Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചോറ് പോലെ തന്നെ പ്രിയപ്പെട്ടതാണ് അദ്ദേഹത്തിന് വൈനും; വൈൻ ഷോപ്പുകൾ തുറക്കണമെന്ന് ആവശ്യപ്പെട്ട രാജ് താക്കറയെ പരിഹസിച്ച് ശിവസേന; വൈൻ ഷോപ്പുകൾ മാത്രമല്ല മദ്യ ഫാക്ടറികൾ പോലും അടഞ്ഞു കിടക്കുന്നെന്ന കാര്യം മറക്കരുതെന്നും സാംന എഡിറ്റോറിയലിലൂടെ പരിഹാസവും

മറുനാടൻ ഡെസ്‌ക്‌

മുംബൈ: സർക്കാരിന്റെ വരുമാനം വർധിപ്പിക്കാൻ വൈൻ ഷോപ്പുകൾ തുറക്കണമെന്ന് ആവശ്യം ഉന്നയിച്ച രാജ് താക്കറയെ പരിഹസിച്ച് ശിവസേന.ലോക് ഡൗൺ കാരണം വൈൻ ഷോപ്പുകൾ മാത്രമല്ല മദ്യ ഫാക്ടറികൾ തന്നെ അടച്ചിട്ടിരിക്കുകയാണെന്ന കാര്യം രാജ് താക്കറെ അറിഞ്ഞിരിക്കണമെന്ന് ശിവസേന പറഞ്ഞു. ശിവസേനയുടെ മുഖപത്രമായ സാംനയുടെ എഡിറ്റോറിയലിലായിരുന്നു രാജ് താക്കറക്കെതിരെയുള്ള പരിഹാസം.

'ഷോപ്പുകൾ തുറക്കുന്നതിലൂടെ മാത്രം നിങ്ങൾക്ക് വരുമാനം ലഭിക്കുകയില്ല. ഒരു വിതരണക്കാരൻ ഫാക്ടറികളിൽ നിന്ന് ഉൽപ്പന്നം വാങ്ങുമ്പോൾ സർക്കാരിന് എക്സൈസ്, സെയിൽസ് ടാക്സ് രൂപത്തിൽ വരുമാനം ലഭിക്കും. ഈ യൂണിറ്റുകൾ ആരംഭിക്കുന്നതിന് തൊഴിലാളികൾ ആവശ്യമാണ്. കൂടാതെ, ഷോപ്പുകൾ വീണ്ടും തുറന്നാൽ സാമൂഹിക അകലം പാലിക്കില്ല, ' എഡിറ്റോറിയലിൽ പറയുന്നു.

രാജ് താക്കറെ വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസർക്ക് (സി.എം.ഒ) അയച്ച കത്തിൽ, വൈൻ ഷോപ്പുകൾ തുറന്നിടാൻ അനുവദിക്കുന്നത് മദ്യ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടിയല്ല, മറിച്ച് ബുദ്ധിമുട്ടുള്ള സമയങ്ങളിൽ വരുമാനത്തിന്റെ വരവ് ഉറപ്പാക്കാനാണ് എന്നായിരുന്നു പറഞ്ഞിരുന്നത്.

എന്നാൽ രാജ് താക്കറക്ക് ഭക്ഷണത്തെക്കാൾ പ്രധാനപ്പെട്ടതാണ് മദ്യം എന്നായിരുന്നു ശിവസേന പറഞ്ഞത്.

ഭക്ഷണം പോലെ പ്രധാനപ്പെട്ടതാണ് തനിക്ക് മദ്യവും എന്നാണ് രാജ് താക്കറെ ഉന്നയിച്ച ആവശ്യത്തിൽ നിന്ന് മനസ്സിലാകുന്നത്. ആളുകൾക്ക് ചോറ് പ്രധാനമാണെന്നും എന്നാൽ അത്രതന്നെ പ്രധാനമാണ് ക്വാർട്ടറും പെഗ്ഗും എന്ന വിലപ്പെട്ട വിവരമാണ് രാജ് താക്കറെ പങ്കുവെച്ചതെന്നും ശിവസേന പരിഹസിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP