Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിങ്ങൾ മറ്റ് സിനിമകളിൽ നിന്ന് മൊത്തം സീനുകൾ അടക്കം കോപ്പിയടിച്ചു; ഒരു സിനിമ കാണണമെങ്കിൽ പ്രത്യേക അവസ്ഥയും മാനസിക താൽപര്യവും വേണമെന്ന് ഞാൻ മനസ്സിലാക്കുന്നു; 'മറ്റെന്തിനേക്കാൾ മൗലികമായ കലാസൃഷ്ടിയാണ് പാരസൈറ്റ്; പാരാസൈറ്റിനെ പരിഹസിച്ച എസ്.എസ് രാജമൗലിക്ക് മറുപടിയുമായി സംവിധായകൻ പ്രശാന്ത് കുമാർ; പനവളയ്ക്കുന്നതാണ് പുള്ളിയുടെ മെയിനെന്ന് ട്രോളന്മാരും

മറുനാടൻ ഡെസ്‌ക്‌

ഓസ്‌കാർ പുരസ്‌കാര കൊറിയൻ ചിത്രം പാരാസൈറ്റിനെ പരിഹസിച്ച എസ്.എസ് രാജമൗലിയെ വിമർശിച്ച് സംവിധായകൻ പ്രശാന്ത് കുമാർ. 

പാരസൈറ്റ് കണ്ട് ഉറങ്ങിപ്പോയെന്ന പരാമർശത്തിന് മറുപടിയുമായിട്ടാണ് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മിതായി എന്ന ചിത്രത്തിന്റെ സംവിധായകനായ പ്രശാന്ത് കുമാർ് രാജമൗലിയെ വിമർശിച്ച് രംഗത്തെത്തയിരിക്കുന്നത്.

'മറ്റെന്തിനേക്കാൾ മൗലികമായ കലാസൃഷ്ടിയാണ് പാരസൈറ്റ്. മൗലികത കൂടുതൽ ബഹുമാനം അർഹിക്കുന്നു, പ്രത്യേകിച്ച് ഭാഷാ തടസങ്ങളില്ലാതെ അത് ശക്തമാണ്. മറ്റേത് വിദേശ ചിത്രങ്ങളേക്കാളും മികച്ച രീതിയിലാണ് പാരസൈറ്റ്. മൗലികതയെ കുറിച്ച് സംസാരിക്കുമ്പോൾ, ഞാൻ നിങ്ങളുടെ നിരവധി ചിത്രങ്ങളിലെ സന്ദർഭങ്ങളിലേക്ക് വരാം. സൈ എന്ന ചിത്രം തന്നെ ഉദാഹരണമായി എടുക്കാം, നിങ്ങൾ മറ്റ് സിനിമകളിൽ നിന്ന് മൊത്തം സീനുകൾ അടക്കം കോപ്പിയടിച്ചു.

അതും ഒരു വാക്ക് പോലും സൂചിപ്പിക്കാതെ. മറ്റൊരു സംവിധായകരും അതിനെ കുറിച്ച് പറഞ്ഞ് വന്നത് ഞാൻ കേട്ടിട്ടില്ല. അതിന് കാരണം പരസ്പര ബഹുമാനം ഉള്ളതുകൊണ്ടാണ്. ഒരു സിനിമ കാണണമെങ്കിൽ പ്രത്യേക അവസ്ഥയും മാനസിക താൽപര്യവും വേണമെന്ന് ഞാൻ മനസ്സിലാക്കുന്നു. അതിനാൽ പാരസൈറ്റ് പോലുള്ള ചിത്രങ്ങൾ കാണാനുള്ള മാനസികാവസ്ഥ താങ്കൾക്ക ഉണ്ടായിട്ടുണ്ടാവില്ല', എന്നായിരുന്നു പ്രശാന്ത് കുമാറിന്റെ പ്രതികരണം.

തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പാരസൈറ്റ് കണ്ട് തനിക്ക് ബോറടിച്ചുവെന്ന് സംവിധായകൻ പറഞ്ഞത്.ചിത്രം പകുതിയെത്തിയപ്പോഴേക്കും താൻ ഉറങ്ങിപ്പോയതായും രാജമൗലി പറഞ്ഞു.മികച്ചചിത്രത്തിനും മികച്ച സംവിധായകനുമടക്കമുള്ള ഓസ്‌കാർ പുരസ്‌ക്കാരം ലഭിച്ച ചിത്രമാണ് പാരാസൈറ്റ്.ജോക്കർ, 1917, വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്, ഐറിഷ് മാൻ തുടങ്ങിയ മികച്ച ചിത്രങ്ങളോട് മത്സരിച്ചായിരു പാരസൈറ്റ് ഒസ്‌കാർ നേടിയത്.

ബോങ് ജൂൻ ഹോ ആണ് ചിത്രം സംവിധാനം ചെയ്തത്. 92 വർഷത്തെ ഓസ്‌കർ ചരിത്രത്തിൽ ഹോളിവുഡിന് പുറത്തുനിന്നുള്ള ഒരു ഫീച്ചർ ചിത്രത്തിന് മികച്ച സിനിമയ്ക്കുള്ള പുരസ്‌ക്കാരം ലഭിക്കുന്നത് ആദ്യമായിട്ടാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP