Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അഭിനേതാക്കളെല്ലാം സ്വന്തം കഥാപാത്രങ്ങളാകുന്ന'ഒരു ഗുൽമോഹർ കോവിഡ് കാലം' റിലീസ് ചെയ്തു

അഭിനേതാക്കളെല്ലാം സ്വന്തം കഥാപാത്രങ്ങളാകുന്ന'ഒരു ഗുൽമോഹർ കോവിഡ് കാലം' റിലീസ് ചെയ്തു

സ്വന്തം ലേഖകൻ

ഈ കോവിഡ് കാലത്ത് 30 സുഹൃത്തുക്കൾ 7 രാജ്യങ്ങളിലായി ആയിരിക്കുന്ന ഇടങ്ങളിൽ ചിത്രീകരിച്ച് പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് വ്യത്യസ്ഥമായ ഒരു ഹ്രസ്വചിത്രം പിറവി കൊണ്ടു. തേവലക്കര ബി.എച്ച്.എസ്സിലെ 92 ബാച്ചിലെ സുഹൃത്തുക്കൾ ഒരുക്കിയ 'ഒരു ഗുൽമോഹർ കോവിഡ് കാലം കഴിഞ്ഞ ദിവസം യൂട്യൂബിലൂടെ റിലീസായി. ഹ്രസ്വചിത്രത്തിന് കഥയും, തിരക്കഥയും, സംഭാഷണവും ഒരുക്കിയത് ബിജു തങ്കച്ചൻ (യു.എ.ഇ), ചിത്ര സംയോജനം വിജിത് വിജയൻ പിള്ള (കുവൈത്ത്), സംവിധാനം സുരേഷ് മാമ്പുഴ (കുവൈത്ത് ). അഭിനയിക്കാൻ താൽപര്യമുള്ള 30 പേരെ ചങ്ങാതിക്കൂട്ടം എന്ന ഇവരുടെ വാട്‌സ് അപ്പ് ഗ്രൂപ്പിലൂടെ കണ്ടെത്തുകയായിരുന്നു. തിരക്കഥ പ്രകാരമുള്ള രംഗങ്ങൾ മൊബൈലിൽ ഷൂട്ട് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിൽ അഭിനയിച്ചിരിക്കുന്ന എല്ലാവരും അവരവരായിതന്നെ അവരുടെ ജീവിത ഇടങ്ങളാണ് ലൊക്കേഷനാക്കിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP