Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സംവിധായകൻ കമൽ ബലാത്സംഗം ചെയ്തെന്ന് യുവനടി; ലൈംഗികമായി ഉപയോഗിച്ചത് 'പ്രണയ മീനുകളുടെ കടൽ' എന്ന സിനിമയിൽ നായിക ആക്കാമെന്ന് പറഞ്ഞ്; നായിക ആക്കാതെ വിശ്വാസ വഞ്ചന കാണിച്ചു; മാപ്പു പറയണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് സംവിധായകന് വക്കീൽ നോട്ടീസ് അയച്ചു; മാസങ്ങൾക്ക് മുമ്പ് നൽകിയ നോട്ടീസിലെ വിവരങ്ങൾ ബ്രേക്കിങ് ന്യൂസായി നൽകി ജനം ടിവി; പരാതികൾ ഒതുക്കിത്തീർത്തെന്നും യുവനടി; ആരോപണം നിഷേധിച്ചു ചലച്ചിത്ര അക്കാദമി ചെയർമാൻ

സംവിധായകൻ കമൽ ബലാത്സംഗം ചെയ്തെന്ന് യുവനടി; ലൈംഗികമായി ഉപയോഗിച്ചത് 'പ്രണയ മീനുകളുടെ കടൽ' എന്ന സിനിമയിൽ നായിക ആക്കാമെന്ന് പറഞ്ഞ്; നായിക ആക്കാതെ വിശ്വാസ വഞ്ചന കാണിച്ചു; മാപ്പു പറയണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് സംവിധായകന് വക്കീൽ നോട്ടീസ് അയച്ചു; മാസങ്ങൾക്ക് മുമ്പ് നൽകിയ നോട്ടീസിലെ വിവരങ്ങൾ ബ്രേക്കിങ് ന്യൂസായി നൽകി ജനം ടിവി; പരാതികൾ ഒതുക്കിത്തീർത്തെന്നും യുവനടി; ആരോപണം നിഷേധിച്ചു ചലച്ചിത്ര അക്കാദമി ചെയർമാൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രശസ്ത സിനിമാ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമലിനെതിരെ ലൈംഗിക ആരോപണം. യുവ നടിയാണ് സംവിധായകനെതിരെ വക്കീൽ നോട്ടീസ് അയച്ച് രംഗത്തെത്തിയത്. ഇക്കാര്യം ജനം ടിവിയാണ് ഈ വാർത്ത ബ്രേയ്ക്കിങ് ന്യൂസായി പുറത്തുവിട്ടത്. സിനിമയിൽ നായികാവേഷം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചു എന്നാണ് വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടിയിരിക്കുന്ന കാര്യം. അതേസമയം ഈ വിഷയം പരാതിയായി പൊലീസിന് മുമ്പിൽ എത്തിയിട്ടില്ലെന്നും ഒതുക്കി തീർത്തുവെന്നുമാണ് പുറത്തു വരുന്ന വിവരം. ഒരു വർഷം മുമ്പ് നടി നൽകിയ വക്കീൽ നോട്ടീസിലെ വിവരങ്ങളാണ് ജനം ടിവി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

കമൽ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടൽ എന്ന ചിത്രത്തിൽ നായികവേഷം വാഗ്ദാനം ചെയ്താണ് ലൈംഗികമായി ഉപയോഗിച്ചു എന്നാണ് വക്കീൽ നോട്ടീസിൽ പറയുന്നത്. ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന നിലയിൽ ഔദ്യോഗിക വസതിയിൽ വച്ചായിരുന്നു പീഡിപ്പിച്ചതെന്നും വക്കീൽ നോട്ടീസിൽ പറയുന്നു. 2019 ഏപ്രിൽ 29നാണ് കൊച്ചിയിലെ പ്രമുഖ അഭിഭാഷകൻ മുഖേന കമലിന് വക്കീൽ നോട്ടീസ് അയച്ചത്. നടിക്കെതിരായ ലൈംഗിക ആക്രമണത്തിൽ മാപ്പു പറയണമെന്നും നഷ്ടപരിഹാരം നൽകണമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നത്. സിനിമയിൽ അവസരം നൽകാതെ വഞ്ചിച്ചതിന് മാപ്പു പറയണമെന്നും വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.

ആമി എന്ന ചിത്രത്തിന്റെ സമയത്തും യുവനടികൾക്കെതിരേ ലൈംഗികമായ ചൂഷണം ഉണ്ടായെന്നും ആരോപണമുണ്ട്. കമൽ ആട്ടിൽതോലിട്ട ചെന്നായ ആണെന്നും ഇതുസംബന്ധിച്ച മുൻപ് നൽകിയ പരാതികൾ ഒതുക്കിത്തീർത്തെന്നും യുവനടി ആരോപിക്കുന്നു. മാസങ്ങൾക്കു മുൻപ് നൽകിയ വക്കീൽ നോട്ടീസിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. എന്നാൽ, യുവനടി കമലിന് മാനനഷ്ടം ആവശ്യപ്പെട്ട് അയച്ച വക്കീൽ നോട്ടീസിൽ തുടർനടപടികൾ ഉണ്ടായിരുന്നില്ല. ഈ വിഷയം കമൽ തന്റെ സ്വാധീനം ഉപയോഗിച്ച് ഒതുക്കിത്തീർത്തെന്നാണ് ഉയരുന്ന ആരോപണം. സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായ കമൽ സ്ഥാനം ഒഴിയണമെന്നും ആരോപണം ഉയരുന്നു.

കൊച്ചി സ്വദേശിയും മോഡലുമായ പെൺകുട്ടിയാണ് ആരോപണം ഉന്നയിച്ചു രംഗത്തെത്തിയത്. സിനിമിൽ അവസരം തേടിയ പെൺകുട്ടിയുടെ ഫോൺ നമ്പർ ആവശ്യപ്പെട്ട് ഇന്റിമേറ്റായ മെജേസുകൾ അയച്ചു തുടങ്ങിയതാണ് വക്കീൽ നോട്ടീസിൽ പറയുന്ന കാര്യമായി ജനം ടിവി റിപ്പോർ്ട്ടു ചെയ്യുന്നത്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് പി ടി പി നഗറിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി. അവിടെ ചെന്ന ശേഷം പെൺകുട്ടിയെ ലൈംഗിക അതിക്രമം നടത്തിയെന്നാ് വക്കീൽ നോട്ടീസിൽ പറയുന്നത്. അതിന് ശേഷവും ഫ്‌ളാറ്റിലേക്ക് എത്താൻ ആവശ്യപ്പെട്ടതായും എന്നാൽ പെൺകുട്ടി പോയില്ലെന്നും ജനം ടിവി റിപ്പോർട്ടു ചെയ്യുന്നു.

പിന്നീടാണ് സിനിമയിൽ മറ്റൊരു നായികയെ നിശ്ചയിച്ച വിവര അറിയുന്നത്. അതുകൊണ്ട് തന്നോട് വിശ്വാസ വഞ്ചന കാണിച്ചു എന്നാണ് വക്കീൽ നോട്ടീസിൽ പെൺകുട്ടി ആരോപിക്കുന്ന കാര്യം. ചലച്ചിത്ര രംഗത്തെ സംഘടനകളെ അറിയിക്കുമെന്നും വക്കീൽ നോട്ടീസിൽ പറയുന്നുണ്ട്. കൊച്ചിയിലെ പ്രമുഖ അഭിഭാഷകൻ മുഖേനയാണ് വക്കീൽനോട്ടീസിൽ പറയുന്നത്. റോളുകൾ വാഗ്ദാനം ചെയ്തു പെൺകുട്ടികളെ പീഡിപ്പിക്കുന്നത് ഇയാളുടെ പതിവാണെന്നും വക്കീൽ നോട്ടീസിൽ പറയുന്നതായി ജനം ടി വി ആരോപിക്കുന്നു. പലപ്പോഴും സ്വാധീനം ഉപയോഗിച്ചു കേസുകൾ ഇല്ലാതാക്കുകയാണെന്നുമാണ് ചാനലിന്റെ ആരോപണം.

അതേസമയം ആരോപണത്തോട് പ്രതികരിച്ച കമൽ അടിസ്ഥാന രഹിതമാണെന്നാണ് പറഞ്ഞത്. പരിഹരിച്ച പ്രശ്‌നമാണ് ഇതെന്നും സംവിധായകൻ പറഞ്ഞതായി ജനം ടി വി റിപ്പോർട്ടു ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP