Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാലത്തായി ബാലപീഡന കേസിൽ പത്മരാജനെതിരെ വീണ്ടും ഗുരുതര ആരോപണം; ബിജെപി നേതാവ് പെൺകുട്ടിയെ സുഹൃത്തിന് കാഴ്‌ച്ചവെച്ചെന്നും പരാതി; പത്മരാജൻ വീടിന് പുറത്ത് കാവൽനിൽക്കവേ പീഡിപ്പിച്ച് ബുള്ളറ്റ് ബൈക്കിൽ എത്തിയ ആളെന്ന് പെൺകുട്ടിയുടെ കുടുംബം പരാതിയിൽ; പുതിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി പാനൂർ പൊലീസ്; കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഉടൻ തുടങ്ങും; ബാലപീഡകനായ ബിജെപിക്കാരന് കുരുക്ക് മുറുകുന്നു

പാലത്തായി ബാലപീഡന കേസിൽ പത്മരാജനെതിരെ വീണ്ടും ഗുരുതര ആരോപണം; ബിജെപി നേതാവ് പെൺകുട്ടിയെ സുഹൃത്തിന് കാഴ്‌ച്ചവെച്ചെന്നും പരാതി; പത്മരാജൻ വീടിന് പുറത്ത് കാവൽനിൽക്കവേ പീഡിപ്പിച്ച് ബുള്ളറ്റ് ബൈക്കിൽ എത്തിയ ആളെന്ന് പെൺകുട്ടിയുടെ കുടുംബം പരാതിയിൽ; പുതിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി പാനൂർ പൊലീസ്; കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഉടൻ തുടങ്ങും; ബാലപീഡകനായ ബിജെപിക്കാരന് കുരുക്ക് മുറുകുന്നു

ജാസിം മൊയ്തീൻ

പാനൂർ: കണ്ണൂർ പാലത്തായി പീഡനക്കേസിൽ പുതിയ പരാതിയുമായി പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബം. ബിജെപി നേതാവും അദ്ധ്യാപകനുമായ പ്രതി പത്മരാജന്റെ സുഹൃത്തും പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു എന്നാണ് പുതിയ പരാതിയിൽ പറയുന്നത്. പത്മരാജൻ പെൺകുട്ടിയെ പൊയിലൂരിലെ ഒരു വീട്ടിലെത്തിക്കുകയും ബുള്ളറ്റിലെത്തിയ ഒരാൾ അവിടെ വച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പുതിയ പരാതിയിലുള്ളത്.

പരാതിയിൽ പറയുന്ന ദിവസം പ്രത്യേക ക്ലാസുണ്ടെന്ന് പറഞ്ഞ് പെൺകുട്ടിയെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തുകയും അവിടെ നിന്നും പെൺകുട്ടിയെ പൊയിലൂരിലെ വീട്ടിലെത്തിക്കുകയുമായിരുന്നു. ഈ വീട്ടിൽ വച്ചാണ് ബുള്ളറ്റിൽ വന്നയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. ഈ സമയത്ത് പത്മരാജൻ വീടിന് പുറത്ത് കാവൽനിൽക്കുകയായിരുന്നു എന്നും പരാതിയിൽ പറയുന്നു. നേരത്തെ കടുത്ത മാനസിക സംഘർഷങ്ങൾക്കിടയിൽ നൽകിയ മൊഴിയിൽ ഇത് രേഖപ്പെടുത്തിയിരുന്നില്ല. പിന്നീട് കൗൺസിലിംഗുകൾക്ക് ശേഷമാണ് കുട്ടി ഇക്കാര്യങ്ങൾ കൂടി വ്യക്തമാക്കിയിരിക്കുന്നത്.

പുതിയ പരാതിയുടെ അടിസ്ഥാനത്തിൽ പാനൂർ പൊലീസ് വീണ്ടും പ്രതിയെ കസ്റ്റഡിയിൽ വാങ്ങി. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കുന്നതിന് തൊട്ടുമുന്നെയാണ് പത്മരാജനെ പാനൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. പ്രതിയെ പീഡനം നടന്ന സ്‌കൂളിലും പൊയിലൂരിലെ വീട്ടിലും കൊണ്ടുപോയി വീണ്ടും തെളിവെടുപ്പ് നടത്തിയതായാണ് വിവരം. അതീവ രഹസ്യമായാണ് പൊലീസ് ഇക്കാര്യങ്ങൾ നടത്തിയിട്ടുള്ളത്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയ സാഹചര്യത്തിൽ നിലവിൽ കേസിന്റെ ചുമതലയില്ലാത്ത പാനൂർ സിഐ അടക്കമുള്ളവർ വീണ്ടും ഇടപെടുന്നത് കേസ് അട്ടിമറിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

തലശ്ശേരി ജയിലിൽ റിമാന്റിലായിരുന്നു പ്രതി. ഇവിടെ നിന്ന് മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. നേരത്തെ പിടിയിലായ ദിവസം പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നില്ലെന്നും ആരോപണമുണ്ട്. അതേ സമയം ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായല്ല പൊലീസ് ഇപ്പോൾ പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയതെന്ന് പാനൂർ സിഐ മറുനാടൻ മലയാളിയോട് പറഞ്ഞു. നേരത്തെ തന്നെ കസ്റ്റഡി അപേക്ഷ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും വേണ്ടിയാണ് ഇപ്പോൾ കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കുമെന്നും പാനൂർ സിഐ ഫയാസ്അലി മറുനാടൻ മലയാളിയോട് പറഞ്ഞു.

പീഡനത്തിനിരയായ കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. നേരത്തെ ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് കമ്മറ്റിയുടെ പ്രസിഡണ്ടുകൂടിയായിരുന്ന പ്രതിയുടെ അറസ്റ്റ് വൈകുന്നതിൽ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയർന്നിരുന്നു. പൊലീസും ബിജെപിയും ഒത്തുകളിക്കുകയാണെന്ന ആരോപണം ഭരണപക്ഷ അനുകൂല സംഘടനകൾ പോലും പറഞ്ഞിരുന്നു. മാർച്ച് 17ന് തന്നെ പരാതി ലഭിച്ചിട്ടും ദിവസങ്ങളോളം വൈകിയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP