Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കഥകൾ പ്രചരിക്കപ്പെടുക ചൈന ഒരു ഭീഷണിയെ തുറന്നുവിട്ടു, പക്ഷെ ബിട്ടീഷുകാർ ലോകത്തെ രക്ഷിച്ചു എന്ന നിലയിൽ; ബ്രിട്ടൻ ആവർത്തിക്കുക പണ്ട് ചെയ്ത തെറ്റുകളും; ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച കോവിഡ് വാക്സിൻ വിജയകരമായാലുണ്ടാകുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഡോ. എമിലി കൊസീൻ

കഥകൾ പ്രചരിക്കപ്പെടുക ചൈന ഒരു ഭീഷണിയെ തുറന്നുവിട്ടു, പക്ഷെ ബിട്ടീഷുകാർ ലോകത്തെ രക്ഷിച്ചു എന്ന നിലയിൽ; ബ്രിട്ടൻ ആവർത്തിക്കുക പണ്ട് ചെയ്ത തെറ്റുകളും; ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച കോവിഡ് വാക്സിൻ വിജയകരമായാലുണ്ടാകുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഡോ. എമിലി കൊസീൻ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൺ: ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച കോവിഡ് വാക്സിൻ വിജയകരമായാൽ ബ്രിട്ടൻ അതിനെ രാഷ്ട്രീയമായി ഉപയോ​ഗിക്കാൻ സാധ്യതയുണ്ടെന്ന ആശങ്ക പങ്കുവെച്ച് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ. ഡോ. എമിലി കൊസീൻ. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ വാക്സിനാണ് ആദ്യം വിജയിക്കുന്നതെങ്കിൽ ബ്രിട്ടൺ പണ്ട് ചെയ്ത തെറ്റുകൾ വീണ്ടും ആവർത്തിക്കുമെന്ന് എമിലി പറയുന്നു. ആ വിജയം രാഷ്ട്രീയ നേട്ടമായും, രാജ്യത്തിന്റെ കഴിവന്റെ പ്രതീകമായും വാഴ്‌ത്തിപ്പാടാനൊരുങ്ങും. ചൈന ഒരു ഭീഷണിയെ തുറന്നുവിട്ടു, പക്ഷെ ബിട്ടീഷുകാർ ലോകത്തെ രക്ഷിച്ചു എന്ന തരത്തിലാകും കഥകൾ ചമക്കപ്പെടുക എന്നും എമിലി പറയുന്നു. കോവിഡ് വ്യാപനത്തിന് കാരണമായ സർക്കാരിന്റെ പരാജയങ്ങൾ ഇതോടെ ആളുകൾ മറക്കാൻ തുടങ്ങുമെന്നും അവർ കൂട്ടിച്ചേർത്തു.

ഓക്സഫോർഡിന്റെ വാക്സിൻ പരീക്ഷണം സുപ്രധാനമാണെന്ന കാര്യത്തിൽ എമിലിക്ക് സംശയമൊന്നുമില്ല. പക്ഷെ എല്ലാ മത്സരത്തിലും വിജയിയും പരാജയപ്പെട്ടവരും ഉണ്ടാകും. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലാണ് എമിലി പഠിപ്പിക്കുന്നത്തെങ്കിലും ഇവർ ഗവേഷണം നടത്തുന്നത് ഓക്സ്ഫോർഡ് ബ്രൂക്സ് യൂണിവേഴ്സിറ്റിയിലാണ്.

നിലവിൽ 70 ഓളം ഗവേഷക സംഘങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങൡ കോവിഡിനെതിരായ വാക്സിൻ വികസിപ്പിക്കാൻ പരിശ്രമിക്കുന്നത്. അതേസമയം തങ്ങളുടെ വാക്സിൻ വിജയിക്കാൻ 80 ശതമാനം സാധ്യതയുണ്ടെന്നാണ് ഓക്സ്ഫോർഡ് ഗവേഷകർ പറയുന്നത്. ഇവർക്ക് പുറമെ അമേരിക്ക, ചാന എന്നീ രാജ്യങ്ങളാണ് വാക്സിൻ ഗവേഷണത്തിൽ മുന്നിട്ട് നിൽക്കുന്നത്.

ഓക്സ്ഫോർഡ് ഗവേഷകർ വികസിപ്പിച്ച പുതിയ വാക്‌സിനെ ChAdOx1 nCoV-19 എന്ന് നാമകരണം എന്ന് ചെയ്തിരിക്കുന്നു. ജനിതകമാറ്റം വരുത്തിയ ചിമ്പാൻസികളിൽ നിന്നുള്ള ഒരു സാധാരണ തണുത്ത വൈറസിന്റെ (അഡെനോവൈറസ്) ദുർബലമായ പതിപ്പിൽ നിന്നാണ് ഈ വാക്‌സിൻ നിർമ്മിച്ചിരിക്കുന്നത്, അതിനാൽ ഇത് മനുഷ്യരിൽ വളരുന്നത് അസാധ്യമെന്നാണ് ഗവേഷകർ ഉറപ്പു നൽകുന്നത്. NIHR സതാംപ്ടൺ ക്ലിനിക്കൽ റിസർച്ച് ഫെസിലിറ്റിയുടെ ഡയറക്ടറും, യുഎച്ച്എസ് പ്രഫറുമായ സോൾ ഫോസ്റ്റ്, ആരോഗ്യമുള്ള ആളുകളെ പ്രത്യുത വാക്സിൻ ഉപയോഗിച്ച് വൈറസിൽ നിന്ന് സംരക്ഷിക്കാൻ കഴിയുമോ എന്നും അതിന്റെ സുരക്ഷയും, രോഗപ്രതിരോധ ശേഷി സൃഷ്ടിക്കാനുള്ള കഴിവും വിലയിരുത്താൻ ഈ പഠനം സഹായിക്കുമെന്ന് പറഞ്ഞു. ആരോഗ്യമുള്ള 18 നും 55 നും ഇടയിൽ പ്രായമുള്ള 510 പേരിലാണ് പരീക്ഷണാടിസ്ഥാനത്തിൽ വാക്സിൻ പ്രയോ​ഗിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP