Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അ​മി​ത മ​ദ്യാ​സ​ക്തി​യു​ള്ള​വ​ർ​ക്ക് മ​ദ്യം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നായി അബ്കാരി നിയമം ഭേദ​ഗതി ചെയ്ത് സംസ്ഥാന സർക്കാർ; ആവശ്യക്കാർക്ക് നിയന്ത്രിതമായ അളവിൽ മദ്യം നൽകുക ബിവറേജസ് കോർപറേഷൻ വെയർഹൗസുകളിൽ നിന്ന്; ഏപ്രിൽ 24ലെ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിന് മാർച്ച് 30 മുതൽ മുൻകാല പ്രാബല്യവും; ഇതുവരെ ബാറുകൾക്കും ബിവറേജസ് ഔട്ട് ലെറ്റുകൾക്കും മദ്യം നൽകിയിരുന്ന വെയർ ഹൗസുകളിൽ നിന്ന് ഇനിമുതൽ ഉപഭോക്താവിന് നേരിട്ട്മദ്യം; അസാധാരണ കാലഘട്ടത്തിൽ അസാധാരണ മദ്യനയവുമായി ഇടത് സർക്കാർ

അ​മി​ത മ​ദ്യാ​സ​ക്തി​യു​ള്ള​വ​ർ​ക്ക് മ​ദ്യം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നായി അബ്കാരി നിയമം ഭേദ​ഗതി ചെയ്ത് സംസ്ഥാന സർക്കാർ; ആവശ്യക്കാർക്ക് നിയന്ത്രിതമായ അളവിൽ മദ്യം നൽകുക ബിവറേജസ് കോർപറേഷൻ വെയർഹൗസുകളിൽ നിന്ന്; ഏപ്രിൽ 24ലെ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിന് മാർച്ച് 30 മുതൽ മുൻകാല പ്രാബല്യവും; ഇതുവരെ ബാറുകൾക്കും ബിവറേജസ് ഔട്ട് ലെറ്റുകൾക്കും മദ്യം നൽകിയിരുന്ന വെയർ ഹൗസുകളിൽ നിന്ന് ഇനിമുതൽ ഉപഭോക്താവിന് നേരിട്ട്മദ്യം; അസാധാരണ കാലഘട്ടത്തിൽ അസാധാരണ മദ്യനയവുമായി ഇടത് സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയന്ത്രിതമായ അളവിൽ ബിവറേജസ് കോർപറേഷൻ വെയർഹൗസിൽ നിന്ന് ആവശ്യക്കാരന് മദ്യം നൽകാമെന്ന് സംസ്ഥാന സർക്കാർ. ഇതിനായി അബ്കാരി നിയമം സർക്കാർ ഭേദഗതി ചെയ്തു. മാർച്ച് 30 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഭേദഗതി. വെയർഹൗസുകളിൽ നിന്ന് വ്യക്തികൾക്ക് മദ്യം നൽകാൻ നിയമപരമായി ഇതുവരെ ആനുവാദമുണ്ടായിരുന്നില്ല. ഈ നിയമമാണ് ഇപ്പോൾ ഭേദഗതി വരുത്തിയിരിക്കുന്നത്. അ​മി​ത മ​ദ്യാ​സ​ക്തി​യു​ള്ള​വ​ർ​ക്ക് മ​ദ്യം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യാണ് നിയമഭേദ​ഗതി എന്നാണ് വിശദീകരണം.

സംസ്ഥാനത്ത് എറണാകുളം ജില്ലയിൽ ബിവറേജസിന് രണ്ട് ഗോഡൗണുകളുണ്ട്. മറ്റ് ജില്ലകളിൽ ഓരോന്നും വീതവും. എഫ്എൽ 1, എഫ്എൽ 9 ലൈസൻസുകളുള്ള ഷോപ്പുകളിൽ നിന്ന് ആവശ്യക്കാർക്ക് മദ്യം നൽകാനാണ് നിയമ ഭേദഗതി വരുത്തിയിരിക്കുന്നത്. എഫ്എൽ 1 എന്നത് ബിവറേജസ് ഔട്ട്‌ലെറ്റുകളാണ്. എഫ്എൽ 9 ബിവറേജസിന്റെ വെയർഹൗസുകളാണ്.

ഏപ്രിൽ 24ലെ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഏപ്രിൽ ഒന്നാംതിയതി മുതലാണ് സർക്കാരിന്റെ ഓരോവർഷത്തെയും പുതിയ മദ്യനയം രൂപപ്പെടുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാവാം മുൻകൂർ പ്രാബല്യത്തോടെ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ, ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ മദ്യശാലകൾ അടച്ചിരുന്നു. ഇതിനു പിന്നാലെ മദ്യാസക്തി ഉള്ളവർക്ക് ഡോക്ടറുടെ കുറിപ്പടിയിൽ മദ്യം വിതരണം ചെയ്യാമെന്ന് സർക്കാർ നിർദ്ദേശം പുറത്തിറക്കി. എന്നാൽ ഇത്തരത്തിലുള്ള മദ്യവിതരണ നീക്കം ഹൈക്കോടതി സ്‌റ്റേ ചെയ്തു.

നിയമ ഭേദഗതിക്ക് അനുസൃതമായി എങ്ങനെ മദ്യ വിതരണം നടത്തണമെന്ന് സർക്കാരിന് തീരുമാനം എടുക്കാൻ സാധിക്കും. ഓൺലൈൻ വിൽപ്പനയ്ക്കടക്കം നേരത്തെ തീരുമാനം എടുക്കാൻ സാധിക്കാതെ വന്നത് അബ്കാരി ആക്ടിലെ നേരത്തെയുള്ള നിർദ്ദേശങ്ങളായിരുന്നു. ആ നിയമത്തിലാണ് സർക്കാരിപ്പോൾ നിർണായകമായ ഭേദഗതി വരുത്തിയിരിക്കുന്നത്. വെയർഹൗസുകളിൽ നിന്ന് ബാറുകളിലേക്കും ഔട്ട്‌ലെറ്റുകളിലേക്കും മാത്രമായിരുന്നു ഇതുവരെ മദ്യം നൽകിയിരുന്നത്. ഇനിയത് വ്യക്തികൾക്ക് കൂടി ലഭ്യമാക്കാമെന്ന സുപ്രധാന നിയമ ഭേദഗതിയാണ് ഇപ്പോൾ വരുത്തിയിരിക്കുന്നത്.

നേ​ര​ത്തെ ഡോ​ക്ട​ർ​മാ​രു​ടെ കു​റി​പ്പ​ടി​യു​മാ​യി വ​രു​ന്ന​വ​ർ​ക്ക് വെ​യ​ർ​ഹൗ​സി​ൽ നി​ന്നും മ​ദ്യം വി​ത​ര​ണം ചെ​യ്യാ​മെ​ന്ന് സ​ർ​ക്കാ​ർ ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഭേ​ദ​ഗ​തി. എ​ന്നാ​ൽ ഭേ​ദ​ഗ​തി അ​നു​സ​രി​ച്ച് നാ​ളെ മു​ത​ൽ എ​ല്ലാ​വ​ർ​ക്കും വെ​യ​ർ​ഹൗ​സ് വ​ഴി ന​ൽ​കി​ല്ലെ​ന്ന് എ​ക്സൈ​സ് വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. ഡോ​ക്ട​ർ​മാ​രു​ടെ കു​റി​പ്പ​ടി​യു​ള്ള​വ​ർ​ക്ക് മ​ദ്യം ന​ൽ​കാ​നു​ള്ള നീ​ക്കം കേ​ര​ള ഹൈ​ക്കോ​ട​തി നേ​ര​ത്തെ സ്റ്റേ ​ചെ​യ്തി​രു​ന്നു. മൂ​ന്നാ​ഴ്ച​ത്തേ​ക്കാ​ണ് സ്റ്റേ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP