Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലണ്ടനിൽ നിന്നും ഒന്നര മാസം മുമ്പ് എത്തിയ ഇമ്രാനെ കുത്തിക്കൊന്നത് സ്വന്തം പിതാവ്; കടം വാങ്ങിയ പണത്തെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ അബ്ദുൽ ഹമീദ് കൊലപ്പെടുത്തിയത് ഏക മകനെയും; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തതുകൊല്ലപ്പെട്ട യുവാവിന്റെ അമ്മയുടെ പരാതിയെ തുടർന്ന്

ലണ്ടനിൽ നിന്നും ഒന്നര മാസം മുമ്പ് എത്തിയ ഇമ്രാനെ കുത്തിക്കൊന്നത് സ്വന്തം പിതാവ്; കടം വാങ്ങിയ പണത്തെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ അബ്ദുൽ ഹമീദ് കൊലപ്പെടുത്തിയത് ഏക മകനെയും; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തതുകൊല്ലപ്പെട്ട യുവാവിന്റെ അമ്മയുടെ പരാതിയെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

സൂററ്റ്: അമ്മയുടെ പരാതിയെ തുടർന്ന് മകനെ കൊലപ്പെടുത്തിയ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പണം സംബന്ധിച്ച തർക്കത്തിനൊടുവിലാണ് പിതാവ് സ്വന്തം മകനെ കുത്തിക്കൊലപ്പെടുത്തിയത്. ഗുജറാത്തിലെ സൂററ്റിലാണ് ദാരുണ സംഭവം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് അബ്ദുൽ ഹമീദ് മണിയാർ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലചെയ്യപ്പെട്ട ആളുടെ അമ്മയുടെ പരാതിയിലാണ് അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ഏക മകനായ ഇമ്രാൻ ആണ് മരിച്ചത്.

ലണ്ടനിൽ സ്ഥിര താമസമാക്കിയ ഇമ്രാൻ (36) ഒന്നര മാസം മുൻപ് ഭാര്യയ്ക്കും കുട്ടിക്കുമൊപ്പമാണ് സൂററ്റിലെ വീട്ടിലെത്തിയത്. കഴിഞ്ഞ പത്ത് വർഷമായി ലണ്ടനിലെ ഒരു ഹോട്ടലിലാണ് ഇമ്രാൻ ജോലി ചെയ്യുന്നത്. തിരികെ ലണ്ടനിലേക്ക് ഇന്ന് പോകാനിരിക്കെയാണ് ഇന്നലെ അച്ഛനുമായി തർക്കമുണ്ടാകുന്നതും തർക്കം കൊലപാതകത്തിൽ കലാശിച്ചതും. 1.80 ലക്ഷം രൂപയെച്ചൊല്ലിയാണ് തർക്കം ഉടലെടുത്തത്. ലണ്ടനിൽ നിന്ന് തിരിച്ചെത്തിയ ഇമ്രാൻ വീട് പുതുക്കിപ്പണിയുന്നതിനായി അബ്ദുൽ ഹമീദിൽ നിന്ന് ഇത്രയും തുക കടം വാങ്ങിയിരുന്നു. കുറച്ച് തുക മറ്റ് സുഹൃത്തുക്കളിൽ നിന്നും സ്വരൂപിച്ചു.

ലണ്ടനിലേക്ക് മടങ്ങും മുൻപ് പണം തിരികെ നൽകണമെന്ന് അബ്ദുൽ ഹമീദ് ഇമ്രാനോട് ആവശ്യപ്പെട്ടു. എന്നാൽ തന്റെ കൈയിൽ ഇപ്പോൾ പണമില്ലെന്നും തിരികെയെത്തുമ്പോൾ നൽകാമെന്നും ഇമ്രാൻ പറഞ്ഞു. എന്നാൽ ഇത് അംഗീകരിക്കാൻ അബ്ദുൽ ഹമീദ് തയ്യാറായില്ല. ഇമ്രാൻ ലണ്ടനിലേക്ക് മടങ്ങിയാൽ തനിക്ക് പണം ലഭിക്കില്ലെന്ന് അബ്ദുൽ ഹമീദ് ഭയപ്പെട്ടിരുന്നു. വീടിന്റെ ഒരു ഭാഗം വാടകയ്ക്ക് നൽകി വാടകയിനത്തിലൂടെ പണം തിരികെ പിടിക്കാമെന്ന ആശയവും ഇമ്രാൻ പറഞ്ഞെങ്കിലും ഇതും അബ്ദുൽ ഹമീദ് അംഗീകരിച്ചില്ല.

പിന്നീട് പണത്തെച്ചൊല്ലി കിടപ്പുമുറിയിൽ വച്ച് സ്വന്തം ഭാര്യ സംസുനിസയുമായി അബ്ദുൽ ഹമീദ് വാക്കുതർക്കമുണ്ടാക്കി. പിന്നാലെ ഇമ്രാനും അബ്ദുൽ ഹമീദും തമ്മിൽ കൈയാങ്കളി അരങ്ങേറി. അതിനിടെ അബ്ദുൽ ഹമീദ് ഇമ്രാനെ കുത്തുകയായിരുന്നു. ഉടൻ തന്നെ ഇമ്രാനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യയുടെ പരാതിയിലാണ് പൊലീസ് അബ്ദുൽ ഹമീദിനെതിരെ കേസെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP