Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആകെയുള്ളത് ധരിച്ച വസ്ത്രം മാത്രം ; ഭക്ഷണം വഴിയോരങ്ങളിൽ സന്നദ്ധ സംഘടനകൾ വിതരണംചെയ്യുന്നതും; നടത്തം തുടങ്ങിയിട്ട് രണ്ടാഴ്‌ച്ച പിന്നിട്ടു; ലോക്ടൗൺ ലംഘിച്ച് കാസർകോഡ് നിന്നും കൊല്ലത്തേക്ക് കാൽനടയാത്ര നടത്തിയ 58കാരൻ മലപ്പുറത്ത് പിടിയിൽ

ആകെയുള്ളത് ധരിച്ച വസ്ത്രം മാത്രം ; ഭക്ഷണം വഴിയോരങ്ങളിൽ സന്നദ്ധ സംഘടനകൾ വിതരണംചെയ്യുന്നതും; നടത്തം തുടങ്ങിയിട്ട് രണ്ടാഴ്‌ച്ച പിന്നിട്ടു; ലോക്ടൗൺ ലംഘിച്ച് കാസർകോഡ് നിന്നും കൊല്ലത്തേക്ക്  കാൽനടയാത്ര നടത്തിയ 58കാരൻ മലപ്പുറത്ത് പിടിയിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: ആകെയുള്ളത് ധരിച്ച വസ്ത്രംമാത്രം, ഭക്ഷണം വഴിയോരങ്ങളിൽ സന്നദ്ധ സംഘടനകൾ വിതരണംചെയ്യുന്നത് മാത്രം. നടത്തം തുടങ്ങിയിട്ട് രണ്ടാഴ്‌ച്ച പിന്നിട്ടു.ലോക്ടൗൺ ലംഘിച്ച് കാസർകോഡിൽ നിന്നും കൊല്ലത്തേക്ക് കാൽനടയാത്ര നടത്തുന്ന 58കാരൻ മലപ്പുറത്ത് പിടിയിൽ. കാസർകോഡിൽ നിന്നും കാൽനടയായി കൊല്ലം കരുനാഗപ്പളിലേക്ക് പോകുന്ന കൊല്ലം കരുനാഗപ്പള്ളി വരമ്പൻ താഴത്ത്അബ്ദുൽ ലത്തീഫിനെയാണ് മലപ്പുറം താനൂർ ദേവധാർ മേൽപ്പാലത്തിന് സമീപത്തുനിന്നും പിടികൂടി താനാളൂർ ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും ചേർന്ന് താനൂർ പൊലീസിന്റെ സഹായത്തോടെ തിരൂർ ജില്ലാ ആശുപത്രിയിലെ ഷെൽട്ടർ ഹോമിലേക്ക് കൈമാറിയത്. ഇദ്ദേഹത്തെ കോവിഡ് സ്വാബ് ടെസ്റ്റ് എടുത്തു വിശദമായി പരിശോധിക്കാൻ ആശുപത്രി അധികൃതർ തയ്യറാവുകയാണ്. കൊല്ലം കരുനാഗപ്പളി വരമ്പതാഴത്ത് എന്ന മേൽവിലാസത്തിലുള്ള വ്യക്തിയാണ് ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചത്.

താനാളൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെർമാൻ പി.എസ് . സഹദേവൻ, ഹെൽത്ത് ഇൻസ്പെക്ടർ എം. അജിത് ബാൽ, താനൂർ സബ് ഇൻസ്പെക്ടർ സി.ജി. സലീഷ്, താനാളൂർ ഗ്രാമപഞ്ചായത്ത് കോവിഡ് 19 സെൽചുമതലയുള്ള വിമോഷ്, വി. രജിത് എന്നിവർ ചേർന്നാണ് ഇദ്ദേഹത്തെ കോവിഡ് ആംബുലൻസിലിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്.അതേ സമയം കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഇയാൾ എന്തിനാണ് കാസർകോടേക്ക്പോയതെന്ന ചോദ്യത്തിനൊന്നും വ്യക്തമായ ഉത്തരം നൽകിയില്ല. ഈചോദ്യത്തിന് താൻ വെറുതെ പോയതെന്നാണ് മറുപടി നൽകിയത്.

കോവിഡും ലോക്ഡൗണും നിലനിൽക്കുന്ന സാഹചര്യത്തിൽ പുറത്തിറങ്ങി നടക്കാൻ പാടില്ലെന്ന ് നിങ്ങൾക്കറിയില്ലേയെന്ന് ചോദിക്കുമ്പോഴും ഇയാൾ വെറുതെ ചിരിച്ച് മറുപടി നൽകുന്നില്ല. താനൂർ ദേവധാർ മേൽപ്പാലത്തിന് സമീപത്തുവെച്ച് കണ്ട ഇയാൾക്ക് താനൂർ പൊലീസിന്റെ പിന്തുണയോടെ ഓട്ടോഡ്രൈവർമാർ നൽകുന്ന ഭക്ഷണം നൽകിയിരുന്നു. ഭക്ഷണം നൽകിയവരോടാണ് ഇയാൾ ഇക്കാര്യം തുറന്നുപറഞ്ഞത്. താൻ കാസർകോടുനിന്നും കാൽനടയായി നടന്നുവരികയാണെന്നും 12ദിവസമായി തുടങ്ങിയിട്ടെന്നും ഇയാൾ മറുപടി നൽകി. ഇതിന് പുറമെ കുറച്ചു ദിവസം മമ്പറും മഖാമിനടത്തുനിന്നും കുറിച്ചു ദിവസംഭക്ഷണം ലഭിച്ചെന്നും ഇയാൾ പറഞ്ഞു. മാനസിക പ്രശ്നങ്ങളൊന്നും ഉള്ളതായി കരുതുന്നില്ലെന്നും എന്നാൽ കൃത്യമായി ഇയാളെ കറുച്ച് വിവരം അറിയാൻ ഇയാളുടെ നാട്ടിലെ പൊലീസ് സ്റ്റേഷനിലേക്ക് വിവരം കൈമാറിയതായി താനൂർ പൊലീസ് പറഞ്ഞു. ഏകദേശം അമ്പതുവയസ്സു തോന്നിക്കുന്ന ഇയാൾക്ക് ഭക്ഷണം നൽകിയ ശേഷമാണ് പൊലീസ് കൊണ്ടുപോയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP