Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

297 ദിവസത്തെ നിരാഹാര സമരത്തിന് ശേഷം തുർക്കി സർക്കാർ രാഷ്ട്രീയ തടവുകാരനാക്കിയ മുസ്തഫ കൊച്ചാക്ക് മരണത്തിന് കീഴടങ്ങി; ഹെലിൻ ബോലെകിന് പിന്നാലെ തുർക്കിയിൽ വീണ്ടും നിരാഹാര മരണം; സർക്കാർ വേട്ടയിൽ പൊലിഞ്ഞത് ജനപ്രിയ ബാൻഡിലെ രണ്ട് പ്രിയപ്പെട്ടവർ; കൊച്ചാക്കിനായി പ്രാർത്ഥിച്ച് തുർക്കിയിലെ ആഗോള ജനസമൂഹവും

മറുനാടൻ ഡെസ്‌ക്‌

അങ്കാറ: തുർക്കിയിൽ വീണ്ടും നിരാഹാരം കിടന്ന് മരണം. തുർക്കി സർക്കാർ രാഷ്ട്രീയ തടവുകാരനാക്കിയ മുസ്തഫ കൊച്ചാക്കാണ് ജയിലിൽ വെച്ച് മരിച്ചത്. 297 ദിവസത്തെ നിരാഹാര സമരത്തിന് ശേഷമാണ് കൊച്ചാക്ക് മരിച്ചത്.

2015ൽ മെഹ്മത് സെലിം എന്ന അഭിഭാഷകനെ വധിച്ചതുമായി ബന്ധപ്പെട്ട് സ്ഫോടക വസ്തുക്കളും ആയുധങ്ങളുമെത്തിച്ചു നൽകിയെന്നാരോപിച്ചാണ് മുസ്തഫ കൊച്ചാക്കിനെ ജീവപര്യന്തം ശിക്ഷക്ക് വിധിക്കുന്നത്. ഈ കേസിൽ ശരിയായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് മുസ്തഫ കൊച്ചാക്ക് നിരാഹാര സമരം ആരംഭിച്ചത്.

മെഹ്മത് സെലിമിന്റെ വധവുമായി തനിക്ക് ബന്ധമില്ലെന്നും സ്ഫോടക വസ്തുക്കൾ എത്തിച്ചു നൽകിയിട്ടില്ലെന്നും തന്നെ മർദിച്ച് കുറ്റ സമ്മതം നടത്തിയതാണെന്നും മുസ്തഫ കൊച്ചാക്ക് പറഞ്ഞിരുന്നു.നിരോധിത സംഘടനയുമായി ബന്ധമുണ്ടെന്നും ഭരണഘടന അട്ടിമറിച്ചെന്നും ആരോപിച്ചാണ് മുസ്തഫ കൊച്ചാക്കിനെ ശിക്ഷിക്കുന്നത്. 2017 ഒക്ടോബർ 4നാണ് കൊച്ചാക്കിനെ അറസ്റ്റു ചെയ്യുന്നത്.

12 ദിവസത്തോളം തന്നെ ശാരീരികവും മാനസികവുമായി ഉപദ്രവിച്ചെന്നും തന്നെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്നും കൊച്ചാക്ക് തന്റെ അഭിഭാഷകനെഴുതിയ കത്തിൽ വിശദീകരിക്കുന്നുണ്ട്.മുസ്തഫയുടെ കേസ് വാദിക്കുന്ന തുർക്കിയിലെ നിയമ ഗ്രൂപ്പായ ഹൽക്കിൻ ഹുക്കുക് ബുറോസുവാണ് വെള്ളിയാഴ്ച കൊച്ചാക്കിന്റെ മരണ വാർത്ത പുറത്തുവിട്ടത്. അവരുടെ കക്ഷിക്ക് ശരിയായ വിചാരണയ്ക്കുള്ള അവകാശം നിഷേധിച്ചുവെന്നും നിയമ ഗ്രൂപ്പ് അറിയിച്ചു.

ഒരു സാക്ഷിയെപോലും കോടതിയിൽ വിസ്തരിക്കാൻ അനുവദിക്കാതെ ഭരണകൂടമാണ് കൊച്ചാക്കിനെ കൊലപ്പെടുത്തിയതെന്ന് നിയമ ഗ്രൂപ്പ് ട്വിറ്ററിൽ കുറിച്ചു.തുർക്കി സർക്കാർ നിരോധിച്ച ജനപ്രിയ ഫോക്ക് സംഗീത ഗ്രൂപ്പായ ഗ്രപ്പ് യോറത്തിലെ ഗായികയും ഏപ്രിൽ ആദ്യം തുർക്കിയിൽ മരിച്ചിരുന്നു. നിരാഹാരം ആരംഭിച്ച് 288ാം ദിവസമാണ് ഗായികയായ ഹെലിൻ ബോലെക് മരിച്ചത്.

ബാൻഡിനെതിരേയും അംഗങ്ങൾക്കെതിരെയുമുള്ള സർക്കാറിന്റെ നിലപാട് മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. ഏപ്രിൽ 3ന് ഇസ്താംബൂളിലെ വീട്ടിൽവച്ചായിരുന്നു ഹെലിൻ ബോലെക് അന്തരിച്ചത്.തങ്ങളുടെ ബാൻഡിനോടുള്ള തുർക്കി സർക്കാറിന്റെ നിലപാടിനെതിരെയായിരുന്നു പ്രതിഷേധം ആരംഭിച്ചതെന്ന് ഗ്രൂപ്പിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ നേരത്തെ പറഞ്ഞിരുന്നു.

പ്രതിഷേധ ഗാനങ്ങൾക്ക് പേര് കേട്ട ബാൻഡാണ് ഗ്രപ്പ് യോറം. നിരോധിച്ച റെവലൂഷണറി പീപ്പിൾസ് ലിബറേഷൻ പാർട്ടി ഫ്രന്റുമായി ബാൻഡിന് ബന്ധമുണ്ടെന്നായിരുന്നു തുർക്കി സർക്കാറിന്റെ ആരോപണം.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP