Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്ഡൗണിൽ റീട്ടെയ്ൽ ഷോപ്പുകൾ തുറക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി; ഹോട്ട് സ്‌പോട്ടുകൾ ഒഴികെയുള്ള ഇടങ്ങളിൽ ചെറുകിട, ഇടത്തരം ഷോപ്പുകൾ തുറക്കാം; എ സി വിൽപ്പന പറ്റില്ല, റിപ്പയറിങ് ഷോപ്പുകൾ തുറക്കാം; ഇളവുകൾ ലഭിക്കുക ഈ സ്ഥാപനങ്ങൾക്ക്

ലോക്ഡൗണിൽ റീട്ടെയ്ൽ ഷോപ്പുകൾ തുറക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി; ഹോട്ട് സ്‌പോട്ടുകൾ ഒഴികെയുള്ള ഇടങ്ങളിൽ ചെറുകിട, ഇടത്തരം ഷോപ്പുകൾ തുറക്കാം; എ സി വിൽപ്പന പറ്റില്ല, റിപ്പയറിങ് ഷോപ്പുകൾ തുറക്കാം; ഇളവുകൾ ലഭിക്കുക ഈ സ്ഥാപനങ്ങൾക്ക്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലോക്ഡൗണിൽ റീട്ടെയ്ൽ ഷോപ്പുകൾ തുറക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. ലോക്ക്ഡൗണിൽ വ്യാപാര സ്ഥാപനങ്ങൾക്ക് കൂടുതൽ ഇളവുകൾ നൽകി കൊണ്ടാണ് തീരുമാനം. ചെറുകിട, ഇടത്തരം ഷോപ്പുകൾ തുറക്കാനാണ് അനുമതി നൽകിയത്. മാളുകളിൽ ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് മാത്രമേ ഇളവ് ലഭിക്കൂ. മാർക്കറ്റുകൾ, ഹൗസിങ് കോംപ്ലക്‌സുകൾ എന്നിവിടങ്ങളിൽ റീട്ടെയ്ൽ ഷോപ്പുകൾ മാത്രം തുറക്കാമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു. അതേ സമയം ഹോട്ട്‌സ്‌പോട്ടുകളിൽ ഈ ഇളവുകൾ ബാധകമാകില്ല.

നഗരപരിധിക്ക് പുറത്തുള്ള കടകൾക്ക് തുറക്കാനാണ് അനുമതി കേന്ദ്ര ആഭ്യന്തരമന്ത്രാലയം നൽകിയിട്ടുള്ളത്. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ, ചലചരക്ക് കടകൾ തുടങ്ങിയവ തുറക്കാനാണ് അനുമതി നൽകിയിട്ടുള്ളത്. എ സി വിൽപ്പന ഷോപ്പുകൾ, ജൂവലറികൾ തുടങ്ങിയവയ്ക്ക് തുറക്കാൻ അനുമതി ഇല്ല. അതേസമയം എ സി റിപ്പയറിങ് ഷോപ്പുകൾക്ക് തുറക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. പഞ്ചായത്ത് പരിധിയിൽ അവശ്യസാധനങ്ങൾ വിൽക്കാത്ത കടകളും തുറക്കാം.

ഹോട്ട്സ്പോട്ടുകളിൽ നിയന്ത്രണങ്ങൾ അതേപടി തുടരുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. മുനിസിപ്പാലിറ്റി, കോർപറേഷൻ പരിധിക്ക് പുറത്തുള്ള എല്ലാ കടകളും തുറക്കാമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. ജീവനക്കാർ പകുതി മാത്രമേ പാടുള്ളൂ. മാളുകൾ തുറക്കരുതെന്നും കേന്ദ്രസർക്കാർ നിർദേശിച്ചു. കേരളത്തിലെ പഞ്ചായത്തുകളിലും കടകൾ ഇന്നുമുതൽ തുറക്കാം. കേന്ദ്രവിജ്ഞാപനം അതേപടി നടപ്പാക്കുമെന്ന് പൊതുഭരണവകുപ്പ് അറിയിച്ചു. പഞ്ചായത്ത് പ്രദേശങ്ങളിലുള്ള ചെറുകിട കച്ചവടക്കാർ നഗരത്തിൽ നിന്നാണ് സാധനങ്ങൾ വാങ്ങുന്നത്. അതിനാൽ നഗരപരിധിയിൽ കൂടി കടകൾ തുറക്കാൻ അനുമതി നൽകിയാലേ വ്യാപാരം സുഗമമാകൂ എന്ന് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു.

കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ നേരത്തേ ഇത്തരത്തിൽ ഇളവുകൾ നേടിയിരുന്നു. ഇതിനോട് ചുവടുപിടിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും ഉത്തരവ്. വലിയ ആൾത്തിരക്കുകൾ ഉണ്ടാകാത്ത സ്ഥലങ്ങളിലെല്ലാം ഇത്തരത്തിൽ കടകൾക്ക് തുറന്നുപ്രവർത്തിക്കാം. കടകൾ തുറന്നുപ്രവർത്തിക്കുമ്പോൾ സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്ന് നിയന്ത്രണം ഉണ്ടായിരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP