Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പേടിഎം-വോഡഫോൺ ഐഡിയ പങ്കാളിത്തത്തോടെ റീചാർജ് സാത്തി പദ്ധതി

സ്വന്തം ലേഖകൻ

കൊച്ചി: വോഡഫോൺ ഐഡിയ പ്രീപെയ്ഡ് റീചാർജുകൾ ആർക്കും പേടിഎം ആപ്പിലൂടെ ചെയ്യാൻ കഴിയുന്ന റീചാർജ് സാത്തി പദ്ധതിക്ക് പേടിഎമ്മും വോഡഫോൺ ഐഡിയയും ചേർന്ന് തുടക്കം കുറിച്ചു. ഫാർമസിസ്റ്റുമാർ, പാൽ-പത്ര വിതരണക്കാർ, സെക്യൂരിറ്റി ജീവനക്കാരായ വ്യക്തികൾ തുടങ്ങി ഏതൊരു പേടിഎം ഉപഭോക്താവിനും ഈ പദ്ധതിയുടെ ഭാഗമായി ഏതു വോഡഫോൺ ഐഡിയ നമ്പറും റീചാർജു ചെയ്യുകയും വരുമാനം നേടുകയും ചെയ്യാം.

പേടിഎം ആപ്പിലെ പ്രീപെയ്ഡ്/പോസ്റ്റ്പെയ്ഡ് പെയ്മെന്റ് വിഭാഗത്തിലെ സ്റ്റേ അറ്റ് ഹോം എസ്സൻഷ്യൽസ് വിഭാഗം വഴിയാണ് എല്ലാ റീചാർജുകളും ഇടപാടുകളും സുരക്ഷിതമായി നടത്തുക. വ്യക്തികൾക്കും ചെറുകിട ബിസിനസുകാർക്കും പ്രതിമാസം 5000 രൂപ വരെ അധിക വരുമാനം നേടാൻ സഹായിക്കുന്നതാണ് റീചാർജ് സാത്തി പദ്ധതി. പേടിഎം ആപ്പ് ഡൗൺലോഡു ചെയ്ത് രജിസ്റ്റർ ചെയ്താലുടൻ മൊബൈൽ റീചാർജ് വിൽപനയും ആരംഭിക്കാനാവും.

ജനങ്ങൾക്ക് ഏറെ സഹായവും അതോടൊപ്പം അധിക വരുമാനം നൽകുന്നതുമാണ് ഈ പദ്ധതിയെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ പേടിഎം സീനിയർ വൈസ് പ്രസിഡന്റ് അഭയ് ശർമ്മ ചൂണ്ടിക്കാട്ടി.

എല്ലാ സമയത്തും തങ്ങളുടെ ഉപഭോക്താക്കളെ കണക്ടഡ് ആയിരിക്കാൻ സഹായിക്കുന്ന തുടർച്ചയായ പ്രതിബദ്ധതയാണ് ഇതെന്ന് വോഡഫോൺ ഐഡിയ വിപണന വിഭാഗം ഡയറക്ടർ അവ്നീഷ് ഖോസല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP