Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മനുഷ്യർ വീട്ടിലിരുന്നപ്പോൾ കാട് അവർക്ക് സ്വന്തമായി; അവരുടെ ജീവിതം വീണ്ടും പഴയതുപോലായി; ഒട്ടുമിക്കവരും ഇപ്പോൾ നാട്ടിലിറങ്ങുന്നില്ല; കർഷകർക്കും ആക്രമണ ഭീഷിണി നേരിട്ടിരുന്ന കുടുംബങ്ങൾക്കും ഇപ്പോൾ ഭയപ്പാടില്ലാതെ കിടന്നുറങ്ങാം; ലോക് ഡൗണിൽ കാട്ടു മൃഗങ്ങളും സന്തുഷ്ടർ! കാട്ടാനക്കൂട്ടവും കാട്ടുപന്നിയും കാടു കയറുമ്പോൾ; വനമേഖലയിലെ മാറ്റങ്ങളെ കുറിച്ച് പക്ഷിനിരീക്ഷകനായ ആർ സുഗതൻ മറുനാടനോട്

മനുഷ്യർ വീട്ടിലിരുന്നപ്പോൾ കാട് അവർക്ക് സ്വന്തമായി; അവരുടെ ജീവിതം വീണ്ടും പഴയതുപോലായി; ഒട്ടുമിക്കവരും ഇപ്പോൾ നാട്ടിലിറങ്ങുന്നില്ല; കർഷകർക്കും ആക്രമണ ഭീഷിണി നേരിട്ടിരുന്ന കുടുംബങ്ങൾക്കും ഇപ്പോൾ ഭയപ്പാടില്ലാതെ കിടന്നുറങ്ങാം; ലോക് ഡൗണിൽ കാട്ടു മൃഗങ്ങളും സന്തുഷ്ടർ! കാട്ടാനക്കൂട്ടവും കാട്ടുപന്നിയും കാടു കയറുമ്പോൾ; വനമേഖലയിലെ മാറ്റങ്ങളെ കുറിച്ച് പക്ഷിനിരീക്ഷകനായ ആർ സുഗതൻ മറുനാടനോട്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം; മനുഷ്യർ വീട്ടിലിരുന്നപ്പോൾ കാട് അവർക്ക് സ്വന്തമായി. അവരുടെ ജീവിതം വീണ്ടും പഴയതുപോലായി. അതുകൊണ്ട് അവരിൽ ഒട്ടുമിക്കവരും ഇപ്പോൾ നാട്ടിലിറങ്ങുന്നില്ല. കർഷകർക്കും ആക്രമണ ഭീഷിണി നേരിട്ടിരുന്ന കുടുംബങ്ങൾക്കും ഇപ്പോൾ ഭയപ്പാടില്ലാതെ കിടന്നുറങ്ങാം. അതുതന്നെയാണ് വലിയ നേട്ടം-ലോക് ഡൗൺ മൂലം ലോക പ്രശസ്തമായ തട്ടേക്കാട് പക്ഷി സങ്കേതം ഉൾപ്പെടുന്ന വിസ്തൃമായ വനമേഖലയിലുണ്ടായ മാറ്റത്തെക്കുറിച്ച് സംസ്ഥാന ബേർഡ് മോണിറ്ററിങ് സെല്ലിന്റെ മുഖ്യചുമതലക്കാരനും പ്രമുഖ പക്ഷി നിരീക്ഷകനുമായ ഡോ.ആർ സുഗതന്റെ പറയുന്നത് ഇങ്ങനെയാണ്.

കാട്ടിലെ നിരീക്ഷണ പ്രവർത്തനങ്ങൾ തൽക്കാലം നിർത്തി വച്ചിരിക്കുകയാണെന്നും ചെയ്ത് തീർക്കേണ്ട അത്യവശ്യം ജോലികൾ ഉള്ളതിനാൽ താൻ തട്ടേക്കാട്ടെ ഓഫീസിൽ എത്തുന്നുണ്ടെന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോമാസവും കാട്ടുമൃഗങ്ങൾ കൃഷി നശിപ്പിച്ചതായി കാണിച്ച് 5-6 പരാതികളെങ്കിലും തട്ടേക്കാട്ടെ വനംവകുപ്പിന്റെ ഓഫീസിൽ എത്താറുണ്ട്. എന്നാൽ കഴിഞ്ഞ രണ്ട് മാസത്തോളമായി ഇത്തരത്തിൽ ഒരു പരാതിയും ഈ ഓഫീസിൽ എത്തിയിട്ടില്ല. മൃഗങ്ങങ്ങൾ കാടുവിട്ടിറങ്ങുന്നില്ലന്നുള്ളതിന് ഇതിൽപ്പരം എന്ത് തെളിവാണ് വേണ്ടത്. കാട്ടുതീ പടരുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് നേരത്തെ പക്ഷിസങ്കേതത്തിൽ സന്ദർശകർക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിനിടെ ആലപ്പുഴയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതോടെ നിരോധനം വീണ്ടും നീണ്ടു. ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇതെ അവസ്ഥ തുടരുകയായിരുന്നു-അദ്ദേഹം വിശദീകരിച്ചു.

ഇതുമൂലം കൃഷി നാശം കുറഞ്ഞു എന്നുമാത്രമല്ല , ജനവാസ കേന്ദ്രങ്ങളിൽ വന്യമൃഗങ്ങൾ എത്തുന്നതുമൂലമുണ്ടായിരുന്ന ഭയാശാങ്കകളും ഒരു പരിധിവരെ വിട്ടൊഴിഞ്ഞിട്ടുമുണ്ട്. ഈ വനമേഖലയിലെ റോഡുകളിലൂടെ ലോക് ഡൗൺകാലത്ത് കടന്നുപോയ വാഹനയാത്രികൾക്കുനേരെ വന്യമൃഗ ആക്രമണമുണ്ടായതായുള്ള വിവരവും പുറത്തുവന്നിട്ടില്ല-അദ്ദേഹം കൂട്ടിച്ചേർത്തു. കാട്ടാനക്കൂട്ടവും കാട്ടുപന്നിയുമുൾപ്പെടെയുള്ള വന്യമൃഗങ്ങൾ ഇവിടെ ജനവാസകേന്ദ്രങ്ങളിൽ ഇടവിട്ട് എത്തിയിരുന്നു.ഇവയുടെ കടന്നുകയറ്റമായിരുന്നു കൃഷിനാശത്തിന് വലിയൊരളവിൽ കാരണമായിരുന്നത്.ഇപ്പോൾ വേണ്ടുവോളം വെള്ളവും ഭക്ഷണവും കാട്ടിൽ ലഭിക്കുന്ന സാഹചര്യമുള്ളതിനാലാണ് ഇവയൊന്നും ആവാസ കേന്ദ്രങ്ങൾ വിട്ട് പുറത്തിറങ്ങാത്തതെന്നാണ് ഡോ.സുഗതന്റെ വിലയിരുത്തൽ.

പെരിയാർ തീരത്ത് 2500 ഹെക്ടറിലേറെ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്ന വനമേഖലയെ ഉൾപ്പെടുത്തിയാണ് തട്ടേക്കാട് പക്ഷിസങ്കേതത്തിന് രൂപം നൽകിയിട്ടുള്ളത്.സിംഹം ഒഴികെയുള്ള ഒട്ടുമിക്ക വന്യമൃഗങ്ങളും ഈ വനമേഖലയിൽ ഉണ്ടെന്നാണ് ഇതുവവരെ പുറത്തുവന്നിട്ടുള്ള കണക്കെടുപ്പിൽ വ്യക്തമായിട്ടുള്ളത്.അതിർത്തി പ്രദേശങ്ങളിൽ പലഭാഗത്തും ജനവാസമുണ്ട്.അടുത്തകാലത്തായി ആന ശല്യം വ്യാപകമായിരുന്നു.കൃഷി നാശത്തിന് ഏറിയപങ്കും കാരണമായത് ഇക്കൂട്ടരുടെ കടന്നുകയറ്റമാണ്.ചക്കയുടെ കാലമായതോടെ ഇതുതേടി പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ കാട്ടാനകൾ ജനവാസമേഖലയിലേയ്ക്ക് എത്തിയിരുന്നു.

തട്ടേക്കാട് പക്ഷിസങ്കേതത്തിനടുത്ത് പെരിയാറിന് ഇക്കരെ സ്ഥിതിചെയ്യുന്ന പുന്നേക്കാട് വരെ കാട്ടാനക്കൂട്ടമെത്തിയത് നാട്ടുകാരെ ഞെട്ടിച്ചിരുന്നു.കോതതമംഗലം -തട്ടേക്കാട് പാതയിലെ ചെറുപട്ടങ്ങളിലൊന്നാണ് പുന്നേക്കാട്.പക്ഷി സങ്കേതത്തിൽ നിന്നും പുഴകടന്നാണ് ഇവിടെ ജനവാസമേഖലയിലേയ്ക്ക് ആനക്കൂട്ടമെത്തിയതെന്നായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.ദിവസങ്ങളോളം നാട്ടുകാരും ജനപ്രതിനിധികളും വനംവകുപ്പ് ജീവനക്കാരും ഒത്തൊരുമിച്ച് ഓടിച്ചതിനെത്തുടർന്നാണ് ആനക്കൂട്ടം ഇവിടം വിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP