Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക് ഡൗൺ പിൻവലിക്കുമ്പോൾ കാലവർഷം എത്തും; മഴ അതിശക്തമാകുന്ന ജൂലായിലും ഓഗസ്റ്റിലും രോഗ വ്യാപനത്തിനുള്ള സാധ്യതകൾ ഏറെ; വർഷകാലം പനിക്കാലമെന്ന പതിവ് രോഗികളെ കണ്ടെത്താനുള്ള ശ്രമങ്ങളെ പോലും പ്രതിസന്ധിയിലാക്കും; കരുതിയിരിക്കാനുള്ള നീതി ആയോഗിന്റെ ഉപദേശം കൊറോണയുടെ രണ്ടാം വരവിനുള്ള സാധ്യത തിരിച്ചറിഞ്ഞ്; വർഷകാലത്ത് കോവിഡിന്റെ രണ്ടാം വരവുണ്ടാകുമെന്നു മുന്നറിയിപ്പ്

ലോക് ഡൗൺ പിൻവലിക്കുമ്പോൾ കാലവർഷം എത്തും; മഴ അതിശക്തമാകുന്ന ജൂലായിലും ഓഗസ്റ്റിലും രോഗ വ്യാപനത്തിനുള്ള സാധ്യതകൾ ഏറെ; വർഷകാലം പനിക്കാലമെന്ന പതിവ് രോഗികളെ കണ്ടെത്താനുള്ള ശ്രമങ്ങളെ പോലും പ്രതിസന്ധിയിലാക്കും; കരുതിയിരിക്കാനുള്ള നീതി ആയോഗിന്റെ ഉപദേശം കൊറോണയുടെ രണ്ടാം വരവിനുള്ള സാധ്യത തിരിച്ചറിഞ്ഞ്; വർഷകാലത്ത് കോവിഡിന്റെ രണ്ടാം വരവുണ്ടാകുമെന്നു മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് ഇത്തവണ കാലവർഷം സജീവമായിരിക്കുമെന്നാണ് വിലയിരുത്തൽ. ഇത് കർഷകർക്ക് തുണയാകുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത്തവണ കാലവർഷം ഇന്ത്യൻ ആരോഗ്യ രംഗത്തെ തകർക്കുമെന്നാണ് മറ്റൊരു റിപ്പോർട്ട്. കൊറോണ രോഗം കാലവർഷ സമയത്ത് പടർന്ന് പന്തലിക്കുമെന്നാണ് റിപ്പോർട്ട്. അടച്ചിടലിനുശേഷമുള്ള ആഴ്ചകളിൽ കോവിഡ് രോഗികളുടെ എണ്ണംകുറയാനിടയുണ്ടെങ്കിലും കാലവർഷത്തിന്റെ വരവോടെ കുത്തനെ കൂടുമെന്നു മുന്നറിയിപ്പ്.

ജൂലായ് അവസാനത്തോടെയും ഓഗസ്റ്റിലുമായിരിക്കും രാജ്യത്ത് കാലവർഷം ശക്തിപ്രാപിക്കുക. അടുത്ത മാസം മൂന്നിന് ലോക് ഡൗൺ അവസാനിക്കും. അതിന് ശേഷം റെഡ് സ്‌പോട്ടിലേക്ക് മാത്രമായി നിയന്ത്രണങ്ങൾ ചുരുങ്ങും. ഇതോടെ വീണ്ടും കൊറോണ എത്താനാണ് സാധ്യത. അടച്ചിടൽ പിൻവലിച്ചതിനുശേഷം സാമൂഹിക അകലം പാലിക്കുന്നതുൾപ്പെടെയുള്ള നിയന്ത്രണങ്ങൾ അതുകൊണ്ട് തന്നെ തുടരേണ്ടതുണ്ട്. ഈ കരുതൽ ഇല്ലെങ്കിൽ ഇന്ത്യയും കൊറോണ ഹോട്ട് സ്‌പോട്ടായി മാറും.

സാമൂഹിക അകലം എത്രത്തോളം പാലിക്കപ്പെടുന്നുണ്ട് എന്നതിനെ ആശ്രയിച്ച് വ്യാപനത്തിന്റെ സമയവും തീവ്രതയും വ്യത്യാസപ്പെടാമെന്നും ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലെ അദ്ധ്യാപകനായ രാജേഷ് സുന്ദരേശ്വരനും യു.പി.യിലെ ശിവ് നാടാർ സർവകാശാല അദ്ധ്യാപകനായ സമിത് ഭട്ടാചാര്യയും പറഞ്ഞു.

വർഷകാലം ഇന്ത്യയിൽ പകർച്ചപ്പനിയുടെ കാലമാണ്. പനിയുടെ ആദ്യലക്ഷണംപോലും അവഗണിക്കാതെ ഹോട്സ്‌പോട്ടുകളിൽ പരമാവധി പരിശോധനകൾ നടത്തിയില്ലെങ്കിൽ വൈറസ് വ്യാപനം കൂടും. വ്യക്തിശുചിത്വത്തിനൊപ്പം മുഖാവരണം ധരിക്കലും അതോടെ നിർബന്ധമാക്കണം. സാധാരണ നിയന്ത്രണങ്ങളിൽ ഇളവുവരുന്നതോടെ രോഗികളുടെ എണ്ണംകൂടുന്നതായുള്ള അനുഭവം ചൈനയിൽ ഉണ്ടായിട്ടുണ്ട്. കാലവർഷം പനിക്കാലമാകുമ്പോൾ രോഗികളെ തിരിച്ചറിയാൻ പോലും പ്രയാസമുണ്ടാകും. ഇത് രോഗ വ്യാപനത്തിന്റെ തലങ്ങൾ കൂട്ടും.

ചൈനയിലും യൂറോപ്പിലും രോഗം ഭേദമായവർക്ക് വീണ്ടും വൈറസ് ബാധയുണ്ടായതായും റിപ്പോർട്ടുകളുണ്ട്. ഈസാഹചര്യത്തിൽ എല്ലാവരും രോഗഭീഷണി നേരിടുന്നവരാണ്. അതുകൊണ്ട് തന്നെ അടച്ചിടൽ എപ്പോൾ, എങ്ങനെ പിൻവലിക്കണമെന്നു തീരുമാനിക്കുക പ്രയാസകരമാണ്. മരുന്ന് വിപണിയിലെത്തുംവരെ ജാഗ്രത തുടരേണ്ടതുണമെന്നതാണ് അരോഗ്യ വിദഗ്ധരുടെ നിലപാട്.

രോഗികളുടെ എണ്ണം ഇരട്ടിയാവുന്നതിനെടുക്കുന്ന കാലയളവ് ഇന്ത്യയിൽ 3.4 ദിവസം എന്നത് 7.5 ദിവസമായി കൂടിയത് ആശ്വാസകരമാണ്. പുതുതായി രോഗികളാവുന്നവരുടെ എണ്ണവും വരും ദിവസങ്ങളിൽ കുറയും. എങ്കിലും കരുതൽ എടുക്കേണ്ടതുണ്ട്. വ്യാമ ഗതാഗതം തുറന്നാൽ കൊറോണയുമായി കൂടുതൽ പേർ എത്താനുള്ള സാധ്യതയും ഉണ്ട്. ഇതു കൊണ്ട് കൂടിയാണ് ഇനിയുള്ള നാളുകളും നിർണ്ണായകമാകുന്നതെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കൊവിഡ് വ്യാപനം കുറയ്ക്കാൻ സഹായിച്ചോ, നിയന്ത്രണങ്ങൾ കൊണ്ട് രാജ്യത്തെ സാമ്പത്തിക , ആരോഗ്യരംഗത്തെ നേട്ടങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ ജൂൺ, ജൂലായ് മാസങ്ങളിൽ വ്യക്തതതയുണ്ടാകുമെന്ന് നീതി ആയോഗ് അംഗം ഡോ.വി.കെ.പോളും പറയുന്നു. ലോക്ഡൗൺ കാലാവധി കുറയ്ക്കുന്നത് വൈറസിന് വീണ്ടും വ്യാപിക്കാനുള്ള അവസരമാകും. ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങും. രോഗവ്യാപനം വീണ്ടുമുണ്ടാകും. അതോടെ ഇതുവരെ നടത്തിയ കൂട്ടായ പ്രവർത്തനങ്ങളെ പിന്നോട്ട് വലിക്കും. അതിനാൽ മെയ്‌ മൂന്നിന് ശേഷവും ഘട്ടം ഘട്ടമായേ ലോക്ക്ഡൗൺ പിൻവലിക്കാവൂ.സമീപഭാവിയിൽ ഒരു തദ്ദേശീയ വാക്‌സിൻ വികസിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട്. വാക്‌സിൻ വികസനത്തിലും നിർമ്മാണത്തിലും ആഗോള കേന്ദ്രമാകാനുള്ള ഒരു അവസരവും ഇന്ത്യ നഷ്ടപ്പെടുത്തുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടപടികൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മുഴുവൻ സംസ്ഥാനത്തെയും മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഏപ്രിൽ 27 ന് തിങ്കളാഴ്ചയാണ് വീഡിയോ കോൺഫറൻസ് യോഗം ചേരുന്നത്. നേരത്തെ രണ്ട് തവണ വീഡിയോ കോൺഫറസിലൂടെ പ്രധാനമന്ത്രി കൊവിഡ് ലോക്ഡൗൺ നടപടികൾ വിലയിരുത്തിയിരുന്നു. രാജ്യത്തുകൊവിഡ് ബാധിച്ചവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി വീണ്ടും മുഖ്യമന്ത്രിമാരെ കാണുന്നത്. വിമാനസർവ്വീസ് തുടങ്ങുന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ സംസ്ഥാനങ്ങളുടെ നിലപാട് പ്രധാനമന്ത്രി ആരാഞ്ഞേക്കും.

ജൂൺ, ജൂലൈ മാസങ്ങളിൽ ഇന്ത്യയിലെ കൊവിഡ് കേസുകൾ ഉയർന്നേക്കുമെന്ന് നീതി ആയോഗ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. കഴിഞ്ഞ പത്തുദിവസത്തിലാണ് ഇന്ത്യയിലെ രോഗികളുടെ എണ്ണം പതിനായിരത്തിൽ നിന്ന് ഇരുപതിനായിരം കടന്നത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ ശരാശരി 1500 വീതം പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇപ്പോഴും ലോകത്തെ ആകെ കൊവിഡ് രോഗികളിൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ഇന്ത്യയിലുള്ളത്.

കൊവിഡ് പ്രതിരോധം മാസങ്ങൾ നീണ്ടുനില്ക്കാം എന്ന സൂചനയാണ് നീതി ആയോഗ് നല്കുന്നത്. ലോക്ക്ഡൗൺ ഇളവുകൾ നിലവിൽ വന്ന സാഹചര്യത്തിൽ ജൂൺ, ജൂലൈ മാസങ്ങൾ നിർണ്ണായകമാണ്. ഇന്ത്യയിലെ സംഖ്യ ഏറെ ഉയരാം എന്ന മുന്നറിയിപ്പ് പല വിദഗ്ധരും നല്കുന്നു. സംസ്ഥാനങ്ങളിൽ മഹാരാഷ്ട്ര കഴിഞ്ഞാൽ കൊവിഡിന് കൂടുതൽ പേർ ചികിത്സയിലുള്ളത് ഗുജറാത്തിലാണ്. കർശന നിയന്ത്രണത്തിലൂടെ രോഗവ്യാപനം പിടിച്ചു നിറുത്തിയ രാജസ്ഥാനിലെ ഭിൽവാരയിൽ വീണ്ടും അഞ്ചു കേസുകൾ സ്ഥിരീകരിച്ചു. ഇത്തരം റിപ്പോർട്ടുകളെല്ലാം കേന്ദ്രത്തെ ചിന്തിപ്പിക്കുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP