Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യത്തെ 70ശതമാനം വിദ്യാർത്ഥികളും ശാരീരികമായി ഫിറ്റല്ല; സ്‌കൂൾ കരിക്കുലം മുതൽ കായിക വിദ്യാഭ്യാസം നിലബസിൽ ഉൾപ്പെടുത്തണം; മഹാമാരികളെ തുരത്താൻ കായിക വിദ്യാഭ്യാസം ലോവർ പ്രൈമറി തലം മുതൽ നടപ്പാക്കണം; പ്രധാനമന്ത്രിക്ക് കത്ത് അയച്ച് കാലിക്കറ്റ് സർവകലാശാല കായിക വകുപ്പ് മേധാവി ഡോ. സക്കീർ ഹുസൈൻ

രാജ്യത്തെ 70ശതമാനം വിദ്യാർത്ഥികളും ശാരീരികമായി ഫിറ്റല്ല; സ്‌കൂൾ കരിക്കുലം മുതൽ കായിക വിദ്യാഭ്യാസം നിലബസിൽ ഉൾപ്പെടുത്തണം; മഹാമാരികളെ തുരത്താൻ കായിക വിദ്യാഭ്യാസം ലോവർ പ്രൈമറി തലം മുതൽ നടപ്പാക്കണം; പ്രധാനമന്ത്രിക്ക് കത്ത് അയച്ച് കാലിക്കറ്റ് സർവകലാശാല കായിക വകുപ്പ് മേധാവി ഡോ. സക്കീർ ഹുസൈൻ

ജംഷാദ് മലപ്പുറം

മലപ്പുറം: രാജ്യത്തെ 70ശതമാനം വിദ്യാർത്ഥികളും ശാരീരികമായി ഫിറ്റല്ല. ഇതിനാൽ സ്‌കൂൾ കരിക്കുലം മുതൽ കായിക വിദ്യാഭ്യാസം നിലബസിൽ ഉൾപ്പെടുത്തണം. ഇരിക്കേണ്ടതും നടക്കേണ്ടതും എങ്ങനെയെന്നും ബോൾ എങ്ങനെ പിടിക്കണമെന്നും എറിയണമെന്നും തുടങ്ങിയ കാര്യങ്ങൾ മുഴുവനാളുകളും അറിഞ്ഞിരിക്കണം. മഹാമാരികളെ തുരത്താൻ കായിക വിദ്യാഭ്യാസം ലോവർ പ്രൈമറി തലം മുതൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കാലിക്കറ്റ് സർവകലാശാല കായിക വകുപ്പ് മേധാവി ഡോ. സക്കീർ ഹുസൈൻ പ്രാധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

കോവിഡ് 1 9 ഉൾപ്പെടെയുള്ള മഹാമാരികളിൽ നിന്ന് പ്രതിരോധശേഷി കൈവരിക്കാൻ കായിക വിദ്യാഭ്യാസം ലോവർ പ്രൈമറി തലം മുതൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് എഴുതിയ കത്തിൽ ഇതുസംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്. രാജ്യത്തുള്ള 70 ശതമാനം വിദ്യാർത്ഥികളും ശാരീരികമായി ഫിറ്റല്ലെന്നാണ് പഠനങ്ങൾ തെളിയിക്കുന്നതെന്നും അതിനാൽ സ്‌കൂൾ കരിക്കുലം മുതൽ കായിക വിദ്യാഭ്യാസം നിലബസിൽ ഉൾപ്പെടുത്തണം. ഇരിക്കേണ്ടതും നടക്കേണ്ടതും എങ്ങനെയെന്നും ബോൾ എങ്ങനെ പിടിക്കണമെന്നും എറിയണമെന്നും തുടങ്ങിയ കാര്യങ്ങൾ മുഴുവനാളുകളും അറിഞ്ഞിരിക്കണം.രാജ്യത്തെ സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാർത്ഥികൾ പഠന നിലവാരത്തിൽ മുന്നിലാണെങ്കിലും ശാരീരിക ക്ഷമതയുടെ കാര്യത്തിൽ പിറകിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

പഞ്ചായത്തുതലത്തിൽ വാക്കേഴ്സ് ക്ലബുകൾ രൂപീകരിക്കണം. റോഡിന്റെ ഇരുവശങ്ങളിലും നടക്കാനുള്ള സൗകര്യമൊരുക്കണം. സ്പോർട്സിനും കായിക വിദ്യാഭ്യാസത്തിനും സംസ്ഥാനങ്ങൾ ബജറ്റിൽ കൂടുതൽ ഫണ്ട് വകയിരുത്തുകയും ആരോഗ്യമുള്ള ജനതയെ സൃഷ്ടിച്ച് പ്രതിരോധ ശേഷിയിൽ ലോകത്തിന് മാതൃകയാവുന്ന പ്രവർത്തന പദ്ധതികൾ നടപ്പാക്കണമെന്നും വാഴ്സിറ്റി കായിക വകുപ്പ് മേധാവിയായ ഡോ.സക്കീർ ഹുസൈന്റെ നിർദ്ദേശങ്ങളിലുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP