Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കിവുഡയുടെ ലാഭം മുഴുവൻ കോവിഡ് പ്രതിരോധത്തിന്; ഓസ്‌ട്രേലിയൻ മലയാളികളുടെ പുതുമ നിറഞ്ഞ മിനി മൂവി ഒരു മില്യൺ പ്രേക്ഷകരിലേക്ക്

കിവുഡയുടെ ലാഭം മുഴുവൻ കോവിഡ് പ്രതിരോധത്തിന്; ഓസ്‌ട്രേലിയൻ മലയാളികളുടെ പുതുമ നിറഞ്ഞ മിനി മൂവി ഒരു മില്യൺ പ്രേക്ഷകരിലേക്ക്

തോമസ് ടി ഓണാട്ട്

ബ്രിസ്ബൻ: ഒട്ടേറെ പുതുമകൾ സമ്മാനിച്ച മിനി മൂവി കിവുഡയുടെ ലാഭം മുഴുവനായും കോവിഡ്-19 പ്രതിരോധത്തിന്. അരങ്ങിലും അണിയറയിലുമായി വിദേശികളും 20 ലേറെ മലയാളി ഡോക്ടർമാരും അണിനിരന്നിട്ടുള്ള കിവുഡ യൂട്യൂബിൽ 1 മില്യൺ ക്ലബ്ബിലേക്ക് കയറുകയാണ്.

ഗോൾഡ് കോസ്റ്റിൽ ജിപി ആയ ഡോ. വിജയ് മഹാദേവൻ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്ത ചിത്രം ഇതിനോടകം ഒട്ടനവധി അംഗീകാരങ്ങളും നേടി കഴിഞ്ഞു. ഇന്ത്യൻ സിനിമയിൽ എഡിറ്റിങിൽ സ്വന്തമായി ഇടം സൃഷ്ടിച്ച പ്രവീൺ പ്രഭാകർ ആണ് എഡിറ്റർ.

ഓസ്ട്രേലിയക്കു പുറമെ ഗൾഫിലും ഇന്ത്യയിലുമായി ചിത്രീകരിച്ച മിനി മൂവി കിവുഡ വൺഡ്രോപ്പ് ക്രീയേഷൻസും ഓസ്ട്രേലിയൻ സ്‌കൂൾ ഓഫ് ഇന്ത്യൻ ആർട്‌സും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ടീം ജാങ്കോ സ്‌പേസ് ആണ് യൂട്യൂബിൽ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ചുരുങ്ങിയ നാളിനകം കിവുഡ വൈറൽ ആവുകയും ചെയ്തു. ഓസ്ട്രേലിയേയിൽ ആതുരസേവന രംഗത്ത് ശ്രദ്ധയരായ ഡോക്ടർമാരാണ് അഭിനയിതാക്കളിൽ മിക്കവരും.

പ്രമുഖ ഡോക്ടർമാരായ അമീർ ഹംസ, അജയ് കുര്യാക്കോസ്, ജോ എ വർഗീസ്, വിനു മുബാറക്, കൃഷ്ണൻ ശങ്കുണ്ണി, ആശ സദാശിവൻ, അജിലേഷ് ചാക്കോ, സൂരജ് പിള്ള എന്നിവർക്കുപുറമെ മെഡിക്കൽ വിദ്യാർത്ഥിനികളായ ആഷ്മി തോമസ്, ആഷ്‌ലി മിന്റു എന്നിവർ അഭിനേതാക്കളാണ്. ഐടി പ്രൊഫെഷനലുകളായ മിന്റു, നിധിൻ, പ്രദീപ്, സൂരജ് എന്നിവരും വിവിധവേഷങ്ങളിൽ ശ്രദ്ധേയരാണ്. ബ്രിസ്ബനിലും ഗോൾഡ്കോസ്റ്റിലുമുള്ള ഒരു ഡസനോളം ഡോക്ടർമാർ അണിയറയിലും പ്രവർത്തിച്ചിട്ടുണ്ട്.

ചിത്രത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം മുഴുവൻ കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി ജന്മ നാടിനുനല്കാൻ, കോവിഡ് ചികിത്സക്കും പ്രധിരോധനത്തിനുമായി ഓസ്ട്രേലയിൽ സേവനം ചെയുന്ന അണിയറ പ്രവർത്തകർ ഒറ്റകെട്ടായി തീരുമാനിക്കുകയായിരുന്നു എന്ന് ഡോ. വിജയ് മഹാദേവൻ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP