Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് ബാധിച്ച് മരിച്ച സ്ത്രിയുടെ മൃതദേഹം സംസ്‌കാരിക്കാൻ അനുവദിക്കാതെ തടഞ്ഞ് എംഎ‍ൽഎയും നാട്ടുകാരും; ബണ്ട്വൾ സ്വദേശിയായ സ്ത്രിയുടെ മൃതദേഹം തടഞ്ഞത് മംഗലൂർ നോർത്ത് എംഎ‍ൽഎ ഭരത് ഷെട്ടിയുടെ നേതൃത്വത്തിലുള്ള സംഘം; ആരോഗ്യപ്രവർത്തകരെ തടഞ്ഞത് ഡോക്ടർ കൂടിയായ എംഎ‍ൽഎ

മറുനാടൻ ഡെസ്‌ക്‌

മംഗലൂരു: മംഗലരൂരുവിൽ കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം സംസ്‌കരിക്കാൻ അനുവദിക്കാതെ തടഞ്ഞു. മംഗലൂർ നോർത്ത് എംഎ‍ൽഎ ഭരത് ഷെട്ടിയുടെ നേതൃത്വത്തിൽ സംഘടിച്ചെത്തിയ നാട്ടുകാരാണ് മൃതദേഹവുമായി എത്തി. ആരോഗ്യപ്രവർത്തകരെ തടഞ്ഞത്.

വ്യാഴാഴ്ചയാണ് ബണ്ട്വാൾ സ്വദേശിയായ സ്ത്രീ കൊവിഡ് 19 ബാധിച്ച് മരിച്ചത്. സംസ്‌കാരത്തിനായി പച്ചനാടിയിലെ പൊതു ശ്മശാനത്തിലെത്തിച്ചപ്പോഴാണ് എംഎൽഎയുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്. തുടർന്ന് മൃതദേഹം മൂഡ്‌ഷെഡേയിലെ ശ്മശാനത്തിലെത്തിച്ചെങ്കിലും ഇവിടെയും പ്രതിഷേധമുണ്ടായതിനെ തുടർന്ന് സംസ്‌കാരം നടത്താനായില്ല. തുടർന്ന് കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിയോടെ കൈകുഞ്ചയിലെത്തിയാണ് സംസ്‌കാരം നടത്തിയത്.

ആദ്യം മരിച്ച സ്ത്രീയുടെ ശരീരം സംസ്‌കരിക്കാൻ കൊണ്ടുപോയപ്പോഴും പ്രതിഷേധം ഉണ്ടായിരുന്നു. ഡോക്ടർ കൂടിയാണ് മംഗളുരു നോർത്ത് എംഎൽഎ ആയ ഭരത് ഷെട്ടി. ഇയാൾക്ക് കൊവിഡ് പ്രതിരോധ ചുമതല കൂടി ഉണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP