Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കസേരയും കുപ്പായവും മാറിയാലും കഷ്ടത അനുഭവിക്കുന്നവർക്ക് സൗഖ്യമേകുക ജീവിത ലക്ഷ്യം; ഒരിക്കൽ ഊരിവെച്ച ഡോക്ടർ കുപ്പായം വീണ്ടുമണിഞ്ഞ് രോ​ഗികളെ ചികിത്സിച്ച് ​ഗോവൻ മുഖ്യമന്ത്രി; തന്റെ ജന്മദിനത്തിൽ ആതുര സേവനത്തിനെത്തിയത് കോവിഡിനെ തോൽപ്പിച്ച മെഡിക്കൽ ടീമിന് ആത്മവിശ്വാസം പകരാൻ; പ്രമോദ് സാവന്ത് ഇന്ത്യൻ രാഷ്ട്രീയത്തിലെ വ്യത്യസ്തനാകുന്നത് ഇങ്ങനെ

കസേരയും കുപ്പായവും മാറിയാലും കഷ്ടത അനുഭവിക്കുന്നവർക്ക് സൗഖ്യമേകുക ജീവിത ലക്ഷ്യം; ഒരിക്കൽ ഊരിവെച്ച ഡോക്ടർ കുപ്പായം വീണ്ടുമണിഞ്ഞ് രോ​ഗികളെ ചികിത്സിച്ച് ​ഗോവൻ മുഖ്യമന്ത്രി; തന്റെ ജന്മദിനത്തിൽ ആതുര സേവനത്തിനെത്തിയത് കോവിഡിനെ തോൽപ്പിച്ച മെഡിക്കൽ ടീമിന് ആത്മവിശ്വാസം പകരാൻ; പ്രമോദ് സാവന്ത് ഇന്ത്യൻ രാഷ്ട്രീയത്തിലെ വ്യത്യസ്തനാകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

പനാജി: കസേര ഏതായാലും കഷ്ടത അനുഭവിക്കുന്നവർക്ക് സൗഖ്യം നൽകുക എന്നതാണ് ​ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ പോളിസി. ഡോക്ടറുടെ കുപ്പായമൂരിയിട്ട് മുഖ്യമന്ത്രിക്കസേരയിലേക്ക് എത്തിയത് വെറുതെയായില്ല എന്ന് തെളിയിക്കുന്നതാണ് വർത്തമാനകാല സംഭവങ്ങൾ. ഇന്ത്യയിൽ ആദ്യ കൊറോണ മുക്ത സംസ്ഥാനം എന്ന പദവിയാണ് ​ഗോവ സ്വന്തമാക്കിയത്. ആദ്യ കൊറോണമുക്തസംസ്ഥാനമായി ഗോവ മാറിയതിനു പിന്നാലെ വീണ്ടും ഡോക്ടർകുപ്പായം എടുത്തണിഞ്ഞു പ്രമോദ് സാവന്ത്. കൊവിഡിനെ തുരത്തിയ ആരോ​ഗ്യ മേഖലക്ക് ആത്മവിശ്വാസം വർധിപ്പിക്കാനായിരുന്നു പ്രമോദ് സാവന്ത് ജില്ലാ ആശുപത്രിയിൽ എത്തി രോ​ഗികളെ ചികിത്സിച്ചത്.

മുഖ്യമന്ത്രിയായശേഷം ഊരിവെച്ച കുപ്പായമാണ് ജന്മദിനമായ വെള്ളിയാഴ്ച ഡോ. പ്രമോദ് സാവന്ത് വീണ്ടുമണിഞ്ഞത്. മപ്സയിലെ ജില്ലാ ആശുപത്രിയിലാണ് മുഖ്യമന്ത്രി മറ്റു ഡോക്ടർമാർക്കൊപ്പം രോഗികളെ ചികിത്സിച്ചത്. മുഖ്യമന്ത്രിയെ ഡോക്ടർകസേരയിൽ കണ്ടപ്പോൾ ജനങ്ങൾ ആദ്യം അദ്‌ഭുതപ്പെട്ടു. തുടർന്ന് ഒ.പി.യിലെത്തിയ എല്ലാ രോഗികളെയും അദ്ദേഹം പരിശോധിച്ചു.

‘ജനങ്ങളെ സേവിക്കുന്നത് എല്ലായ്‌പ്പോഴും എന്റെ ആഗ്രഹമാണ്. അതിന് മുഖ്യമന്ത്രി, ഡോക്ടർ എന്നീ രണ്ടു മാർഗങ്ങളും ഉപയോഗിക്കാം. ഇന്ന് ഡോക്ടറായാണ് ഞാൻ ആശുപത്രിയിൽ എത്തിയിട്ടുള്ളത്. കോവിഡിനെ ഗോവയിൽനിന്ന് തുരത്താൻ സംസ്ഥാനത്തെ മെഡിക്കൽ ടീം രാപകലില്ലാതെ ജോലിചെയ്തു. ഇപ്പോൾ ഡോക്ടർമാർ എന്നു കേൾക്കുമ്പോൾത്തന്നെ എല്ലാവർക്കും അഭിമാനമാണ്. സംസ്ഥാനത്തെ മെഡിക്കൽ ടീമിന് ആത്മവിശ്വാസം പകരാനാണ് ജന്മദിനത്തിൽ ഡോക്ടർകുപ്പായം വീണ്ടുമിട്ടത്’ -മുഖ്യമന്ത്രി പറഞ്ഞു.

1973 ഏപ്രിൽ 24 ന് പാണ്ഡുരംഗ്, പത്മിനി സാവന്ത് എന്നിവരുടെ പുത്രനായാണ് പ്രമോദ് സാവന്ത് ജനിച്ചത്. കോലാപൂരിലെ ഗംഗ എജ്യൂക്കേഷൻ സൊസൈറ്റിയുടെ ആയുർവേദ മെഡിക്കൽ കോളേജിൽ നിന്ന് ആയുർവേദ മെഡിസിൻ ആൻഡ് സർജറിയിൽ ബിരുദം നേടി. പുണെയിലെ തിലക് മഹാരാഷ്ട്ര സർവകലാശാലയിൽ നിന്ന് സാമൂഹ്യപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദവും നേടിയിരുന്നു. ബിച്ചോലിമിലെ ശ്രീ ശാന്തദുർഗ്ഗ ഹയർ സെക്കൻഡറി സ്കൂളിലെ രസതന്ത്രം അദ്ധ്യാപികയാ പ്രമോദ് സാവന്തിന്റെ പത്നി സുലക്ഷണ. ഭാരതീയ ജനതാ പാർട്ടിയുടെ നേതാവുകൂടിയായ സുലക്ഷണ ബിജെപി മഹിള മോർച്ചയുടെ ഗോവ യൂണിറ്റ് പ്രസിഡന്റാണ്.

​ഗോവൻ മുഖ്യമന്ത്രിയായിരുന്ന മനോഹർ പരീക്കറിന്റെ മരണത്തോടെ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിയെ മറികടക്കാൻ നടത്തിയ മാരത്തൺ ചർച്ചകൾക്കൊടുവിലാണ് സ്പീക്കറായിരുന്ന പ്രമോദ് സാവന്തിന്റെ പേര് ഉയർന്നുവന്നത്. മനോഹർ പരീക്കർ അല്ലാതെ മറ്റാരേയും മുഖ്യമന്ത്രിയാക്കിയാൽ പിന്തുണ പിൻവലിക്കുമെന്ന് ഭീഷണി മുഴക്കിയ സഖ്യകക്ഷികൾ പ്രമോദ് സാവന്തിനെ മുഖ്യമന്ത്രിയാക്കിയപ്പോൾ അടങ്ങിയത്പരീക്കറിന്റെ സ്വന്തം ആളായിരുന്നു പ്രമോദ് സാവന്ത് എന്നതിനാലാണ്.

ഗോവയിൽ പരീക്കർ കഴിഞ്ഞാൽ ആർഎസ്എസ് പിന്തുണയുള്ള ഏക നേതാവും പ്രമോദ് സാവന്ത് ആണ്. പരീക്കർ രോഗ ബാധിതനായത് മുതൽ തന്നെ പ്രമോദിന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്ന് കേട്ടിരുന്നു.ആർഎസ്എസ് തലവൻ മോഹൻ ഭാഗ്വതിനെ ഒരിക്കൽ നേരിട്ട് സന്ദർശിച്ച് ഗോവൻ മുഖ്യമന്ത്രിയാകാനുള്ള സന്നദ്ധതയും പ്രമോദ് നേതൃത്വത്തെ അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP