Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദേശത്ത് കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കണം: പ്രവാസി ലീഗൽ സെൽ നിവേദനം സമർപ്പിച്ചു

വിദേശത്ത് കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കണം: പ്രവാസി ലീഗൽ സെൽ നിവേദനം സമർപ്പിച്ചു

സ്വന്തം ലേഖകൻ

കോവിഡ്-19 രോഗമല്ലാത്ത കാരണത്താൽ ഗൾഫ് രാജ്യങ്ങളിൽ മരണപ്പെട്ട പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി പ്രവാസി ലീഗൽ സെൽ കേന്ദ്ര അഭ്യന്തര മന്ദ്രാലയത്തിന് നിവേദനം സമർപ്പിച്ചു.

കോവിഡ്-19 രോഗമല്ലാത്ത കാരണത്താൽ മരണപ്പെട്ട പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങളെല്ലാം ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലെത്തിക്കുന്നതിന് ഏപ്രിൽ 23 വരെ യാതൊരുവിധ തടസ്സങ്ങളും കാലതാമസവും ഉണ്ടായിരുന്നില്ല. എന്നാൽ പുതിയ ഉത്തരവ് പ്രകാരം ഗൾഫ് രാജ്യങ്ങളിൽ നിന്നും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരുന്നതിന് ഡൽഹിയിലുള്ള ആഭ്യന്തര മന്ദ്രാലയത്തിന്റെ നിരാക്ഷേപ പത്രം (Non Objection Certificate) വേണമെന്ന് ആവശ്യപ്പെടുന്നു. ഈ കാരണത്താൽ വിത്തേശത്തുള്ള ഇന്ത്യൻ എംബസികൾ മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുന്നതിന് ക്ലീറൻസ് സർട്ടിഫിക്കറ്റ് നൽകുന്നില്ല.

കോവിഡ് 19 കാരണങ്ങളില്ലാതെ മരണപ്പെടുന്ന പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഇത്തരത്തിലുള്ള സർട്ടിഫിക്കറ്റോ നിരാക്ഷേപ പത്രമോ ഇല്ലാതെ മുൻപ് ചരക്ക് വിമാനങ്ങളിൽ നാട്ടിലെത്തിക്കാൻ ആഭ്യന്തര മന്ദ്രാലയം അനുവദിച്ചിട്ടുണ്ട്. അത്തരം ഒരു സാഹചര്യം നിലനിൽക്കവെയാണ് മന്ദ്രാലയത്തിന്റെ പുതിയ ഉത്തരവ് നിലവിൽ വരുന്നതും പ്രവാസി ഇന്ത്യക്കാർക്ക് വളരെയധികം പ്രയാസങ്ങൾക്ക് വഴിവെച്ചതും.

ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം കേന്ദ്ര അഭ്യന്തര മന്ദ്രാലയത്തിനും കേന്ദ്ര വ്യമായേന മന്ദ്രാലയത്തിനും വിദേശകാര്യാ മന്ദ്രാലയത്തിനും നിവേദനം സമർപ്പിച്ചത്.

മാന്യമായ മൃതസംസ്‌കാരം ഇന്ത്യൻ ഭരണഘടനയുടെ 21 ആം വകുപ്പ് ഉറപ്പ് വരുത്തുന്ന മൗലിക അവകാശമാണെന്നും അതിനാൽ കോവിഡ് 19 രോഗകാരണങ്ങളില്ലാതെ മരണപ്പെട്ട പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം അടിയന്തരമായി നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രവാസി ലീഗൽ സെൽ നൽകിയ നിവേദനത്തിൽ ആവശ്യപെടുന്നു.

കുവൈറ്റിൽ മൂന്ന് പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ തടഞ്ഞു വച്ചിരിക്കുന്ന വിവരവും ഇതുകൂടാതെ യു എ ഇ, സൗദി, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിലും സമാനമായി മൃതദേഹങ്ങൾ തടഞ്ഞുവച്ചിരിക്കുകയാണെന്നും ബഹ്റൈൻ പ്രവാസി ലീഗൽ സെൽ കോ-ഓർഡിനേറ്റർ അമൽദേവ് ഒ കെയുടെ നേതൃത്വത്തിൽ സമർപ്പിച്ച നിവേദനത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP