധമല്ലേ, ആചാരലംഘനമല്ലേ; പക്ഷേ ഇങ്ങനതന്നെയാണ് ചെയ്യേണ്ടത്; കൃത്യത കൈവരും, തമ്മിലടി ഒഴിവാകും; സയൻസ് സദാ മതത്തെ ശുചീകരിക്കട്ടെ; സി രവിചന്ദ്രൻ എഴുതുന്നു

സി രവിചന്ദ്രൻ

യൻസ് ശുചീകരിക്കുന്നു

(1) ''ചാന്ദ്രപ്പിറവി കാണാനായി മതപണ്ഡിതർ നടത്തുന്ന കാത്തിരിപ്പ് സമ്മേളനങ്ങൾ പൊതുഖജനാവിന് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. സയൻസും സാങ്കേതിക വിദ്യയും പ്രയോജനപെടുത്തി ഈ വിവാദം അവസാനിപ്പിക്കേണ്ട സമയമായി' -ചൗധരി ഫാവദ് ഹുസൈന്(Chaudhry Fawad Hussain), പാക്കിസ്ഥാനിലെ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി.- മെയ്,2019)

(2) ജ്യോതിശാസ്ത്രം അനുസരിച്ച് ആകാശഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും അടയാളപെടുത്തുന്നത് ഭൗമോപരിതലത്തിൽ നിന്ന് മുകളിലേക്ക് നോക്കിയാണ്. സൂര്യോദയവും ചന്ദ്രോദയവുമൊക്കെ ആകാശകാഴ്ചകളാണ്. ഭൗമോപരിതലത്തിൽ നിന്ന് മുകളിലേക്ക് പോയാൽ ഉദയാസ്തമയങ്ങൾ മാറി വരും. ധ്രൂവങ്ങളിൽ അവയുടെ ദൈർഘ്യം മാസങ്ങളോളം നീളും. ഉപഗ്രഹമായി ചുറ്റിയാൽ ദിവസം നിരവധിയെണ്ണം കാണാനാവും. കുറെക്കൂടി പുറത്തേക്ക് പോയാൽ ഉദയാസ്തമയങ്ങൾതന്നെ ഇല്ലാതാവും. ആകാശ കാഴ്ചകളെല്ലാം പ്രാദേശികമായ ഭൗമകാഴ്ചയോ ദൃശ്യവിഭ്രാന്തിയോ മാത്രമാണ്. പ്രാദേശികമായി സാമൂഹികജീവിതം ക്രമപെടുത്തുന്നതിന് ഉപകാരപ്രദമായതിനാൽ നാം ഇത്തരം അടയാളങ്ങൾ പിന്തുടരുന്നു.

(3) ഇസ്ലാം അടിസ്ഥാനപരമായി ചാന്ദ്രമതമാണ്. റമദാൻ പിറ (ചന്ദ്രക്കല) ആദ്യം കാണുന്നത് സംബന്ധിച്ച് ലോകമെമ്പാടുമുള്ള മുസ്‌ളീങ്ങൾക്കിടയിൽ തർക്കം ഉണ്ടാകാറുണ്ട്. പലയിടത്തും പലരും പല സമയത്ത് കാണും. മണിക്കൂറുകൾ മുതൽ ദിവസങ്ങളുടെ വ്യത്യാസമുണ്ടാകും. പിറ കണ്ടാൽ മാസവ്രതം തുടങ്ങണം. പിറ കാണുക എന്നുപറഞ്ഞാൽ ഭൂമിയിൽനിന്ന് മനുഷ്യനേത്രങ്ങൾ കൊണ്ട് കാണുക എന്നാണർത്ഥം. It is visual sighting. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അത് വിവിധ സമയങ്ങളായിരിക്കുമല്ലോ. മതാന്ധവിശ്വാസങ്ങൾ പ്രാദേശികമായതുമൂലം ആഗോളമതങ്ങൾ നേരിടുന്ന ഒരു കീറാമുട്ടിയാണിത്.

(4) റമദാൻപിറ സംബന്ധിച്ച് നഗ്നനേത്രം വഴിയുള്ള ആകാശകാഴ്ച തന്നെ വേണം എന്ന നിർബന്ധമാണ് പല മുസ്‌ളീം രാജ്യങ്ങൾക്കും വിഭാഗങ്ങൾക്കും. ഉദാ-ഇന്ത്യ, ഗൾഫ് രാജ്യങ്ങൾ. മലേഷ്യയും തുർക്കിയും മറ്റും ആകാശകാഴ്ചയ്ക്കു പകരം ജോതിശാസ്ത്ര ഗണിതമാണ് പിന്തുടരുന്നത്. അതാകുമ്പോൾ ചന്ദ്രക്കല നേരിട്ട് കാണേണ്ട കാര്യമില്ല.സെക്കൻഡുകളുടെ കൃത്യതയോടെ കണ്ടെത്താം. നൂറ് വർഷത്തെ സമയം കണ്ടെത്തി കലണ്ടറും വെബ്‌സൈറ്റും ഉണ്ടാക്കാം. But, there is a big difference between the birth of the new moon and the moon sighting.

(5) ആകാശകാഴ്ച മറ്റൊരു വിഷയമാണ്. ടെലിസ്‌കോപ്പുകൾ ഉപയോഗിച്ചാൽ കാഴ്ചയ്ക്ക് മൂർച്ചകൂടും. കുന്നിൻ മുകളിൽനിന്ന് നോക്കിയാൽ കുറേക്കൂടി മുന്നേ കാണാം, താഴ്ന്ന പ്രദേശങ്ങളിലേക്ക് പോയാൽ തിരിച്ചും. മുകളിലേക്ക് പോകുംതോറും പിറവി നേരത്തെയാകും. ബഹിരാകാശ സഞ്ചാരിയുടെ ചാന്ദ്രപിറവി വിചിത്രമായിരിക്കും. ടെലസ്‌കോപ്പും ജ്യോതിശാസ്ത്ര കലണ്ടറുമൊക്കെ ഉപയോഗിക്കാം എന്ന് മതപുസ്തകത്തിൽ ഉള്ളതാണോ? അല്ലേയല്ല. അപ്പോഴത് പുസ്തകവിരുദ്ധമല്ലേ? അതെ. ആചാരലംഘനമല്ലേ? അതെ. ഇങ്ങനയല്ലേ ചെയ്യേണ്ടത്? തീർച്ചയായും. എന്തുകൊണ്ട്? കൃത്യത കൈവരും, തമ്മിലടി ഒഴിവാകും. ഇങ്ങനെയല്ലല്ലോ സഹാബിമാർ ചെയ്തിരുന്നത്? അല്ലായിരിക്കാം, So what?! സയൻസ് സദാ മതത്തെ ശുചീകരിക്കട്ടെ. Let science sanitize religions.ലോകത്ത് സമാധാനം പുലരട്ടെ.

Ref-https://gulfnews.com/.../naya-pakistan-scientific-committee-f...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP