Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുഎഇയിൽ നിന്നയച്ച മൃതദേഹങ്ങൾ തിരിച്ചയച്ചത് വേദനാജനകമെന്ന് ഇന്ത്യൻ അംബാസിഡറും; എംബസിയും നിലപാട് അതൃപ്തി അറിയിച്ചതോടെ അടിയന്തര നടപടിയുമായി കേന്ദ്രസർക്കാർ; പ്രവാസികളുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ പുതിയ ഉത്തരവിറക്കി കേന്ദ്രം; വിദേശകാര്യ മന്ത്രാലയത്തിന്റെയും ആരോഗ്യ മന്ത്രാലയത്തിന്റെയും അനുമതിയോടെ മൃതദേഹം കൊണ്ടു വരാമെന്ന് ഉത്തരവ്; കൊവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം തിരിച്ചു കൊണ്ടുവരില്ല; പ്രവാസ ലോകത്തിന്റെ പ്രതിഷേധത്തിന് ഒടുവിൽ തീരുമാനം

യുഎഇയിൽ നിന്നയച്ച മൃതദേഹങ്ങൾ തിരിച്ചയച്ചത് വേദനാജനകമെന്ന് ഇന്ത്യൻ അംബാസിഡറും; എംബസിയും നിലപാട് അതൃപ്തി അറിയിച്ചതോടെ അടിയന്തര നടപടിയുമായി കേന്ദ്രസർക്കാർ; പ്രവാസികളുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ പുതിയ ഉത്തരവിറക്കി കേന്ദ്രം; വിദേശകാര്യ മന്ത്രാലയത്തിന്റെയും ആരോഗ്യ മന്ത്രാലയത്തിന്റെയും അനുമതിയോടെ മൃതദേഹം കൊണ്ടു വരാമെന്ന് ഉത്തരവ്; കൊവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം തിരിച്ചു കൊണ്ടുവരില്ല; പ്രവാസ ലോകത്തിന്റെ പ്രതിഷേധത്തിന് ഒടുവിൽ തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: യു.എ.ഇയിൽ മരിച്ച മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ച ശേഷം തിരിച്ചയച്ച നടപടിയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ തീരുമാനം തിരുത്തി കേന്ദ്രസർക്കാർ. മൃതദേഹങ്ങൾ തിരികെ അയച്ചത് വേദനാജനകമാണെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസിഡർ പവൻ കപൂറും വ്യക്തമാക്കിതോടെ കേന്ദ്രസർക്കാർ പുതിയ ഉത്തരവിറക്കി. പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടു വരാനാണ് കേന്ദ്രസർക്കാർ അനുമതി നൽകിയത്. ഇതോടെ ഇതുമായി ബന്ധപ്പെട്ട തർക്കങ്ങളും തീർന്നു.

വിദേശകാര്യമന്ത്രാലയത്തിന്റെയും ആരോഗ്യമന്താലയത്തിന്റെയും അനുമതിയോടെ മൃതദേഹം കൊണ്ടു വരാം എന്ന് ഉത്തരവിൽ പറയുന്നു. ഇതോടെ ഈ ദിവസങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി മരണപ്പെട്ട മലയാളികൾ അടക്കമുള്ളവരുടെ മൃതദേഹങ്ങൾ നാട്ടിൽ തിരിച്ച് എത്തിക്കാൻ വഴിയൊരുങ്ങി. അതേസമയം കൊവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം തിരിച്ചു കൊണ്ടു വരാൻ സാധിക്കില്ല. കൊവിഡ് രോഗികൾ മരണപ്പെട്ടാൽ ഏറ്റവും അടുത്തുള്ള പ്രദേശത്ത് തന്നെ സംസ്‌കരിക്കുന്നതാണ് പതിവ്.

നേരത്തെ കോവിഡോ മറ്റേതെങ്കിലും പകരുന്ന രോഗങ്ങളോ മൂലമല്ലാതെ മരിച്ചവരുടെ മൃതദേഹങ്ങൾ മാത്രമാണ് എല്ലാവിധ പരിശോധനകളും നടത്തി സാക്ഷ്യപത്രങ്ങൾ നേടിയ ശേഷം ഇന്ത്യയിലേക്ക് അയക്കുന്നത് എന്നായിരുന്ന യുഎഇയിലെ ഇന്ത്യൻ അംബാസിഡർ പവൻ കപൂർ പറഞ്ഞത്. എന്നാൽ അങ്ങിനെ കഴിഞ്ഞ ദിവസം അയച്ച മൂന്ന് മൃതദേഹങ്ങളാണ് ഡൽഹി വിമാനത്താവളത്തിൽ നിന്ന് യു.എ.ഇയിലേക്ക് തിരിച്ചയക്കപ്പെട്ടത്. . അതേ സമയം കോറേണ വിഷയവുമായി ബന്ധപ്പെട്ടാണോ മൃതദേഹം തിരിച്ചയച്ചതെന്ന് വ്യക്തമല്ലെന്നും കോവിഡ് ബാധിച്ച ഒരു മൃതദേഹവും നാട്ടിലേക്ക് അയക്കുന്നില്ലെന്നും അംബാസഡർ വ്യക്തമാക്കി. പ്രശ്നം പരിഹരിക്കാൻ ശ്രമിച്ച് കൊണ്ടിരിക്കുകയാണന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഉത്തരവിറക്കിയത്.

നേരത്തെവിമാനത്തിൽ നിന്ന് ഇറക്കാൻ പോലും അനുവദിക്കാതെ മൃതദേഹങ്ങൾ തിരിച്ചയക്കുകയായിരുന്നു. ജഗസീർ സിംങ്, സഞ്ജീവ് കുമാർ, കമലേഷ് ഭട്ട് എന്നിവരുടെ മൃതദേഹങ്ങളാണ് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും അബുദബിയിലേക്ക് തന്നെ തിരിച്ചെത്തിച്ചത്. മരിച്ചവരുടെ ബന്ധുക്കൾ വിമാനത്താവളത്തിൽ എത്തി കരഞ്ഞ് അപേക്ഷിച്ചിട്ടും അധികൃതർ കനിഞ്ഞില്ലെന്ന് ആക്ഷേപമുണ്ട്. യാത്രാ വിമാനങ്ങൾക്ക് അനുമതിയില്ലാത്തതിനാൽ വ്യവസായികളുടെയും കാർഗോ കമ്പനികളുടെയും കനിവിൽ ഒട്ടേറെ പ്രയാസങ്ങൾ സഹിച്ച് കാർഗോ വിമാനങ്ങളിലാണ് മൃതദേഹങ്ങൾ അയച്ചു വന്നിരുന്നത്.

അതിനിടെ പ്രവാസികളെ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങളുമായി കേന്ദ്ര സർക്കാർ ആശയ വിനിയമം തുടങ്ങി. കൂടിയാലോചന പൂർത്തിയാക്കാൻ കുറച്ചുകൂടി സമയമെടുക്കുമെന്ന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി സംസ്ഥാനങ്ങളെ അറിയിച്ചു. നടപടി ക്രമങ്ങൾ തുടങ്ങാൻ തയ്യാറെന്ന് വിദേശകാര്യ മന്ത്രാലയവും യോഗത്തിൽ വ്യക്തമാക്കി.

മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ യോഗത്തിന് മുന്നോടിയായാണ് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെയും പൊലീസ് മേധാവികളുടെയും യോഗം വിളിച്ചത്. പ്രവാസികളെ മടക്കിയെത്തിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾക്ക് കുറച്ചുകൂടി സമയം വേണമെന്നാണ് ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ യോഗത്തെ അറിയിച്ചത്. മൂന്നുനാലു മാസം നീണ്ടു നിൽക്കുന്നതാവും പ്രവാസികളുടെ മടക്കം. സംസ്ഥാനങ്ങളിൽ വലിയ മുന്നൊരുക്കങ്ങൾ ആവശ്യമുണ്ട്. ലക്ഷക്കണക്കിന് ആളുകളുള്ളതിനാൽ വിമാനങ്ങളുടെ ലഭ്യതയും പരിശോധിക്കണം.

രോഗബാധയില്ലെന്ന പരിശോധനാ സർട്ടിഫിക്കറ്റുള്ളവരെയാവും രാജ്യത്തേക്ക് മടക്കിയെത്തിക്കുക. പ്രവാസികളെ എത്തിക്കാൻ വിദേശ രാജ്യങ്ങളുടെ രാഷ്ട്രീയ അനുമതിയും ആവശ്യമുണ്ട്. ഇക്കാര്യങ്ങളിൽ പ്രാഥമിക നടപടി തുടങ്ങാമെന്ന് വിദേശകാര്യ മന്ത്രാലയം യോഗത്തിൽ വ്യക്തമാക്കി. മടങ്ങിവരുന്ന പ്രവാസികളുടെ കണക്കെടുപ്പ് വൈകാതെ തുടങ്ങും. പ്രവാസികളുടെ മടക്കത്തെ കേരളം സ്വാഗതം ചെയ്തു. 14 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കണമെന്ന് പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടു. കൊവിഡ് കാരണം ദുരിതമനുഭവിക്കുന്നവർക്കായി പ്രമുഖ പ്രവാസികളെയും സംഘടനകളെയും ഉൾപ്പെടുത്തി ടാസ്‌ക് ഫോഴ്‌സുകൾ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ശശി തരൂർ എംപി പ്രധാനമന്ത്രിക്ക് കത്തെഴുതി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP